‘വീട്ടിലെ രാജാവ് സ്ത്രീകളാണ്, ബഹളവും ആക്ഷനുമൊക്കെ വരുമ്പോള്‍ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാന്‍ പറ്റില്ലല്ലോ’ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാജി കൈലാസ്
1 min read

‘വീട്ടിലെ രാജാവ് സ്ത്രീകളാണ്, ബഹളവും ആക്ഷനുമൊക്കെ വരുമ്പോള്‍ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാന്‍ പറ്റില്ലല്ലോ’ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാജി കൈലാസ്

ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് കടുവ. മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് വിമര്‍ശനങ്ങളും വിവാദങ്ങളും ഏറെയാണ്. തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ പൃഥ്വിരാജിനെ കൂടാതെ, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലനായി എത്തുന്നുണ്ട്.

ചിത്രം തിയേറ്ററില്‍ എത്തിയതോടെ ചിത്രത്തില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞി പോയെന്നും ചിത്രം ഒരു മെയില്‍ ഓറിയന്റഡ് പടമാണെന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതിന് മറുപടി പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ‘ വീട്ടിലെ രാജാക്കന്മാരാണ് സ്ത്രീകളെന്നും, ബഹളവും ആക്ഷനുമൊക്കെ വരുമ്പോള്‍ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാന്‍ പറ്റില്ലല്ലൊയെന്നുമാണ് ഷാജി കൈലാസ് വിമര്‍ശനത്തിന് മറുപടിയായി പറഞ്ഞത്. ‘ഫാമിലി സീക്വന്‍സില്‍ കുര്യച്ചന്‍ രാത്രി തന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ഡൈനിങ് ടേബിളില്‍ വന്നിരിക്കും. ആ സമയം ആരും തന്നെ മിണ്ടുന്നില്ല. അപ്പോള്‍ അയാള്‍ ചോദിക്കുന്നുണ്ട് എന്താ മിണ്ടാത്തതെന്ന്. കുട്ടികളെയെല്ലാം ചേര്‍ത്ത് പിടിച്ചിട്ട് പറയും നിങ്ങള്‍ അല്ലെ എന്റെ ബലമെന്ന്. അതൊരു പിതാവാണ്. അവിടെ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അപ്പോള്‍ സ്‌നേഹത്തോടെയും ശാസനയോടെയും ഉള്ള ഭാര്യയുടെ ഒരു നോട്ടം വരുന്നുണ്ട്, സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുത്തിരിക്കുകയാണ് അവിടെ. അത് ഞങ്ങള്‍ ക്‌ളീന്‍ ആയി എടുത്തിട്ടുണ്ടെന്ന് ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. അതുപോലെ, വീട്ടിലെ രാജാവ് സത്രീകളാണ്. ആ രീതിയിലാണ് നമ്മള്‍ ഓരോന്നും അവതരിപ്പിച്ചിരിക്കുന്നത്. പിന്നെ സ്‌പേസ് കൂടിയിട്ടില്ല എന്നേ ഉള്ളൂ. ഷാജി കൈലാസ് വ്യക്തമാക്കി.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഛായാഗ്രാഹം നിര്‍വ്വഹിച്ചിരിക്കുന്നത് സുജിത് വാസുദേവാണ്. അതേസമയം, ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് പൃഥ്വിരാജും, സംവിധായകന്‍ ഷാജി കൈലാസും രംഗത്ത് എത്തിയിരുന്നു. അതുപോലെ, കടുവ എന്ന ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ മികച്ച വിജയമായി മാറിയിരിക്കുകയാണ്.