‘എന്റെ ഭാര്യ ഭയങ്കര മോഹന്‍ലാല്‍ ആരാധികയാണ്, മോഹന്‍ലാലിനെക്കുറിച്ച് വാ തോരാതെ സംസാരിക്കും’; കിച്ച സുദീപ്
1 min read

‘എന്റെ ഭാര്യ ഭയങ്കര മോഹന്‍ലാല്‍ ആരാധികയാണ്, മോഹന്‍ലാലിനെക്കുറിച്ച് വാ തോരാതെ സംസാരിക്കും’; കിച്ച സുദീപ്

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. സിനിമയ്ക്കകത്തും പുറത്തുമെല്ലാം മലയാളികള്‍ക്ക് ആഘോഷമാണ് മോഹന്‍ലാല്‍. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്.

താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രാധാന്യം എത്ര വലുതാണെന്നത് പറഞ്ഞ് അറിയിക്കേണ്ടതില്ല. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകരായിരിക്കും. ആരാധകരെ തൃപ്തിപ്പെടുത്താനായി മാത്രം സിനിമകള്‍ ചെയ്തിട്ടുള്ള നടനാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടന്‍ കിച്ചാ സുദീപ് തന്റെ ഭാര്യ ഭയങ്കര മോഹന്‍ലാല്‍ ആരാധികയാണെന്നും മോഹന്‍ലാലിനെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ഒരു അഭിമുഖമാണ് വൈറലാവുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ എന്റെ ടീമിനെ സപ്പോര്‍ട്ട് ചെയ്യാതെ മോഹന്‍ലാല്‍ സാറിന്റെ ടീമിനെ ആണ് ഇവള്‍ സപ്പോര്‍ട്ട് ചെയ്തതെന്നും കിച്ചാ സുദീപ് പറയുന്നു.

മോഹന്‍ലാല്‍ ഫെന്റ്ാസ്റ്റിക്കാണ്. ഞങ്ങള്‍ ഒന്നിച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അദ്ദേഹം ഒരു മഹത്തായ വ്യക്തിയും വളരെ ഉല്ലാസത്തോടെ നടക്കുന്ന ഒരാളുമാണ്. അദ്ദേഹത്തിന് പേഴ്‌സണലി അറിയുന്നവരാണെങ്കില്‍ നല്ലപോലെ അവരോട് തമാശകള്‍ പറയും. ക്യാമറക്ക് മുന്‍പില്‍ നമ്മള്‍ കാണുന്ന മോഹന്‍ലാല്‍ അല്ല ശരിക്കും അദ്ദേഹം. ക്യാമറക്ക് മുന്നില്‍ വേറൊരാളും അതിന് പിന്നില്‍ വേറെ ഒരാളുമാണ് മോഹന്‍ലാല്‍. എന്റെ ഭാര്യ ഭയങ്കര മോഹന്‍ലാല്‍ ആരാധികയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ എന്റെ ടീമിനെ സപ്പോര്‍ട്ട് ചെയ്യാതെ മോഹന്‍ലാല്‍ സാറിന്റെ ടീമിനെ ആണ് ഇവള്‍ സപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ സിനിമ കണ്ടതില്‍വെച്ച് ഏറ്റവും നല്ല നടനാണ് അദ്ദേഹമെന്നും കിച്ച സുദീപ് വ്യക്തമാക്കുന്നു.

രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ആരാധകര്‍ ഏറെ ലഭിച്ച താരമാണ് കിച്ച സുദീപ്. ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത പ്രിയ താരം. 1997-ല്‍ പുറത്തിറങ്ങിയ തായവ്വാ എന്ന ചിത്രത്തിലൂടെയാണ് സുദീപ് വെള്ളിത്തിരയിലേക്കെത്തുന്നത്. എന്നാല്‍ 2001-ല്‍ പുറത്തിറങ്ങിയ ഹുച്ച എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്നത്. വിക്രാന്ത് റോണയാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സിനിമ. നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമായിരുന്നു.