‘അത് സ്ത്രീവിരുദ്ധതയല്ല, സ്‌നേഹമാണ് ഉദ്ദേശിച്ചത്’ ; നരസിംഹത്തിലെ വിവാദ ഡയലോഗിനെ കുറിച്ച് ഷാജി കൈലാസ്
1 min read

‘അത് സ്ത്രീവിരുദ്ധതയല്ല, സ്‌നേഹമാണ് ഉദ്ദേശിച്ചത്’ ; നരസിംഹത്തിലെ വിവാദ ഡയലോഗിനെ കുറിച്ച് ഷാജി കൈലാസ്

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. ആരാധകർക്ക് ഏറെ പ്രീയപ്പെട്ട ചിത്രം ഇറങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇന്നും പലവിധത്തിൽ ചർച്ചയാകാറുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ സ്ത്രീ വിരുദ്ധ ഡയലോഗുകളാണ് അധികവും സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടാറുള്ളത്.ചിത്രത്തിൽ ഐശ്വര്യയുടെ കഥാപാത്രത്തോട് മോഹന്‍ലാല്‍ ‘വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് പാതിരാക്ക് വീട്ട് വന്ന് കയറുമ്പോള്‍’ എന്ന് തുടങ്ങുന്ന ഡയലോഗിലെ പൊളിറ്റിക്കല്‍ കറക്ടനസാണ് കൂടുതൽ ചര്‍ച്ചയാകാറുള്ളത്.

ഇപ്പോഴിതാ ആ ഡയലോഗിലെ പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷാജി കൈലാസ്.’ആ ഡയലോഗിനെ സ്ത്രീ വിരുദ്ധമായി കാണരുതെന്നും അത്രത്തോളം സ്‌നേഹത്തോടെയാണ് ആ ഡയലോഗ് അവിടെ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. എനിക്കൊരു പെണ്ണിനെ വേണം എന്ന് പറയുമ്പോള്‍, അവള്‍ ഞാന്‍ ഉണ്ടെടാ എന്ന് പറഞ്ഞ് കെട്ടിപിടിക്കുന്ന സാഹചര്യമാണുള്ളത്.അത് ഒരിക്കലും ഉപദ്രവിക്കാന്‍ പറയുന്നതല്ലയെന്നും അദ്ദേഹം പറഞ്ഞു. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ ഡയലോഗിൽ അന്ന് ആരും ഒരു പൊളിറ്റിക്കല്‍ കറക്ടനസും പറഞ്ഞിട്ടില്ല. ഒരു പെണ്‍കുട്ടിയെ അത്രത്തോളം സ്‌നേഹിക്കുന്നതുകൊണ്ടാണ് ആ കുട്ടിയുടെ അടുത്ത് എന്തും പറയാന്‍ കഴിയുന്നത്. അതായാത് അവിടെയൊരു മറവില്ലെന്നും രണ്ട് മതിലിന് അപ്പുറത്ത് നിന്ന് സംസാരിക്കുന്നത് പോലെ ഒരു ആണും പെണ്ണും സംസാരിക്കരുതെന്നും ഷാജി കൈലാസ് പറയുന്നു.

എന്തും ഓപ്പണായി സംസാരിക്കാന്‍ സാധിക്കണം ഒരു പെണ്‍കുട്ടിയുടെ അടുത്ത്, അപ്പോഴാണ് ആ പെണ്‍കുട്ടിയും ഓപ്പണാകുകയുള്ളു. ഒരിക്കലും ഒരു പെണ്‍കുട്ടി എവിടെയും റിവീല്‍ ആകില്ല, പെണ്‍വര്‍ഗം എന്ന് പറയുന്ന സാധനമല്ല പെണ്‍കുട്ടികള്‍, അവരെ പഠിക്കാനും സാധിക്കില്ല നമ്മുടെ കഥാപാത്രങ്ങള്‍ എടാ പോടാ എന്ന് വിളിക്കുന്ന സമയമാണ്. അങ്ങനെയൊരു സമയത്താണ് അദ്ദേഹം ആ ഡയലോഗ് പറയുന്നത്. അത് സ്‌നേഹത്തോടെ പറയുന്നതാണ്. അതിൽ ഒരിക്കലും ഒരു സ്ത്രീ വിരുദ്ധത കാണരുത് എന്നും അദ്ദേഹം പറഞ്ഞു.

എനിക്കൊരു പെണ്ണിനെ വേണം എന്ന് പറയുമ്പോള്‍, ഞാന്‍ ഉണ്ടെടാ എന്ന് പറഞ്ഞ് കെട്ടിപിടിക്കുന്ന സാധനമാണത്. അതായത് അവര്‍ അത്രത്തോളം പരസ്പരം അറിഞ്ഞു എന്നാണ് അർത്ഥമാക്കുന്നത്. അയാള്‍ വളരെ ജോളി ആയ ആളായത് കൊണ്ട് അത്രത്തോളം സന്തോഷത്തോടെ നമുക്ക് ലൈഫ് കൊണ്ട് പോകാമെന്നാണ് പറയുകയാണ് അല്ലാതെ വേറെയൊന്നുമല്ലെന്നും ആ ഡയലോഗിനെ വേറൊരു ആങ്കിളില്‍ കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.