22 Jan, 2025
1 min read

മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ ഹൈപ്പില്‍ വന്ന സിനിമ ; താണ്ഡവത്തിന്റെ 20 വര്‍ഷം ആഘോഷിച്ച് ആരാധകര്‍

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ എന്ന നടന്റെ കഥാപാത്രങ്ങള്‍ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ സിനിമാ ഡയലോഗുകളും. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും ആ ഡയലോഗുകളൊക്കെയും മലയാളികള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ‘താണ്ഡവ’ത്തിലെ ”സ്ട്രോങ്ങല്ലേ” എന്ന ഡയലോഗ് മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളിലൊന്നാണ്. വന്‍വിജയം കൊയ്ത നരസിംഹത്തിന് ശേഷം ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് താണ്ഡവം. സിനിമ റിലീസ് ചെയ്ത് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. താണ്ഡവം 20 വര്‍ഷം പിന്നിട്ടതിനെ ഓര്‍മിച്ച്കാണ്ട് ഫെയ്‌സ്ബുക്കില്‍ ഒരു […]

1 min read

‘മമ്മൂട്ടിയെ കൊണ്ടു നിര്‍ത്തിയാല്‍ തന്നെ ഒരു ഉത്സവമാണ്’ ; മാസ് ഡയറക്ടര്‍ ഷാജി കൈലാസ് വെളിപ്പെടുന്നു

മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി ദി കിംഗിലെ മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രം. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സായി തീയറ്റര്‍ നിറഞ്ഞുനിന്ന മമ്മൂട്ടിയെ പ്രേക്ഷകര്‍ നിറഞ്ഞ കൈയടികളോടെയാണ് ഇന്നും എതിരേല്‍ക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈലിനും മാനറിസങ്ങള്‍ക്കും തന്നെ ഇപ്പോഴും ആരാധകരുണ്ട്. ചിത്രത്തിലെ ഡയലോഗുകള്‍ പോലും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. അലി നിര്‍മ്മിച്ച ചിത്രം 1995-ല്‍ ആയിരുന്നു പ്രദര്‍ശനത്തിനെത്തിയത്. രഞ്ജി പണിക്കര്‍ തിരക്കഥ രചിച്ച ദി കിംഗ് അന്ന് തീയറ്ററുകള്‍ […]

1 min read

‘ഷാജി അവിടെ നല്ല കഥയുണ്ടെന്ന് പറയുന്നുണ്ടല്ലോ, നമുക്കത് ലാലിനെ വെച്ച് ആലോചിച്ചാലോ?’ ആ ഒരു ചോദ്യമാണ് പിന്നീട് ആറാംതമ്പുരാനിലേക്ക് മോഹന്‍ലാല്‍ വരാന്‍ കാരണം ; ഷാജി കൈലാസ് വ്യക്തമാക്കുന്നു

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍ ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ്. മാസ് ആക്ഷന്‍ സിനിമ ഇന്നും ആരാധകരുടെ ഇഷ്ട മോഹന്‍ലാല്‍ സിനിമകളില്‍ ഒന്നാണ്. ഇരുനൂറ് ദിവസത്തിലധികം ആറാം തമ്പുരാന്‍ എന്ന ചിത്രം തിയേറ്ററില്‍ ഓടിയിരുന്നു. മോഹന്‍ലാലിന്റെ തന്നെ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് […]

1 min read

ഗർജ്ജിച്ച് രാജുവേട്ടൻ!! തുടര്‍ച്ചയായി രണ്ടാമത്തെ 50 കോടി! ; മലയാളസിനിമ ഇനി ഭരിക്കാന്‍ പോകുന്നത് പൃഥ്വിരാജ്

ഈ തലമുറയിലെ നടന്‍മാരില്‍ മലയാള സിനിമ ഭരിക്കാന്‍ പോകുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണെന്നതിന് അടിവരയിടുകയാണ് കടുവയുടെ വലിയ വിജയം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്ത് വന്ന ചിത്രം ജൂലൈ ഏഴിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്തു ഒരു മാസം പിന്നിടും മുന്‍പേ അന്‍പത് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് കടുവ. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങള്‍ വഴി പുറത്ത് അറിയിച്ചത്. ചിത്രം ആഗസ്ത് നാലിന് ആമസോണ്‍ പ്രൈം […]

1 min read

‘അത് സ്ത്രീവിരുദ്ധതയല്ല, സ്‌നേഹമാണ് ഉദ്ദേശിച്ചത്’ ; നരസിംഹത്തിലെ വിവാദ ഡയലോഗിനെ കുറിച്ച് ഷാജി കൈലാസ്

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. ആരാധകർക്ക് ഏറെ പ്രീയപ്പെട്ട ചിത്രം ഇറങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇന്നും പലവിധത്തിൽ ചർച്ചയാകാറുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ സ്ത്രീ വിരുദ്ധ ഡയലോഗുകളാണ് അധികവും സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടാറുള്ളത്.ചിത്രത്തിൽ ഐശ്വര്യയുടെ കഥാപാത്രത്തോട് മോഹന്‍ലാല്‍ ‘വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് പാതിരാക്ക് വീട്ട് വന്ന് കയറുമ്പോള്‍’ എന്ന് തുടങ്ങുന്ന ഡയലോഗിലെ പൊളിറ്റിക്കല്‍ കറക്ടനസാണ് കൂടുതൽ ചര്‍ച്ചയാകാറുള്ളത്. ഇപ്പോഴിതാ ആ ഡയലോഗിലെ പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷാജി കൈലാസ്.’ആ ഡയലോഗിനെ സ്ത്രീ വിരുദ്ധമായി […]

1 min read

‘അന്നേ ഞാന്‍ പറഞ്ഞിരുന്നു സുരേഷ് ഗോപി സുപ്പര്‍സ്റ്റാറാകുമെന്ന് ‘ ; ഷാജി കൈലാസ് വെളിപ്പെടുത്തുന്നു

മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ തീപടര്‍ത്തിയ ആക്ഷന്‍ കിംങാണ് സുരേഷ് ഗോപി. പോലീസായും അധോലോക നായകനായുമെല്ലാം പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ്. ത്രില്ലര്‍ ജോണറില്‍ 1989ല്‍ പുറത്തിറങ്ങി സുരേഷ് ഗോപി ചിത്രമായിരുന്നു ന്യൂസ്. ജഗദീഷ് രചന നിര്‍വ്വഹിച്ച ഈ സിനിമയിലൂടെയാണ് ഷാജി കൈലാസ് എന്ന ഹിറ്റ് സംവിധായകന്‍ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ഷാജി കൈലാസിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ന്യൂസ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് സുരേഷ് […]

1 min read

“ദുല്‍ഖര്‍ ഉണ്ടാക്കിയ പാതയിലൂടെയാണ് ഇന്ന് ഞാന്‍ നടക്കുന്നത്” :പൃഥ്വിരാജ് സുകുമാരൻ

വലിയ സിനിമകള്‍ വലിയ രീതിയില്‍ തന്നെ ഓരോ നാട്ടിലും നേരിട്ടുതന്നെ പോയി പ്രമോഷന്‍ നടത്തുന്നതാണ് ഇന്നത്തെ പുതിയ രീതി. പല ഭാഷകളിലായി ഒരുക്കുന്ന മലയാള സിനിമയുടെ പുതിയ റിലീസ് രീതിയെ കുറിച്ച് നടന്‍ പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഉത്തരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചായാകുന്നത്.”സത്യത്തില്‍ ഇത്തരം റിലീസും ഇത്തരത്തിലുള്ള പ്രചാരണ പരിപാടികളും തുടക്കം കുറിച്ചത് താനല്ലെന്നും കുറുപ്പ് എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ഈ സാധ്യത മലയാള സിനിമയ്ക്ക് തുറന്നു കാണിച്ചു തന്നനെന്നും പൃഥ്വിരാജ് പറയുന്നു. ചിത്രത്തിനുവേണ്ടി […]

1 min read

‘കൊട്ട മധു’വായി പൃഥ്വിയുടെ പരകായപ്രവേശം ; ‘കാപ്പ’യിലെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ‘കടുവ’ എന്ന ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് കടുവയില്‍ എത്തിയത്. ബോക്‌സ്ഓഫീസില്‍ മികച്ച വിജയമാണ് കടുവ നേടിയിരിക്കുന്നത്. 50 കോടി ക്ലബ്ബില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കടുവയുടെ വിജയത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. ചിത്രത്തിന്റെ ഫോട്ടോകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ കാപ്പയുടെ പുതിയ […]

1 min read

‘കടുവ’യ്ക്ക് പിന്നാലെ ‘കാപ്പ’; പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സമീപകാലത്ത് തിയറ്ററുകളില്‍ ശ്രദ്ധ നേടിയ പൃഥ്വിരാജിന്റെ തന്നെ ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ഇപ്പോഴിതാ പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പാളയം വിജെടി ഹാളില്‍ വച്ചായിരുന്നു പൂജാചടങ്ങുകള്‍ നടന്നത്. എസ്.എന്‍. […]

1 min read

‘വീട്ടിലെ രാജാവ് സ്ത്രീകളാണ്, ബഹളവും ആക്ഷനുമൊക്കെ വരുമ്പോള്‍ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാന്‍ പറ്റില്ലല്ലോ’ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാജി കൈലാസ്

ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് കടുവ. മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് വിമര്‍ശനങ്ങളും വിവാദങ്ങളും ഏറെയാണ്. തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ പൃഥ്വിരാജിനെ കൂടാതെ, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക […]