24 Jan, 2025
1 min read

‘മമ്മൂട്ടിയെ കൊണ്ടു നിര്‍ത്തിയാല്‍ തന്നെ ഒരു ഉത്സവമാണ്’ ; മാസ് ഡയറക്ടര്‍ ഷാജി കൈലാസ് വെളിപ്പെടുന്നു

മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി ദി കിംഗിലെ മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രം. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സായി തീയറ്റര്‍ നിറഞ്ഞുനിന്ന മമ്മൂട്ടിയെ പ്രേക്ഷകര്‍ നിറഞ്ഞ കൈയടികളോടെയാണ് ഇന്നും എതിരേല്‍ക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈലിനും മാനറിസങ്ങള്‍ക്കും തന്നെ ഇപ്പോഴും ആരാധകരുണ്ട്. ചിത്രത്തിലെ ഡയലോഗുകള്‍ പോലും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. അലി നിര്‍മ്മിച്ച ചിത്രം 1995-ല്‍ ആയിരുന്നു പ്രദര്‍ശനത്തിനെത്തിയത്. രഞ്ജി പണിക്കര്‍ തിരക്കഥ രചിച്ച ദി കിംഗ് അന്ന് തീയറ്ററുകള്‍ […]

1 min read

‘മമ്മൂട്ടിയെ കണ്ട എനിക്ക് മറ്റുള്ളവരെ ഒന്നുമായി തോന്നുന്നില്ല, മമ്മൂക്കയാണ് ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍’; അനൂപ് മേനോന്‍

മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് അനൂപ് മേനോന്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അവതാരകനായും സീരിയല്‍ താരമായും കയ്യടി നേടിയ ശേഷമാണ് അനൂപ് സിനിമാ രംഗത്തേക്ക് എത്തുന്നത്. നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായെത്തിയ അനൂപ് മേനോന്‍ അക്കാലത്ത് മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായിരുന്നു. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് അനൂപ് മേനോന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴിതാ അനൂപ് മേനോന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യല്‍മീഡിയകളില്‍ […]

1 min read

‘മോഹൻലാലിനേക്കാൾ മമ്മൂട്ടിയോടാണ് കൂടുതലിഷ്ടം’ ; കാരണം വ്യക്തമാക്കി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

മമ്മൂട്ടി സിനിമയിൽ എത്തിയിട്ട് 51 വർഷം തികഞ്ഞിരിക്കുകയാണ്. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെയായിരുന്നു മമ്മൂട്ടിയുടെ തുടക്കം. 1971 ഓഗസ്റ്റാറിന് റിലീസ് ചെയ്ത ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആണ് ഇദ്ദേഹം എത്തിയത്. സത്യൻ മാസ്റ്ററും പ്രേംനസീറും ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ നിന്നിരുന്ന നായകന്മാരാണ്. ഇന്നും അവരുടെ ഓർമ്മകൾ മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്. ജൂനിയർ ആർട്ടിസ്റ്റായിട്ടാണെങ്കിലും ഇവർക്ക് പകരക്കാരൻ എന്നപോലെ മലയാള സിനിമയിൽ വന്ന വ്യക്തിയാണ് മമ്മൂട്ടി. അന്ന് നായകന്മാരുടെ നിരയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന നടന്മാരായിരുന്നു […]

1 min read

‘ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് ഇത്രയും വാങ്ങുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്, അത് സാധിച്ചെടുത്ത ആളാണ് മമ്മൂക്ക’ ; മോഹന്‍ലാല്‍

എണ്‍പത് കാലഘട്ടം മുതല്‍ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു വാണിജ്യപരമായി മലയാള സിനിമയുടെ നിലനില്‍പ്പ്. ഇരുവര്‍ക്കും പിന്നിലായി പലരും വന്നുപോയെങ്കില്‍ തന്നെയും മമ്മൂട്ടി-മോഹന്‍ലാല്‍ താരജോടികള്‍ ഇന്നും തങ്ങളുടെ പ്രഭാവം നിലനിര്‍ത്തി പോരുന്നു. നായകനും വില്ലനുമായും നായകനും സഹനയാകാനുമായും നായകനും നായകനുമായും നിരവധി സിനിമകള്‍ ഇരുവരും ഒന്നിച്ച് സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും വിസ്മയകരമായ പ്രകടനം മലയാള സിനിമക്ക് ആഗോളതലത്തില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. ഇരുവരുടേയും ആരാധകര്‍ തമ്മില്‍ പോര്‍വിളികളും മത്സരബുദ്ധിയുമൊക്കെ മുറുകുമ്പോഴും ഇരുവരും തമ്മില്‍ പങ്കിടുന്ന ഒരു സൗഹൃദം വേറൊന്ന് തന്നെയാണ്. […]

1 min read

‘മോഹന്‍ലാല്‍ ആണോ മമ്മൂട്ടി ആണോ മികച്ചത്’ ; നടനും സംവിധായകനുമായ മധുപാല്‍ പറയുന്നതിങ്ങനെ

സംവിധായകന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നുവേണ്ട കേരള കലാ സംസ്‌കാരിക മണ്ഡലത്തിലെ വിവിധ മേഖലകളില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടനാണ് മധുപാല്‍. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പകര്‍ന്നാടി നിരവധി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അദ്ദേഹം. ആദ്യമായി മധുപാല്‍ സംവിധാനം ചെയ്ത 2008-ല്‍ പുറത്തിറങ്ങിയ തലപ്പാവ് ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഇന്‍ എന്ന സിനിമയാണ് മധുപാലിന്റേതായി ഏറ്റവും ഒടിവില്‍ പുറത്തിറങ്ങിയ ചിത്രം. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് […]

1 min read

പകരം വെക്കാനില്ലാത്ത മഹാപ്രതിഭ മമ്മൂട്ടി സിനിമയിലെത്തിയിട്ട് 51 വര്‍ഷങ്ങള്‍! ആഘോഷമാക്കി ആരാധകര്‍

ഒരു പാട്ട് സീനില്‍ വള്ളത്തില്‍ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ട് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായെത്തി ലോകത്തിന് മുന്നില്‍ മലയാള സിനിമയുടെ തന്നെ മുഖമായി മാറിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ആ വള്ളത്തില്‍ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരന്‍ മലയാള സിനിമയുടെ അമരക്കാരനാകുമെന്ന് ആരും തന്നെ വിചാരിച്ച് കാണില്ല. മലയാള സിനിമയിലേക്ക് മമ്മൂട്ടി കടന്നു വന്നിട്ട് 51 വര്‍ഷം പിന്നിടുകയാണ്. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ 51ാം വാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. കോമണ്‍ ഡി.പി […]

1 min read

‘യങ്സ്റ്റേഴ്സ് എന്ന് പറഞ്ഞാൽ അതിൽ ഏറ്റവും യങ് ആയിട്ടുള്ളത് മമ്മൂക്കയായിരിക്കും’ ; കുഞ്ചാക്കോ ബോബൻ പറയുന്നു

യുവനടൻ കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്ന താൻ കേസു കൊട്’. ഓഗസ്റ്റ് 11 – ന് തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ വേറിട്ട വേഷമാണ് അഭിനയിക്കുന്നത്. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ഇദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തമിഴ് താരം ഗായത്രി ശങ്കറാണ് നായികയായി എത്തുന്നത്. ഗായത്രി ശങ്കറിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ‘ ദേവദൂതർ പാടി’ എന്ന പാട്ടിന് […]

1 min read

“എനിക്ക് മെഗാസ്റ്റാര്‍ എന്ന പേര് വരാന്‍ കാരണം ഇതാണ്..” ; മമ്മൂട്ടി പറയുന്നു

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് ആരാധകര്‍ ഒന്നടങ്കം വിശേഷിപ്പിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരം തന്നെയാണ്. ആരാധകരുടെ ഇടനെഞ്ചിലാണ് മമ്മൂട്ടിയുടെ സ്ഥാനം. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, തുടങ്ങിയ ഭാഷകളിലായി 400ലേറെ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചു. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ (മൂന്ന് ദേശീയ അവാര്‍ഡുകളും ഏഴ് സംസ്ഥാന പുരസ്‌കാരവും), ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, കേരള- കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ […]

1 min read

കസേര വേണ്ട, തൊഴിലാളികള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി, വീഡിയോ വൈറല്‍

മലയാളികളുടെ പ്രിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഴിഞ്ഞ ദിവസം മമ്മൂട്ടി ഉദ്ഘാടനം ചെയ്ത ഹരിപ്പാടിലെ വസ്ത്രശാലയിലെ തൊഴിലാളികള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹരിപ്പാട് പുതുതായി ആരംഭിച്ച വസ്ത്രവില്‍പന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതിനിടെയായിരുന്നു സംഭവം. മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാന്‍ കാത്തിരുന്ന ജീവനക്കാരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് അദ്ദേഹം അവര്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അതേസമയം, അദ്ദേഹത്തിന് ഇരിക്കാന്‍ ഒരുക്കിയ ഇരിപ്പിടം ഉപേക്ഷിച്ചാണ് താരം നിലത്തിരുന്നത്. മമ്മൂട്ടിയുടെ ഈ വിഡിയോ വളരെ […]

1 min read

‘തിരോന്തോരം മുതൽ കാസ്രോഡ് വരെ’; വ്യത്യസ്ത ഭാഷാശൈലികളെ അമ്മാനമാടി മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ

മലയാളഭാഷയിലെ വൈവിധ്യങ്ങളെ അതേപടി ഒപ്പിയെടുത്ത് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന മഹാനടനാണ് മമ്മൂട്ടി. മലയാളം ഒന്നേയുള്ളൂ. എന്നാൽ മലയാള ഭാഷയുടെ മൊഴികളിൽ ഒട്ടനവധി വൈവിധ്യങ്ങളുണ്ട്. ഓരോ ദേശത്തിനും അതിന്റേതായ ഭാഷ ശൈലികളും രീതികളുമുണ്ട്. ഇവയെല്ലാം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ കഥാപാത്രവും മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി എന്ന വ്യക്തിയിൽ നിന്നും ഒരു കഥാപാത്രമായി മാറുമ്പോൾ ആ കഥാപാത്രത്തിന് ഉണ്ടാകുന്ന ഭാഷാ വ്യത്യാസങ്ങൾ പോലും വളരെ ശ്രമകരമായയാണ് ഇദ്ദേഹം ചെയ്യുന്നത്. ഓരോ ഭാഷയെയും ഓരോ ദേശത്തെയും അവിടുത്തെ ജീവിത രീതികളെയും അതേപടി […]