വരുന്നു മമ്മൂട്ടിയുടെ മാസ്സ് തെലുങ്ക് ചിത്രം;  ‘ഏജന്റ്’ റിലീസ് തിയതി പ്രഖ്യാപിച്ചു
1 min read

വരുന്നു മമ്മൂട്ടിയുടെ മാസ്സ് തെലുങ്ക് ചിത്രം; ‘ഏജന്റ്’ റിലീസ് തിയതി പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഏജന്റ്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയും അഖില്‍ അഖിനേനിയുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. അഖില്‍ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏപ്രില്‍ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂക്ക കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ചിത്രം പ്രേക്ഷകന് തിയേറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കുന്ന ആക്ഷന്‍ പാക്ക്ഡ് ചിത്രമായിരിക്കും.

Agent (2023) - IMDb

മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ റിലീസാകുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖില്‍, ആഷിഖ് നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സിനാണ്. ചിത്രത്തില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ഹിപ്പോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീന്‍ നൂലിയുമാണ്.

Agent: Meet Mammootty as 'The Devil' in Akhil Akkineni's Film | Official  First Look - YouTube

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്‌സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Agent: Malayalam Superstar Mammootty Is Introduced As The "Ruthless Devil'  From Akhil Akkineni's Next

അതേസമയം, ഏജന്റിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. നാഗാര്‍ജുനയ്ക്ക് ഒപ്പം കളിച്ച് ചിരിച്ച് സംസാരിക്കുന്ന മമ്മൂട്ടിയെ വീഡിയോയാണ് വൈറലാകുന്നത്. സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാര്‍ ഒരു ഫ്രെയിമില്‍ എന്ന് കുറിച്ച് കൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി ആണ് ഏജന്റിലെ നായകന്‍. അഖിലിനെയും വീഡിയോയില്‍ കാണാനാകും.

Agent: Mammootty turns villain for Akhil Akkineni! "Telugu Movies, Music,  Reviews and Latest News"

സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഏജന്റ്. യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് സിനിമയാണിത്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഏപ്രില്‍ 28 ന് ആണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖില്‍, ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സിന് ആണ്.