25 Jan, 2025
1 min read

‘എന്റെ ഭാര്യ ഭയങ്കര മോഹന്‍ലാല്‍ ആരാധികയാണ്, മോഹന്‍ലാലിനെക്കുറിച്ച് വാ തോരാതെ സംസാരിക്കും’; കിച്ച സുദീപ്

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. സിനിമയ്ക്കകത്തും പുറത്തുമെല്ലാം മലയാളികള്‍ക്ക് ആഘോഷമാണ് മോഹന്‍ലാല്‍. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രാധാന്യം എത്ര വലുതാണെന്നത് പറഞ്ഞ് അറിയിക്കേണ്ടതില്ല. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകരായിരിക്കും. […]

1 min read

ടിനു പാപ്പച്ചൻ സിനിമയിൽ നിന്ന് മോഹൻലാൽ പിന്മാറി ;പകരം പൃഥ്വിരാജ്.

ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രതീക്ഷയോടെയാണ് മോഹൻലാലിന്റെ ഓരോ സിനിമയ്ക്കുവേണ്ടിയാണ് അവർ കാത്തിരിക്കുന്നത്. സിനിമയിൽ ഒരു ഗോഡ്ഫാദർ ഇല്ലാതെ സ്വന്തമായി സിനിമയിൽ തന്റെതായ സ്ഥാനം നേടിയ വ്യക്തിയാണ് മോഹൻലാൽ. മാസ്സും ക്ലാസും എല്ലാം ആ കയ്യിൽ ഭദ്രമാണ് എന്നതാണ് സത്യം. ഏത് കഥാപാത്രത്തെയും അനശ്വരമാക്കാൻ ഉള്ള കഴിവ് മോഹൻലാലിന് ഉണ്ട്. അതുകൊണ്ട് തന്നെയാണല്ലോ അദ്ദേഹത്തെ നടന വിസ്മയം എന്ന് വിളിക്കുന്നത്. ചിത്രത്തിൽ ഒരു ആക്ഷൻ ഹീറോയായി മോഹൻലാൽ എത്തുമെന്ന വാർത്ത ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു. ആ വാർത്ത […]

1 min read

മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ ഹൈപ്പില്‍ വന്ന സിനിമ ; താണ്ഡവത്തിന്റെ 20 വര്‍ഷം ആഘോഷിച്ച് ആരാധകര്‍

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ എന്ന നടന്റെ കഥാപാത്രങ്ങള്‍ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ സിനിമാ ഡയലോഗുകളും. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും ആ ഡയലോഗുകളൊക്കെയും മലയാളികള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ‘താണ്ഡവ’ത്തിലെ ”സ്ട്രോങ്ങല്ലേ” എന്ന ഡയലോഗ് മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളിലൊന്നാണ്. വന്‍വിജയം കൊയ്ത നരസിംഹത്തിന് ശേഷം ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് താണ്ഡവം. സിനിമ റിലീസ് ചെയ്ത് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. താണ്ഡവം 20 വര്‍ഷം പിന്നിട്ടതിനെ ഓര്‍മിച്ച്കാണ്ട് ഫെയ്‌സ്ബുക്കില്‍ ഒരു […]

1 min read

ഒന്നിനൊന്ന് മികച്ച സിനിമകളുമായി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി മൂവരും ഒരുമിച്ചെത്തുന്നു…! ആകാംഷയോടെ പ്രേക്ഷകര്‍

വര്‍ഷങ്ങളായി മലയാള സിനിമയില്‍ രണ്ടു സൂപ്പര്‍താരങ്ങളേ സ്ഥിരമായി നിലനിന്നു പോന്നിട്ടുള്ളു. മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ഇടക്കാലത്ത് സുരേഷ് ഗോപിയും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നുവെങ്കിലും അത് നിലനിര്‍ത്താനായിട്ടുണ്ടായില്ല. എന്നാല്‍ പാപ്പന്‍ എന്ന സിനിമയിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കുശേഷം മലയാള സിനിമയില്‍ വീണ്ടും സൂപ്പര്‍താര പോരിന് കളം ഒരുങ്ങുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരുമിച്ച് തീയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. മലയാള […]

1 min read

‘സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമ എനിക്ക് എക്കാലവും പ്രചോദനമാണ്’ ; നടന്‍ കാര്‍ത്തി

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് 1995ല്‍ പുറത്തിറങ്ങിയ സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ് വെച്ച് നടക്കുന്ന തെമ്മാടിയായ ആടുതോമ ഇന്നും പ്രേക്ഷകരുടെ മനസില്‍ കുടികൊള്ളുന്നു. തിയറ്ററുകളിലും ബോക്സോഫീസിലുമെല്ലാം ഗംഭീര പ്രകടനം കാഴ്ച വെച്ച സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു. ഊതിക്കാച്ചിയ പൊന്നുപോലെയായിരുന്നു ചിത്രത്തിലെ ഓരോ രംഗങ്ങളും സംഭാഷണങ്ങളും. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തിലകന്‍, ഉര്‍വ്വശി, കെ.പി.എ.സി ലളിത അങ്ങനെ നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ സഫ്ടികവും […]

1 min read

‘മോഹന്‍ലാലിനൊപ്പം മലയാളം സിനിമയില്‍ അഭിനയിക്കണം’ : പ്രിയദര്‍ശനോട് ആഗ്രഹം പ്രകടിപ്പിച്ച് അക്ഷയ് കുമാര്‍

ഏറ്റവും പുതിയ ചിത്രമായ രക്ഷാബന്ധന്‍ എന്ന ചിത്രത്തിന്റെ റിലീസിന്റെയും പ്രമോഷന്റേയും തിരക്കുകള്‍ക്കിടയിലാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴില്‍ രജനികാന്തിനൊപ്പം താന്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചുവെന്നും കന്നടയിലും അഭിനയിച്ചു കഴിഞ്ഞു ഇനി മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായി ഒരു അവസരം പ്രിയദര്‍ശനോടു ചോദിക്കണമെന്നും അക്ഷയ് […]

1 min read

‘ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് ഇത്രയും വാങ്ങുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്, അത് സാധിച്ചെടുത്ത ആളാണ് മമ്മൂക്ക’ ; മോഹന്‍ലാല്‍

എണ്‍പത് കാലഘട്ടം മുതല്‍ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു വാണിജ്യപരമായി മലയാള സിനിമയുടെ നിലനില്‍പ്പ്. ഇരുവര്‍ക്കും പിന്നിലായി പലരും വന്നുപോയെങ്കില്‍ തന്നെയും മമ്മൂട്ടി-മോഹന്‍ലാല്‍ താരജോടികള്‍ ഇന്നും തങ്ങളുടെ പ്രഭാവം നിലനിര്‍ത്തി പോരുന്നു. നായകനും വില്ലനുമായും നായകനും സഹനയാകാനുമായും നായകനും നായകനുമായും നിരവധി സിനിമകള്‍ ഇരുവരും ഒന്നിച്ച് സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും വിസ്മയകരമായ പ്രകടനം മലയാള സിനിമക്ക് ആഗോളതലത്തില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. ഇരുവരുടേയും ആരാധകര്‍ തമ്മില്‍ പോര്‍വിളികളും മത്സരബുദ്ധിയുമൊക്കെ മുറുകുമ്പോഴും ഇരുവരും തമ്മില്‍ പങ്കിടുന്ന ഒരു സൗഹൃദം വേറൊന്ന് തന്നെയാണ്. […]

1 min read

‘മോഹന്‍ലാല്‍ ആണോ മമ്മൂട്ടി ആണോ മികച്ചത്’ ; നടനും സംവിധായകനുമായ മധുപാല്‍ പറയുന്നതിങ്ങനെ

സംവിധായകന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നുവേണ്ട കേരള കലാ സംസ്‌കാരിക മണ്ഡലത്തിലെ വിവിധ മേഖലകളില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടനാണ് മധുപാല്‍. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പകര്‍ന്നാടി നിരവധി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അദ്ദേഹം. ആദ്യമായി മധുപാല്‍ സംവിധാനം ചെയ്ത 2008-ല്‍ പുറത്തിറങ്ങിയ തലപ്പാവ് ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഇന്‍ എന്ന സിനിമയാണ് മധുപാലിന്റേതായി ഏറ്റവും ഒടിവില്‍ പുറത്തിറങ്ങിയ ചിത്രം. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് […]

1 min read

‘ഷാജി അവിടെ നല്ല കഥയുണ്ടെന്ന് പറയുന്നുണ്ടല്ലോ, നമുക്കത് ലാലിനെ വെച്ച് ആലോചിച്ചാലോ?’ ആ ഒരു ചോദ്യമാണ് പിന്നീട് ആറാംതമ്പുരാനിലേക്ക് മോഹന്‍ലാല്‍ വരാന്‍ കാരണം ; ഷാജി കൈലാസ് വ്യക്തമാക്കുന്നു

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍ ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ്. മാസ് ആക്ഷന്‍ സിനിമ ഇന്നും ആരാധകരുടെ ഇഷ്ട മോഹന്‍ലാല്‍ സിനിമകളില്‍ ഒന്നാണ്. ഇരുനൂറ് ദിവസത്തിലധികം ആറാം തമ്പുരാന്‍ എന്ന ചിത്രം തിയേറ്ററില്‍ ഓടിയിരുന്നു. മോഹന്‍ലാലിന്റെ തന്നെ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് […]

1 min read

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ‘റാം’ ആയി മോഹന്‍ലാല്‍ വീണ്ടും ; ജീത്തുജോസഫ് ചിത്രം ഷൂട്ടിംങ് പുനരാരംഭിച്ചു

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് ‘റാം’. വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങിയിരുന്നെങ്കിലും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിന്നുപോവുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംങ് പുരനാരംഭിക്കുന്നുവെന്നാണ് ജീത്തു ജോസഫ് തന്റെ സോഷ്യല്‍ മീഡിയ ആക്കൗണ്ടുകളിലൂടെ അറിയിച്ചിരിക്കുകയാണ്. രണ്ട് മാസം നീളുന്ന ചിത്രീകരണമായിരിക്കും നടക്കുകയെന്നും ലണ്ടന്‍, പാരിസ് എന്നിവടങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എന്നും മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ‘മൂന്ന് വര്‍ഷത്തിന് ശേഷം റാമിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണം’ […]