ടിനു പാപ്പച്ചൻ സിനിമയിൽ നിന്ന് മോഹൻലാൽ പിന്മാറി ;പകരം പൃഥ്വിരാജ്.
1 min read

ടിനു പാപ്പച്ചൻ സിനിമയിൽ നിന്ന് മോഹൻലാൽ പിന്മാറി ;പകരം പൃഥ്വിരാജ്.

ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രതീക്ഷയോടെയാണ് മോഹൻലാലിന്റെ ഓരോ സിനിമയ്ക്കുവേണ്ടിയാണ് അവർ കാത്തിരിക്കുന്നത്. സിനിമയിൽ ഒരു ഗോഡ്ഫാദർ ഇല്ലാതെ സ്വന്തമായി സിനിമയിൽ തന്റെതായ സ്ഥാനം നേടിയ വ്യക്തിയാണ് മോഹൻലാൽ. മാസ്സും ക്ലാസും എല്ലാം ആ കയ്യിൽ ഭദ്രമാണ് എന്നതാണ് സത്യം. ഏത് കഥാപാത്രത്തെയും അനശ്വരമാക്കാൻ ഉള്ള കഴിവ് മോഹൻലാലിന് ഉണ്ട്. അതുകൊണ്ട് തന്നെയാണല്ലോ അദ്ദേഹത്തെ നടന വിസ്മയം എന്ന് വിളിക്കുന്നത്.

ചിത്രത്തിൽ ഒരു ആക്ഷൻ ഹീറോയായി മോഹൻലാൽ എത്തുമെന്ന വാർത്ത ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു. ആ വാർത്ത പുറത്തു വന്ന നിമിഷം മുതൽ തന്നെ വലിയ ആവേശത്തിലാണ് ഒരു ആരാധകരും. L 350 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം ആന്റണി വർഗീസും അർജുൻ അശോകനും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് എന്നാണ് പറഞ്ഞത്. പുറത്തു വരുന്ന പുതിയ വാർത്തകൾ അനുസരിച്ച് ചിത്രത്തിൽ നിന്നും നടൻ മോഹൻലാൽ പിന്മാറിയിരിക്കുകയാണ് എന്നും, യുവതാരമായ പൃഥ്വിരാജ് ആയിരിക്കും മോഹൻലാലിന് പകരം ആ വേഷം ചെയ്യുവാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നതെന്നും ആണ് അറിയുന്നത്.

എന്നാൽ ഇത് മോഹൻലാലിന് വേണ്ടി മാത്രമായി തിരക്കഥ ഒരുക്കിയ ചിത്രമാണ് എന്നും, എന്നാൽ ചില പ്രശ്നങ്ങൾ കാരണം ചിത്രത്തിലേക്ക് സഹകരിക്കാൻ മോഹൻലാലിനെ സാധിക്കില്ലന്നും ഈ അവസരത്തിൽ മോഹൻലാലിന് പകരമാണ് പൃഥ്വിരാജിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത് എന്നാണ് അറിയുന്നത്. ആന്റണി വർഗീസ് പെപെ നായകനായെത്തിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് ഒരു സംവിധായകൻ എന്ന രീതിയിൽ ടിനു പാപ്പച്ചൻറെ അരങ്ങേറ്റം. ലിജോ ജോസ് പല്ലിശ്ശേരിയുടെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്നതിനു ശേഷം പിന്നീട് സ്വതന്ത്ര സംവിധായകനായി മാറുകയായിരുന്നു ചെയ്തത്.

ടിനുവിന്റെ അവസാന ചിത്രമെന്നത് അജഗജാന്തരം ആയിരുന്നു. മോഹൻലാലും ടിനുവും ഒരുമിക്കുന്നു എന്ന് പറഞ്ഞപ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ ആയിരുന്നു ഉണ്ടായിരുന്നത്. വ്യത്യസ്തമായ രീതിയിൽ സിനിമകൾ മനോഹരമാക്കുന്ന വ്യക്തിയാണ് ടിനു പാപ്പച്ചൻ. അതുകൊണ്ടുതന്നെ മോഹൻലാലിനോടൊപ്പം ഉള്ള ചിത്രം എങ്ങനെയായിരിക്കുമെന്ന് പ്രേക്ഷകർ ഒരുപാട് ചിന്തിച്ചിരുന്നു. അതുകൊണ്ടു തന്നെ തുടക്കം മുതൽ ആ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ ഓരോരുത്തരും. അതിനാൽ തന്നെ ഈ വാർത്ത ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് വളരെയധികം വേദന തോന്നുകയായിരുന്നു ചെയ്തത്.