‘പൂര്‍ണ്ണ satisfication തന്ന മറ്റോരു മമ്മൂട്ടി ചിത്രം ആണ് Christopher’; പ്രേക്ഷകന്റെ കുറിപ്പ്
1 min read

‘പൂര്‍ണ്ണ satisfication തന്ന മറ്റോരു മമ്മൂട്ടി ചിത്രം ആണ് Christopher’; പ്രേക്ഷകന്റെ കുറിപ്പ്

മ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി, എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ് ആണ്. ഇപ്പോഴിതാ സിനിമ കണ്ട പ്രേക്ഷകന്റെ കുറിപ്പ് വായിക്കാം.

‘പടത്തിന്റെ ഒരോ അപ്‌ഡേറ്റും ക്വാളിറ്റിവൈസ് ടോപ് notch ആയിരുന്നൂ
ഇറങ്ങിയ 2 ട്രൈലെര്‍ ആയാലും christophonk bgm ആണെങ്കിലും എല്ലാം തന്നേ ടോപ് ക്വാളിറ്റി സാനം ആയിരുന്നൂ. മമ്മൂട്ടി എന്ന അതുല്യ നടന്‍ 4,5 പടം ആയി തന്റെ വിജയ streak തുടരുക ആണ്. ഈ പടം അതിലേക്ക് ഒരു addition കൂടേ ആവുമെന്ന് ഉറപ്പിച്ച് പറയാം. മികച്ച പെര്‍ഫോമന്‍സ് ആണ് കാസ്റ്റ് മുഴുവന്‍ ക്കാഴ്ച വച്ചത്. But mammooty stands top of all the cast.
Oru vigilante ആയ cop ന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ആര്‍ക്ക് കേട്ടാലും interesting ആയി തോന്നുന്ന one linina interesting ആയി cinemayude ഉടനീളം നിലനിറുത്താന്‍ unnikrishnan എന്ന ഡയറക്ടര്‍ ന് സാധിച്ചു എന്ന് തീര്‍പിച്ച് പറയാം. എന്തായാലും പൂര്‍ണ്ണ satisfication തന്ന മറ്റോരു മമ്മൂട്ടി ചിത്രം ആണ് Christopher.”

പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവെന്നാണന്നും എല്ലാവരും ഒന്നടങ്കം പറയുന്നു. മികച്ച ത്രില്ലര്‍ അനുഭവമാണ് ക്രിസ്റ്റഫര്‍, ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവ് എന്നെല്ലാമാണ് പ്രേക്ഷകര്‍ പറയുന്നു. നിരവധി കുറ്റകൃത്യങ്ങളിലൂടെ, അവയോട് പ്രധാന കഥാപാത്രത്തിന്റെ പ്രതികരണങ്ങളിലൂടെ വികസിക്കുന്ന കഥാഘടനയാണ് ചിത്രത്തിന്റേത്. ആ കുറ്റകൃത്യങ്ങളുടെ പ്രത്യേകത അവയില്‍ ഭൂരിഭാഗത്തിലും ഇരയാവുന്നത് സ്ത്രീകളാണ് എന്നതാണ്. അത്തരം കേസുകളില്‍ എന്ത് വിലകൊടുത്തും നീതിയുടെ പക്ഷത്ത് നില്‍ക്കുന്നയാളാണ് മമ്മൂട്ടിയുടെ പൊലീസ് ക്രിസ്റ്റഫര്‍.

ബയോഗ്രഫി ഓഫ് എ വിജിലാന്റ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ് ആണ്.