” കഞ്ചാവ് അടിച്ചത് കൊണ്ടാണ് ശരിയായി സംസാരിക്കാൻ സാധിക്കാത്തത് “; അത് മരിക്കുന്നതിലും അപ്പുറം’; ഷൈനിന്റെ അമ്മ
1 min read

” കഞ്ചാവ് അടിച്ചത് കൊണ്ടാണ് ശരിയായി സംസാരിക്കാൻ സാധിക്കാത്തത് “; അത് മരിക്കുന്നതിലും അപ്പുറം’; ഷൈനിന്റെ അമ്മ

സോഷ്യല്‍ മീഡിയ ഭരിക്കുന്ന നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അഭിമുഖങ്ങളിലും പൊതുപരിപാടികളിലുമൊക്കെയുള്ള താരത്തിന്റെ സംസാരവും പ്രവൃത്തികളുമാണ് ഏറെ ചര്‍ച്ചയാവാറുള്ളത്. ഇമേജ് കോൺഷ്യസ് അല്ലാതെ പെരുമാറുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ഷൈൻ. സിനിമ മാത്രമാണ് ഷൈനിന്റെ ലോകം. പത്ത് വർഷത്തോളം സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് സിനിമയിൽ മുഖം കാണിക്കാനുള്ള ഒരു ചാൻസ് ഷൈനിന് ലഭിച്ചത്. ഇന്ന് നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ഷൈൻ സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ അഭിനയിക്കുന്നതുകൊണ്ട് തന്നെ മലയാളവും കടന്ന് തമിഴിലും തെലുങ്കിലും വരെ അഭിനയിക്കാനുള്ള അവസരങ്ങൾ ഷൈനിന് ലഭിച്ചു.പലപ്പോഴും നടന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരാറില്ല.

ഇടയ്ക്ക് വന്ന മയക്കുമരുന്ന് കേസൊക്കെ നടനെ തളർത്തിയെങ്കിലും അതിൽ നിന്നെല്ലാം മുക്തനായി വന്നുകൊണ്ടിരിക്കയാണ് ഷൈൻ. ഈ അവസരത്തിൽ മകൻ ജയിലിൽ കിടന്നതിനെ കുറിച്ച് ഷൈനിന്റെ അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സൈന സൗത്ത് പ്ലെസിന് നൽകിയ അഭിമുഖത്തിൽ ഷൈനിന്റെ സ്റ്റാർഡം കാണുമ്പോൾ സന്തോഷമല്ലേ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഷൈനിന്റെ അമ്മ. സൈന സൗത്ത് പ്ലെസിന് നൽകിയ അഭിമുഖത്തിൽ ഷൈനിന്റെ സ്റ്റാർഡം കാണുമ്പോൾ സന്തോഷമല്ലേ എന്ന് അമ്മയോട് ചോദിച്ചിരുന്നു.

ഇതിന് “കുറച്ച് സന്തോഷം ഉണ്ട്. അത്രത്തോളം തന്നെ ദുഃഖവും ഉണ്ട്. ഇതിഹാസയ്ക്ക് ശേഷം ഉണ്ടായ പ്രശ്നം(കേസ്) തന്നെയാണ് ഏറ്റവും വലിയ ദുഃഖത്തിന് കാരണം. മരണം വരെ ആ വിഷമം നിലനിൽക്കും. ഇപ്പോഴും കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒരു കേസിൽ ഒരാൾ പിടിക്കപ്പെട്ടാൽ വീട്ടുകാരെ അറിയിക്കേണ്ട സാമാന്യ മര്യാദപോലും കാണിച്ചില്ല. ചാനലിലൂടെയാണ് നമ്മളത് അറിയുന്നത്. വളരെ വലിയൊരു സങ്കടം ആണത്. മരിക്കുന്നതിലും അപ്പുറമാണത്. അതിന് ശേഷം അവന്റെ കരിയർ മുന്നോട്ട് പോയി. അത് ദൈവാനു​ഗ്രഹം ആണ്” എന്നാണ് അമ്മ പറഞ്ഞത്.

എല്ലാ ദിവസവും സബ്ജയിലിൽ പോകുമായിരുന്നു. ആറ് മാസം കഴിഞ്ഞേ അവൻ പുറത്തിറങ്ങുള്ളൂ എന്നാണ് പറഞ്ഞത്. കൊന്നിട്ട് വന്നാലും ചിലപ്പോൾ ജാമ്യം കിട്ടും. പക്ഷേ ഇങ്ങനെയൊരു കാര്യത്തിന് കിട്ടില്ലെന്നാണ് വക്കീൽ ഞങ്ങളോട് പറഞ്ഞത്. ദൈവാനു​ഗ്രഹം കൊണ്ടാണ് ജാമ്യം കിട്ടിയത്. ഇക്കാര്യം വച്ച് തന്നെ ചിലർ കമന്റുകൾ ചെയ്യും. അതൊക്കെ കാണുമ്പോൾ വിഷമം വരും”. “കുമാരി സിനിമയിലെ കഥാപാത്രത്തിന് വിമർശനം വന്നിരുന്നു. അവൻ കഞ്ചാവ് അടിച്ചത് കൊണ്ടാണ് ശരിയായി സംസാരിക്കാൻ സാധിക്കാത്തത് എന്നാണ് പറഞ്ഞതെന്നും ഷൈനിന്റെ അച്ഛൻ പറയുന്നു. ഷൈൻ എല്ലാവരോടും അടുക്കുന്ന ആളാണെന്നും വീടിനോടും കുടുംബത്തോടും സ്നേഹമുള്ള മോനാണെന്നും അമ്മ വ്യക്തമാക്കി.