ആറാട്ടിന്റെ ക്ഷീണം മാറ്റി തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം ഉടന്‍ റിലീസിനെത്തും
1 min read

ആറാട്ടിന്റെ ക്ഷീണം മാറ്റി തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം ഉടന്‍ റിലീസിനെത്തും

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായെത്തി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആറാട്ട്. ചിത്രത്തിന്റ തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാലിന്റെ മാസ്മരിക പ്രകടനമാണ് കാണാന്‍ സാധിക്കുക. സിനിമയില്‍ മോഹന്‍ലാല്‍ ഇല്ലാത്ത സീനുകള്‍ വളരെ കുറവ്. കോമഡിയായും ആക്ഷനായും മാസ് ഡയലോഗുകളായുമൊക്കെ ചിത്രത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഹാസ്യരംഗങ്ങളും, ആക്ഷന്‍ രംഗങ്ങളും എല്ലാം കൂടി കലര്‍ന്ന സിനിമയാണ് ആറാട്ട്.

ഇപ്പോഴിതാ, ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത നാം കേട്ടതാണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ‘ആറാട്ടി’നു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. അതില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പൂയംകുട്ടിയില്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. വണ്ടിപ്പെരിയാറും ചിത്രത്തിന്റെ ലൊക്കേഷനാണ്.

അതേസമയം, റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഇനി തിയേറ്ററില്‍ എത്താനുള്ള ചിത്രം. പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് റോഷാക്ക്. ചിത്രം സംവിധാനം ചെയ്യുന്നത് നിസാം ബഷീര്‍ ആണ്. ഇപ്പോഴിതാ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ സിനിമയുടെ അവസാന ഷെഡ്യൂള്‍ ദുബൈയില്‍ ആയിരുന്നു ചിത്രീകരിച്ചത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘റോഷാക്ക്’. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.