നാഗാര്‍ജുനയ്‌ക്കൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി; വൈറലായി വീഡിയോ
1 min read

നാഗാര്‍ജുനയ്‌ക്കൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി; വൈറലായി വീഡിയോ

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഏജന്റ്. ചിത്രത്തില്‍ തെലുങ്കിലെ യുവതാരം അഖില്‍ അഖിനേനിയും മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലെത്തുന്ന ചിത്രം ഏപ്രില്‍ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂക്ക കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ചിത്രം പ്രേക്ഷകന് തിയേറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കുന്ന ആക്ഷന്‍ പാക്ക്ഡ് ചിത്രമായിരിക്കും.

Agent: Meet Mammootty as 'The Devil' in Akhil Akkineni's Film | Official First Look - YouTube

സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. റസൂല്‍ എല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എ.കെ. എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കര നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്.

ഇപ്പോഴിതാ, ഏജന്റിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. നാഗാര്‍ജുനയ്ക്ക് ഒപ്പം കളിച്ച് ചിരിച്ച് സംസാരിക്കുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം. സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാര്‍ ഒരു ഫ്രെയിമില്‍ എന്ന് കുറിച്ച് കൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി ആണ് ഏജന്റിലെ നായകന്‍. അഖിലിനെയും വീഡിയോയില്‍ കാണാനാകും.

Agent: Mammootty's Poster From Akhil Akkineni's Spy Thriller Out; Teaser to Be Unveiled on July 15 | 🎥 LatestLY

അതേസമയം, സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഏജന്റ്. യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് സിനിമയാണിത്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഏപ്രില്‍ 28 ന് ആണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖില്‍, ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സിന് ആണ്.