ഡിനോ ഡെന്നീസ് ചിത്രത്തില്‍ മമ്മൂട്ടിയും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നു; വരുന്നത് വന്‍ ചിത്രം
1 min read

ഡിനോ ഡെന്നീസ് ചിത്രത്തില്‍ മമ്മൂട്ടിയും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നു; വരുന്നത് വന്‍ ചിത്രം

നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നാണിത്. ത്രില്ലര്‍ വിഭാഗത്തില്‍ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേര്‍ന്നാണ്. ഇപ്പോഴിതാ, ചിത്രത്തില്‍ അഭിനയിക്കുന്നവരെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് പുതിയ വാര്‍ത്ത.

Conceit isn't a bad word for actors: Shine Tom Chacko intv | The News Minute

റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന് ശേഷം ഷൈന്‍ ടോം ചാക്കോയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. സിനിമയുടെ ഷൂട്ടിംഗ് ഏപ്രില്‍ ആദ്യവാരത്തോടെ ആരംഭിക്കുമെന്നും ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്യുന്നു. ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

Shine Tom Chacko - Wikipedia

നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. പൃഥ്വിരാജ് ചിത്രം കാപ്പ, ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങള്‍ക്കുശേഷം തിയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുക.

mammootty-dino

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

Shine Tom Chacko joins cast of Mammootty starrer 'Bheeshma Parvam' | The News Minute