prithviraj sukumaran
‘പൃഥ്വിരാജിന് മികച്ച നടനുളള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഞാനാണ്’ ; സിബി മലയില്‍
മലയാളികളുടെ ഹൃദയം കവര്‍ന്ന ഒരു പിടി സിനിമകളിലൂടെ സിനിമ മേഖലയിലെ പ്രഗല്‍ഭ സംവിധായകനായി മാറിയ വ്യക്തിയാണ് സിബി മലയില്‍. വൈകാരികമായി പ്രേക്ഷകരെ സ്പര്‍ശിച്ച സിനിമകളെടുത്താല്‍ അതില്‍ സിബി മലയില്‍ ചിത്രങ്ങളുടെ വലിയൊരു നിര തന്നെ ഉണ്ടാവും. ആകാശദൂത്, സമ്മര്‍ ഇന്‍ ബത്ലഹേം. കിരീടം, കമലദളം, ദശരഥം, സദയം, ദേവദൂതന്‍ തുടങ്ങി അനേകം ചിത്രങ്ങളാണ് ഉള്ളത്. ഒരിടവേളയ്ക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത പുതിയ സിനിമയാണ് കൊത്ത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് […]
”ഇത്രയും മണ്ടനാണല്ലോ അയാള്‍, മുടന്തിയ കാലുവെച്ച് രണ്ടാം നിലവരെ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു’ ; പൃഥ്വിരാജിനെ വിമര്‍ശിച്ച് കൈതപ്രം
മലയാള സിനിമാ രംഗത്ത് ഗാനരചയിതാവായും സംഗീത സംവിധായകനായും നടനായും പിന്നണി ഗായകനായും തിരക്കഥാകൃത്തായുമൊക്കെ ശ്രദ്ധ നേടിയ താരമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അറിയപ്പെടുന്ന കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍ കൂടിയായ അദ്ദേഹം 1986ല്‍ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ഫാസില്‍ ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കിക്കൊണ്ടാണ് സിനിമാ ലോകത്തേക്കെത്തിയത്. ശേഷം നാന്നൂറിലേറെ സിനിമകളിലായി 1500ഓളം ഗാനങ്ങള്‍ അദ്ദേഹം ഒരുക്കുകയുണ്ടായി. മഴവില്ലിനറ്റം വരെ എന്ന സിനിമ സംവിധാനം ചെയ്തു. സോപാനം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കി. കൂടാതെ സ്വാതിതിരുനാള്‍, ആര്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, […]
‘തിരുവോണത്തിന് ഏഷ്യാനെറ്റില്‍ ബ്രോ ഡാഡി, ഈ സിനിമ തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്’ ; ആരാധകന്റെ കുറിപ്പ് വൈറല്‍
ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായെത്തിയ ബ്രോ ഡാഡി. ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രമായിരുന്നു ബ്രോ ഡാഡി. പൃഥ്വിരാജ് തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ജോണ്‍ കാറ്റാടി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മകനായ ഈശോ കാറ്റാടിയായി എത്തിയതും പൃഥ്വിരാജ് തന്നെ. ഓണാഘോഷത്തിന്റെ ഭാഗമായി ഏഷ്യാനെറ്റില്‍ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആയി ബ്രോ ഡാഡിയും എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ബ്രോ ഡാഡി […]
‘സൂപ്പര്‍സ്റ്റാറാവാനല്ല, സൂപ്പര്‍സ്റ്റാര്‍ ആയി തുടരാനാണ് ബുദ്ധിമുട്ട്’; പൃഥ്വിരാജ് സുകുമാരന്‍
നടനായും നിര്‍മ്മാതാവായും സംവിധായകനായും മലയാളസിനിമയുടെ ഐക്കണായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. യുവാക്കളും പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ്. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ്. ഇപ്പോഴിതാ പൃഥ്വിരാജ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്. ഇന്നത്തെക്കാലത്ത് സിനിമയിലെത്തുക എന്നത് എളുപ്പമാണെന്നും ചാന്‍സ് കിട്ടി ചെയ്ത സിനിമ ഹിറ്റടിച്ചാലും അത് നിലനിര്‍ത്തുന്നതാണ് ബുദ്ധിമുട്ടെന്നും ലാലേട്ടും മമ്മൂക്കയും എന്നോ […]
പൃഥ്വിരാജ് – മോഹൻലാൽ കൂടിക്കാഴ്ച്ചയ്ക്ക് പിന്നിൽ സിനിമാ ലോകം ഞെട്ടാൻ പോകുന്ന പ്രഖ്യാപനം!
മലയാളികൾ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ട്രോൾ ആയിരുന്നു ലാലേട്ടനെ കാണണമെന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ രീതിയിലുള്ള ട്രോളുകൾ ആയിരുന്നു പുറത്തു വന്നു കൊണ്ടിരുന്നത്. പൃഥ്വിരാജ് പല വേദികളിലും വെച്ച് മോഹൻലാലിനെ കാണണമെന്നു പറഞ്ഞ വാക്കുകളാണ് ആളുകൾ ട്രോളുകൾ ആയി രൂപീകരിച്ചത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രീ- പ്രൊഡക്ഷൻ വർക്കുകൾ സ്റ്റാർട്ട് ചെയ്യാൻ വേണ്ടിയാണ് മോഹൻലാലിനെ കാണണമെന്ന് പൃഥ്വിരാജ് പറഞ്ഞത്. ഒടുവിലിപ്പോൾ പൃഥ്വിരാജ് […]
‘സമയമില്ല ലാലേട്ടനെ കാണാന്‍ പോകണം’; പൃഥ്വിരാജിന്റെ വാക്കുകള്‍ ട്രോളുകളായി സോഷ്യല്‍ മീഡിയകളില്‍ നിറയുന്നു
മലയാളത്തിലെ ഹിറ്റ് കോംബോ എന്ന ലിസ്റ്റില്‍ സമീപകാലത്ത് ഇടം നേടിയ താരങ്ങളാണ് പൃഥ്വിരാജും മോഹന്‍ലാലും. സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. ഏട്ടന്‍ എന്നാണ് പൃഥ്വി മോഹന്‍ലാലിനെ വിളിക്കുന്നത്. തിരിച്ച് സഹോദരതുല്യമായ സ്‌നേഹവും വാത്സല്യവുമൊക്കെയാണ് മോഹന്‍ലാലിന് പൃഥ്വിവിനോടുള്ളത്. പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെച്ചതിന് ശേഷം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൂസിഫറില്‍ നായകനായത് മോഹന്‍ലാല്‍ ആയിരുന്നു. ബ്രോ ഡാഡിയിലും ആ സൗഹൃദം തുടര്‍ന്നു. ഇനി എമ്പുരാന്‍ എന്ന ചിത്രത്തില്‍ വീണ്ടും ഇരുവരും ഒന്നിക്കുന്നുണ്ട്. […]
‘അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍ ഞാന്‍ ലാലേട്ടന്റെ വീട്ടിലേക്ക് പോവുകയാണ് ‘; പൃഥ്വിരാജ്
മലയാള സിനിമയില്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. ഏട്ടന്‍ എന്നാണ് പൃഥ്വി മോഹന്‍ലാലിനെ വിളിക്കുന്നത്. തിരിച്ച് സഹോദരതുല്യമായ സ്‌നേഹവും വാത്സല്യവുമൊക്കെയാണ് മോഹന്‍ലാലിന് പൃഥ്വിരാജിനോടുള്ളത്. 2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്സ്ഓഫീസില്‍ നിന്നും റോക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാംഭാഗം എമ്പുരാന്‍ ഉടന്‍ ഉണ്ടാവുമെന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു. ആരാധകര്‍ ഏതാനും വര്‍ഷങ്ങളായി കാത്തിരിക്കുന്ന […]
ടിനു പാപ്പച്ചൻ സിനിമയിൽ നിന്ന് മോഹൻലാൽ പിന്മാറി ;പകരം പൃഥ്വിരാജ്.
ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രതീക്ഷയോടെയാണ് മോഹൻലാലിന്റെ ഓരോ സിനിമയ്ക്കുവേണ്ടിയാണ് അവർ കാത്തിരിക്കുന്നത്. സിനിമയിൽ ഒരു ഗോഡ്ഫാദർ ഇല്ലാതെ സ്വന്തമായി സിനിമയിൽ തന്റെതായ സ്ഥാനം നേടിയ വ്യക്തിയാണ് മോഹൻലാൽ. മാസ്സും ക്ലാസും എല്ലാം ആ കയ്യിൽ ഭദ്രമാണ് എന്നതാണ് സത്യം. ഏത് കഥാപാത്രത്തെയും അനശ്വരമാക്കാൻ ഉള്ള കഴിവ് മോഹൻലാലിന് ഉണ്ട്. അതുകൊണ്ട് തന്നെയാണല്ലോ അദ്ദേഹത്തെ നടന വിസ്മയം എന്ന് വിളിക്കുന്നത്. ചിത്രത്തിൽ ഒരു ആക്ഷൻ ഹീറോയായി മോഹൻലാൽ എത്തുമെന്ന വാർത്ത ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു. ആ വാർത്ത […]
‘പടം ഹിറ്റായാൽ പൃഥ്വിരാജ് 5 കോടിയുടെ കാർ വാങ്ങും, പക്ഷെ സുരേഷ് ഗോപി 10 പേർക്ക് കൂടുതൽ നന്മ ചെയ്യും’
ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന മേഖലയാണ് സിനിമാ മേഖല. അത് ഓരോ സിനിമയുടേയും കലക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും. പടം വിജയിച്ചാലും തോറ്റാലും താരങ്ങൾ പരസ്പരം ഏറ്റുമുട്ടുകയോ മത്സരിക്കുകയോ ചെയ്യാറില്ലെങ്കിലും അവരുടെ ഫാൻസ് തങ്ങളുടെ പ്രിയപ്പെട്ട താരത്തെ വർണിച്ചും മറ്റുള്ള അഭിനേതാക്കളെ പരിഹാസിക്കാനും മടികാണിക്കാറില്ല. ചിലപ്പോഴൊക്കെ ഫാൻ ഫൈറ്റ് അതിര് കടന്ന് പോകുന്ന സ്ഥിതിയുമുണ്ടാകാറുണ്ട്. അടുത്തിടെ തിയേറ്ററുകളിൽ റിലീസ് ചെയ്ത രണ്ട് സിനിമകളാണ് പൃഥ്വിരാജിന്റെ കടുവയും സുരേഷ് ഗോപിയുടെ പാപ്പനും. വലിയ […]
‘കടുവ’യുടെ ഒടിടി റിലീസ് തടയണം ; വീണ്ടും പരാതിയുമായി കുറുവച്ചന്‍
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സമീപകാലത്ത് തിയറ്ററുകളില്‍ ശ്രദ്ധ നേടിയ പൃഥ്വിരാജിന്റെ തന്നെ ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസില്‍ ‘കടുവ’യുടെ കളക്ഷന്‍ 40 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രം ഒരുങ്ങുന്ന സമയം മുതല്‍ക്ക് തുടങ്ങിയ നിയമ പ്രശ്‌നങ്ങള്‍ ഇപ്പോഴും നീളുകയാണ്. ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച വിജയം നേടിയ […]