സലാറിൽ അതിഥി വേഷത്തിൽ യഷും; പൃഥ്വിരാജും പ്രഭാസും യഷും അണിനിരക്കുന്ന ക്ലൈമാക്സ് രംഗം അടുത്താഴ്ച
1 min read

സലാറിൽ അതിഥി വേഷത്തിൽ യഷും; പൃഥ്വിരാജും പ്രഭാസും യഷും അണിനിരക്കുന്ന ക്ലൈമാക്സ് രംഗം അടുത്താഴ്ച

ഹോളിവുഡിൽ നിന്നും എത്തിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഇന്ത്യൻ പ്രേക്ഷകരെ എന്നും വിസ്മയത്തിന്റെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ സിനിമകൾ തന്നെ ലോകനിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞതിന് ഇതൊരു കാരണമായി തീർന്നിട്ടുണ്ട്. സമീപകാലത്ത് പുറത്തിറങ്ങിയ ബാഹുബലിയും കെജിഎഫ്, ആർ ആർ ആറും ബോളിവുഡിൽ നിന്നും എത്തിയ പത്താനും ഇന്ത്യൻ സിനിമ മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിക്കുമ്പോൾ ഇതിന് പിന്നാലെ ഓസ്കാർ പുരസ്കാരവും ഇന്ത്യൻ സിനിമയ്ക്ക് ലോകവിപണിയിൽ പുതിയ മേൽവിലാസം നേടിക്കൊടുക്കുകയുണ്ടായി.ഈ കാരണങ്ങളൊക്കെ ബിഗ് ബജറ്റ് ചിത്രം സലാർ ഇംഗ്ലീഷ് ഭാഷയിലും റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കുകയായിരുന്നു.

ഓസ്കാർ പുരസ്കാരവും ആയിരം കോടി ക്ലബ്ബുകളുടെ നേട്ടവും ഒക്കെയായി ഇന്ത്യൻ സിനിമ ഇന്ന് ലോകത്തിനു മുന്നിൽ ഒരു ശക്തിയായി മാറുമ്പോൾ ഹോളിവുഡ് സിനിമകൾക്ക് ലോകത്താകമാനം ഉള്ള പ്രേക്ഷക സ്വീകാര്യതയിലേക്കാണ് ഇന്ത്യൻ സിനിമയുടെ മൂല്യവും എത്തിനിൽക്കുന്നത്. സമീപകാലത്ത് റിലീസ് ചെയ്ത ഇന്ത്യൻ സിനിമകൾക്ക് വിദേശരാജ്യങ്ങളിൽ നേടിയ കളക്ഷൻ റെക്കോർഡുകൾ പുതിയ സാധ്യതയാണ് ഇന്ത്യൻ സിനിമയ്ക്ക് നേടിക്കൊടുക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ സിനിമയിൽ നിന്നും എത്തുന്ന അടുത്ത ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ഹോളിവുഡ് സ്റ്റൈൽ മേക്കിങ് ഒപ്പം ഇംഗ്ലീഷിലും റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുകയാണ്. ബാഹുബലി നായകൻ പ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം സലാർ ഹോളിവുഡ് സിനിമകളുടെ സ്റ്റൈലിലാണ് ഇനി റിലീസിന് എത്തുന്നത്.

മുമ്പ് ഇന്ത്യൻ സിനിമകൾ പല വിദേശൻ ഭാഷകളിലും റിലീസ് ചെയ്യാറുണ്ടായിരുന്നെങ്കിലും സലാർ ആയിരിക്കും ഇംഗ്ലീഷ് ഭാഷയിലേക്കും വേൾഡ് വൈഡിലും എത്തുന്നത്. കെജിഎഫിന്റെ മെഗാ വിജയത്തിന് ശേഷം സംവിധായകൻ പ്രശാന്ത് നീലൊരുക്കുന്ന ചിത്രം ഹെവി ആക്ഷൻ ത്രില്ലർ മൂഡിലാണ് ഒരുങ്ങുന്നത്. ബാഹുബലി, കെജിഎഫ്, പൊന്നിൻ സെൽവൻ എന്നീ സിനിമകൾ പോലെ സലാറും രണ്ട് ഭാഗമായി ആകും തിയറ്ററിൽ എത്തുക. വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ശ്രുതി ഹസൻ നായികയാകുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജഗപതി ബാബു, മധു ഗുസ്വാമി, ഈശ്വരി റാവു, ശ്രീയാ രവി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

നിർമ്മാതാക്കളായ ഹോമ്ബാലെ ഫിലിംസ് ആണ് സലാറിനും പണം മുടക്കുന്നത്. രവി ബസൂർ ആണ് സലാറിൽ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
ചിത്രം കന്നട, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ എത്തുമെന്ന് മുൻപേ റിപ്പോർട്ട് ഉണ്ടായിരുന്നു. ബോളിവുഡ് ചിത്രം പത്താന്റെ സ്വീകാര്യതയും ഓസ്കാർ പുരസ്കാരത്തിലൂടെ ലോകവിപണിയിൽ ഇന്ത്യൻ സിനിമകൾ നേടിയ മേൽവിലാസവും ആണ് ഇപ്പോൾ ഇംഗ്ലീഷ് ഭാഷയിലേക്കും ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ച ഘടകം. ചൈന, ജപ്പാൻ തുടങ്ങിയ ഭാഷകളിലും പിന്നാലെ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. റിലീസ് സെപ്റ്റംബർ 28നാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിൻറെ ക്ലൈമാക്സ് അടുത്ത ആഴ്ച ചിത്രീകരിക്കുമെന്നും ക്ലൈമാക്സ് രംഗത്ത് കെജിഎഫ് താരം യഷ് അതിഥി വേഷത്തിൽ എത്തുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.യഷ് കൂടി വരുന്നതോടെ നീൽ യൂണിവേഴ്സിനു കൂടി സാധ്യത ഉറപ്പിക്കുകയാണ് പ്രേക്ഷകർ. പ്രശാന്ത് നീലും ഹോംബാലെ ഫിലിംസ് ഒത്തുചേരുന്ന മൂന്നാമത്തെ ചിത്രമാണ് സലാർ.