നിറഞ്ഞ സദസ്സില്‍ ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല ; നിലത്തിരുന്ന് ക്രിസ്റ്റഫര്‍ സിനിമ കണ്ട് ഷൈന്‍ ടോം ചാക്കോ
1 min read

നിറഞ്ഞ സദസ്സില്‍ ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല ; നിലത്തിരുന്ന് ക്രിസ്റ്റഫര്‍ സിനിമ കണ്ട് ഷൈന്‍ ടോം ചാക്കോ

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫര്‍. ചിത്രം ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010-ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണ് ക്രിസ്റ്റഫര്‍ എന്നാണ് പ്രേക്ഷക പ്രതികരണം. പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും പ്രേക്ഷകര്‍ പറയുന്നു. ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവെന്നാണ് എല്ലാവരും ഒന്നടങ്കം പറയുന്നത്.

ഇപ്പോഴിതാ ഷൈന്‍ ടോം ചാക്കോയുടെ ഒരു ഫോട്ടോയാ് വൈറലാവുന്നത്. നിറഞ്ഞ സദസ്സില്‍ ഇരിക്കാന്‍ സീറ്റ് ഇല്ലെങ്കിലും അഭിനയിച്ച സിനിമ കാണാന്‍ വന്നപ്പോള്‍ ഷൈന്‍ ടോം ചാക്കോയും പ്രവീണ്‍ പൂക്കാടനും തിയേറ്ററിന് താഴെ ഇരുന്ന് സിനിമ കാണുന്ന ഫോട്ടോയാണ് വൈറലാവുന്നത്. എറണാകുളം വനിതാ തിയേറ്ററിലെ കാഴ്ച്ചയാണ് ഇത്. ചിത്രത്തിലെ ഷൈന്‍ ടോം ചാക്കോയുടെ ജോര്‍ജ് കൊട്ടരക്കന്‍ എന്ന കഥാപാത്രം വളരെ മികച്ചതായിരുന്നുവെന്നും സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടു. നിരവധി കുറ്റകൃത്യങ്ങളിലൂടെ, അവയോട് പ്രധാന കഥാപാത്രത്തിന്റെ പ്രതികരണങ്ങളിലൂടെ വികസിക്കുന്ന കഥാഘടനയാണ് ചിത്രത്തിന്റേത്. ആ കുറ്റകൃത്യങ്ങളുടെ പ്രത്യേകത അവയില്‍ ഭൂരിഭാഗത്തിലും ഇരയാവുന്നത് സ്ത്രീകളാണ് എന്നതാണ്. അത്തരം കേസുകളില്‍ എന്ത് വിലകൊടുത്തും നീതിയുടെ പക്ഷത്ത് നില്‍ക്കുന്നയാളാണ് മമ്മൂട്ടിയുടെ പൊലീസ് ക്രിസ്റ്റഫര്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതും ക്രിസ്റ്റഫറിന്റെ പ്രത്യേകതയാണ്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ബയോഗ്രഫി ഓഫ് എ വിജിലാന്റീ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസിന്റേതാണ്.