”ഇത്രയും മണ്ടനാണല്ലോ അയാള്‍, മുടന്തിയ കാലുവെച്ച് രണ്ടാം നിലവരെ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു’ ; പൃഥ്വിരാജിനെ വിമര്‍ശിച്ച് കൈതപ്രം
1 min read

”ഇത്രയും മണ്ടനാണല്ലോ അയാള്‍, മുടന്തിയ കാലുവെച്ച് രണ്ടാം നിലവരെ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു’ ; പൃഥ്വിരാജിനെ വിമര്‍ശിച്ച് കൈതപ്രം

ലയാള സിനിമാ രംഗത്ത് ഗാനരചയിതാവായും സംഗീത സംവിധായകനായും നടനായും പിന്നണി ഗായകനായും തിരക്കഥാകൃത്തായുമൊക്കെ ശ്രദ്ധ നേടിയ താരമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അറിയപ്പെടുന്ന കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍ കൂടിയായ അദ്ദേഹം 1986ല്‍ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ഫാസില്‍ ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കിക്കൊണ്ടാണ് സിനിമാ ലോകത്തേക്കെത്തിയത്. ശേഷം നാന്നൂറിലേറെ സിനിമകളിലായി 1500ഓളം ഗാനങ്ങള്‍ അദ്ദേഹം ഒരുക്കുകയുണ്ടായി. മഴവില്ലിനറ്റം വരെ എന്ന സിനിമ സംവിധാനം ചെയ്തു. സോപാനം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കി. കൂടാതെ സ്വാതിതിരുനാള്‍, ആര്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20ല്‍പരം ചിത്രങ്ങളില്‍ അഭിനയിക്കുകയുമുണ്ടായി.

ഇപ്പോഴിതാ അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മലയാളത്തില്‍ ചില നടന്മാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ അദ്ദേഹം അഭിമുഖത്തില്‍ പറയുകയുണ്ടായി. നടന്‍ ദിലീപ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉന്നയിച്ചത്. തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ ദിലീപും പൃഥ്വിരാജും ഇടപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. ‘ ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത ഒറു സിനിമയില്‍ പാട്ടെഴുതാനായി തന്നെ വിളിച്ചുവരുത്തിയശേഷം പൃഥ്വിരാജ് ഒഴിവാക്കിയെന്നും തനിക്ക് ഇതൊന്നും പ്രശ്‌നമല്ലെന്നും താന്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് ഇറങ്ങിയെന്നും കൈതപ്രം ദാമോദരന്‍ പറയുന്നു.

ഈ കാലുംവെച്ച് മുടന്തി മുടന്തി രണ്ടാമത്തെ നിലവരെ കയറിയിട്ട് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയിട്ട് എഴുതിയിട്ട് എന്നെ അയാള്‍ പറഞ്ഞയക്കുമ്പോള്‍ അതിന്റെ വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന അയാളെ ആലോചിച്ചാണ് ഇത്രയും മണ്ടനാണല്ലോ അയാള്‍ എന്നാലോചിച്ചിട്ടാണ്. അങ്ങനെയുള്ള ആള്‍ക്കാരുമുണ്ട്. ഇപ്പോള്‍ ഈ സൂപ്പര്‍താരങ്ങള്‍ക്ക് ഞാന്‍ പോര എന്ന മട്ടാണ്. സൂപ്പര്‍ താരങ്ങള്‍ താരമായത് ഞാന്‍ എഴുതിയ പാട്ടിലൂടെയും കൂടിയാണ്. ഞാന്‍ വിമര്‍ശിക്കുന്നതല്ല, പലരും പലതും മറക്കുന്നു. എനിക്ക് മറക്കാന്‍ പറ്റില്ല. എന്റെ അച്ഛനേയും അമ്മയേയും ഞാന്‍ മറക്കാറില്ല. അതുകൊണ്ട് ജയരാജിനേയും ലോഹിതദാസിനെയും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ദിലീപിനേയും ഒന്നും മറക്കാനാവില്ല’ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വ്യക്തമാക്കുന്നു.

ഓര്‍മയാണ് എന്റെ ബലം. ഈ ഓര്‍മയില്ലെങ്കില്‍ എനിക്ക് എഴുതാന്‍ പറ്റില്ല. എന്നെ ആരും വിളിക്കണമെന്ന് എനിക്ക് ആ്ഗ്രഹമില്ല. അവര്‍ വിളിച്ചാല്‍ ഞാന്‍ റെഡിയാണ്. എന്റെ ഇടത്തേ കൈയ്യേ തളര്‍ന്നിട്ടുള്ളൂ. വലത്തേ കൈയ്കക് പ്രശ്‌നമില്ല. എന്റെ പ്രതിഭയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ല. തിളക്കം സിനിമയ്ക്ക് പാട്ടെഴുതുമ്പോള്‍ ദിലീപ് ഇടപെട്ട് തന്നെ മാറ്റിയെന്നും അതാണ് അയാളുടെ ഗുരുത്വക്കേടെന്നും ഇത്തരം വിഡ്ഡിത്തങ്ങളാണ് സിനിമാകാര്‍ക്കുള്ളതെന്നും അത് പൃഥ്വിരാജിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.