22 Dec, 2024
1 min read

സലാറിൽ അതിഥി വേഷത്തിൽ യഷും; പൃഥ്വിരാജും പ്രഭാസും യഷും അണിനിരക്കുന്ന ക്ലൈമാക്സ് രംഗം അടുത്താഴ്ച

ഹോളിവുഡിൽ നിന്നും എത്തിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഇന്ത്യൻ പ്രേക്ഷകരെ എന്നും വിസ്മയത്തിന്റെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ സിനിമകൾ തന്നെ ലോകനിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞതിന് ഇതൊരു കാരണമായി തീർന്നിട്ടുണ്ട്. സമീപകാലത്ത് പുറത്തിറങ്ങിയ ബാഹുബലിയും കെജിഎഫ്, ആർ ആർ ആറും ബോളിവുഡിൽ നിന്നും എത്തിയ പത്താനും ഇന്ത്യൻ സിനിമ മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിക്കുമ്പോൾ ഇതിന് പിന്നാലെ ഓസ്കാർ പുരസ്കാരവും ഇന്ത്യൻ സിനിമയ്ക്ക് ലോകവിപണിയിൽ പുതിയ മേൽവിലാസം നേടിക്കൊടുക്കുകയുണ്ടായി.ഈ കാരണങ്ങളൊക്കെ ബിഗ് ബജറ്റ് ചിത്രം സലാർ ഇംഗ്ലീഷ് ഭാഷയിലും […]

1 min read

“ഗുസ്തി മാഷായി ലാലും പഠിക്കാൻ വരുന്ന ആളായി പൃഥ്വിയും”; ബിഗ് ബജറ്റ് ചിത്രത്തിൻറെ ചർച്ചകളെ പറ്റി മണിയൻപിള്ള രാജു

മലയാള ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന താരമാണ് മണിയൻപിള്ള രാജു. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ ആദ്യമായി നായകനായി. അതിനുശേഷം സുധീർകുമാർ എന്ന പേര് മണിയൻപിള്ള എന്ന പേരാക്കി മാറ്റി. സുധീർകുമാറിന്റെ ആദ്യചിത്രം 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു. ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യ കഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച രാജു മലയാള സിനിമയിൽ പിന്നീട് സജീവമാവുകയായിരുന്നു. പ്രിയദർശൻ ചിത്രങ്ങളിൽ നായകനായും സഹ നായകനായും […]

1 min read

ഗോഡ്ഫാദറിനൊപ്പം ലൂസിഫറും റിലീസ് ചെയ്യാൻ തീരുമാനം; വിമർശനങ്ങളുമായി മലയാളി പ്രേക്ഷകർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ‘ലൂസിഫർ’. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവി നായകനായെത്തുന്ന ‘ഗോഡ് ഫാദർ’. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് തെലുങ്കിൽ ചിരഞ്ജീവി എത്തുന്നത്. ഗോഡ് ഫാദർ ചിരഞ്ജീവിയുടെ 153 മത്തെ ചിത്രമാണ്. ലൂസിഫർ വമ്പൻ ഹിറ്റായി മാറിയതിനു പുറകെയാണ് […]

1 min read

ഒരു തവണയല്ല, രണ്ടാമതും ‘കടുവ’ ഇറങ്ങും.. അപ്പൻ കടുവയായി സൂപ്പർ താരങ്ങളിലൊരാൾ എത്തുമെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം

നീണ്ട ഒരു ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന മാസ് എന്റെർറ്റൈൻർ ചിത്രം കടുവയുടെ റിലീസ് തീയതി മാറ്റിവെച്ച നിരാശയിലാണ് ആരാധകർ. ഈ മാസം 30 ന് തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ച ചിത്രം ജൂലൈ ഏഴിനാണ് റിലീസ് ആകുന്നത്.നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പൗരുഷമുള്ള  കഥാപാത്രമായിട്ടാണ് പൃഥ്വിരാജ്  അഭിനയിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും […]

1 min read

സീനിയേഴ്സും ജൂനിയേഴ്സും നേർക്കുനേർ… സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും 

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സീനിയേഴ്സും ജൂനിയേഴ്സും ഒരുപോലെ മത്സരിക്കുകയാണ്. ആരാകും മികച്ച നടൻ മികച്ച നടി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അച്ഛനും മക്കളും വരെ നേർക്കുനേർ മത്സരരംഗത്ത് ഉണ്ട് എന്നതും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ആവേശം കൂട്ടുന്നു. ചലച്ചിത്ര അവാര്‍ഡ് നാളെ വൈകീട്ട് അഞ്ചു മണിക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും മത്സരിക്കുമ്പോൾ  ഇത്തവണത്തെ അവാര്‍ഡ് നിർണയവും അതുപോലെ പ്രയാസം ആയിരിക്കും. വണ്ണും, ദി പ്രീസ്റ്റുമാണ് മമ്മൂട്ടി ചിത്രങ്ങളായി  […]

1 min read

ദൃശ്യം, രാജാവിന്റെ മകന്‍, ഏകലവ്യന്‍, ദേവാസുരം. . . മമ്മൂട്ടിയുടെ കയ്യില്‍ നിന്നും വഴുതിപ്പോയ ഹിറ്റുകള്‍ ഏറെ!

മലയാള സിനിമയിലെ പകരക്കാരനില്ലാത്ത നടനാണ് മമ്മൂട്ടി. അദ്ദേഹം ഇന്നോളം ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് എല്ലാക്കാലത്തും മുതല്‍ക്കൂട്ടാണ്. പ്രായത്തെ വെല്ലുന്ന അഭിനയ പാടവം കൊണ്ട് അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കാന്‍ എല്ലാക്കാലത്തും സംവിധായകരും പ്രൊഡ്യൂസര്‍മാരും തയ്യാറാണ്. ന്യൂഡല്‍ഹി, കൗരവര്‍, ബിഗ് ബി, ധ്രുവം തുടങ്ങിയ ചിത്രങ്ങളിലായി അന്താരാഷ്ട്ര നിലവാരമുള്ള അഭിനയ മുഹൂര്‍ത്തങ്ങളാണ് മമ്മൂട്ടി മലയാളിയ്ക്ക് സമ്മാനിച്ചത്. പക്ഷേ ചില ഹിറ്റ് ചിത്രങ്ങളും കഥാപാത്രങ്ങളും ഈ മഹാപ്രതിഭയുടെ കയ്യില്‍ നിന്നും വഴുതിപ്പോയിട്ടുണ്ട്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് […]