‘ദിലീപിന്റെ ആ പിടിവാശി കാരണമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയത്’; വിനയന്‍ പറയുന്നു
1 min read

‘ദിലീപിന്റെ ആ പിടിവാശി കാരണമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയത്’; വിനയന്‍ പറയുന്നു

വിനയന്റെ സംവിധാനത്തില്‍ ഓരുങ്ങി 2022ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, കാര്‍ത്തിക എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയസൂര്യ, ഇന്ദ്രജിത്ത്, കാര്‍ത്തിക എന്നിവരുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. സംസാര ശേഷി ഇല്ലാത്ത കഥാപാത്രത്തെയാണ് ജയസൂര്യയും കാവ്യമാധവനും അവതരിപ്പിച്ചത്. ചിത്രത്തില്‍ ഇന്ദ്രജിത്ത് വില്ലനായും അഭിനയിച്ചു.

ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചും, അതുപോലെ ആ സിനിമയിലെ നായക സ്ഥാനത്ത് നിന്ന് നടന്‍ ദിലീപിനെ മാറ്റിയതിനെ കുറിച്ചും മനസ് തുറന്നു സംസാരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ ദിലീപിനെയാണ് നായനായി നിശ്ചയിച്ചത്. ദിലീപിന് അഡ്വാന്‍സും നല്‍കി. എന്നാല്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ദിലീപിനെ മാറ്റി പുതുമുഖമായ ജയസൂര്യയെ നായകനാക്കുകയായിരുന്നു. ഇതിന് കാരണം ദിലീപിന്റെ പിടിവാശിയാണെന്നും, ചെറിയ സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ സിനിമയിലെ റൈറ്ററെ മാറ്റണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നും വിനയല്‍ പറയുന്നു. എന്നാല്‍ റൈറ്ററെ മാറ്റാന്‍ കഴിയില്ലെന്നും, തല്‍ക്കാലം അനിയന്‍ മാറി നില്‍ക്ക് എന്ന് ദിലീപിനോട് താന്‍ പറഞ്ഞെന്നും വിനയന്‍ പറഞ്ഞു.

അങ്ങനെയാണ് ദിലീപിന് പകരമായി ജയസൂര്യ ചിത്രത്തില്‍ നായകനായി എത്തിയത്. കലൂര്‍ ഡെന്നീസ് തിരക്കഥയെഴുതുന്ന സിനിമയില്‍ അഭിനയിക്കില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. എന്നാല്‍ സംവിധായകനാണ് സിനിമയുടെ മാസ്റ്റര്‍ എന്ന നിലപാട് സ്വീകരിച്ച താന്‍ ദിലീപിനെ ഒഴിവാക്കി ജയസൂര്യയെ നായകനാക്കി സിനിമ ചെയ്യുകയായിരുന്നു എന്ന് വിനയന്‍ പറഞ്ഞു.

 

തനിക്ക് ഡെന്നീസു ചേട്ടനോട് ഒരു ദേഷ്യവും ഇല്ലെന്നും, എന്നാല്‍ ഡെന്നീസ് ചേട്ടന്റെ പങ്കാളിത്തം ഉണ്ടായാല്‍ ആ സിനിമ ഓടില്ലെന്നും ഉള്ള ഒറ്റ പിടിവാശിയില്‍ ദിലീപ് നില്‍ക്കുകയായിരുന്നു. അതിനു കാരണമായി ദിലീപ് ചൂണ്ടിക്കാണിച്ചത് ആ സമയത്തെ അദ്ദേഹം എഴുതിയ ചില സിനിമകളുടെ പരാജയമാണ്. എന്നാല്‍ ചില സിനിമകളുടെ പരാജയം വച്ച് മൊത്തത്തില്‍ വിലയിരുത്തരുതെന്നും, അങ്ങനെയെങ്കില്‍ ദിലീപ് അഭിനയിക്കുന്ന വേറെ ചില ചിത്രങ്ങള്‍ പരാജയപ്പെടുന്നില്ലേ? എന്നും ഞാന്‍ ചോദിച്ചെന്നും വിനയല്‍ കൂട്ടിച്ചര്‍ത്തു.

 

അതേസമയം, ഷിര്‍ദ്ദിസായി ക്രിയേഷന്‍സിന്റെ ബാനറില്‍ പി.കെ.ആര്‍. പിള്ള നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം സൂര്യ സിനി ആര്‍ട്‌സ്, ഷിര്‍ദ്ദിസായി ക്രിയേഷന്‍സ്, ശിവശക്തി റിലീസ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ കഥ സംവിധായകനായ വിനയന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് കലൂര്‍ ഡെന്നീസ് ആണ്.