‘മമ്മൂട്ടിയെ കണ്ട എനിക്ക് മറ്റുള്ളവരെ ഒന്നുമായി തോന്നുന്നില്ല, മമ്മൂക്കയാണ് ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍’; അനൂപ് മേനോന്‍
1 min read

‘മമ്മൂട്ടിയെ കണ്ട എനിക്ക് മറ്റുള്ളവരെ ഒന്നുമായി തോന്നുന്നില്ല, മമ്മൂക്കയാണ് ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍’; അനൂപ് മേനോന്‍

ലയാള സിനിമയിലെ നിറ സാന്നിധ്യമാണ് അനൂപ് മേനോന്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അവതാരകനായും സീരിയല്‍ താരമായും കയ്യടി നേടിയ ശേഷമാണ് അനൂപ് സിനിമാ രംഗത്തേക്ക് എത്തുന്നത്. നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായെത്തിയ അനൂപ് മേനോന്‍ അക്കാലത്ത് മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായിരുന്നു. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് അനൂപ് മേനോന്‍ സിനിമയിലെത്തുന്നത്.

ഇപ്പോഴിതാ അനൂപ് മേനോന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യല്‍മീഡിയകളില്‍ വൈറലാവുന്നത്. മമ്മൂട്ടിയെ കണ്ട എനിക്ക് മറ്റുള്ളവരെ ഒന്നുമായി തോന്നുന്നിലെന്ന് അനൂപ് അഭിമുഖത്തില്‍ പറയുന്നു. സൂപ്പര്‍സ്റ്റാറുകളോടുള്ള പ്രസക്തി ഇല്ലാതായോ എന്ന ജോണ്‍ബ്രിട്ടാസിന്റെ ചേദ്യത്തിന് അനൂപ് മറുപടി നല്‍കിയത് ഒരിക്കലും ഇല്ലാതായിട്ടില്ലെന്നും ഇന്നും നമ്മുടെയൊക്കെ സിനിമ ഇറങ്ങുമ്പോഴും സൂപ്പര്‍സ്റ്റാറുകളുടെ സിനിമയ്ക്ക് ഒരു എട്ടോ, ഏഴോ മണിക്ക് ക്യൂ നില്‍ക്കുന്ന ആളുകളേയാണ് ഇന്നും കാണാന്‍ സാധിക്കുന്നത്. അവരുടെ പ്രസക്തി മാറുന്നില്ല. അനൂപ് സൂപ്പര്‍സ്റ്റാര്‍ഡത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സൂപ്പര്‍സ്റ്റാര്‍ഡം താന്‍ കാണുന്നുണ്ടെന്നും മമ്മൂക്കയില്‍ കാണുന്നുണ്ട്, മോഹന്‍ലാല്‍, അമിതാബ് ബച്ചന്‍, രജനീകാന്ത്, കമല്‍ ഹാസന്‍ എന്നിവരിരെല്ലാം ഞാന്‍ കാണുന്നുണ്ട്.

സൂപ്പര്‍സ്റ്റാര്‍ എന്ന പറയുമ്പോള്‍ എന്റെ ഫസ്റ്റ് ഫീല്‍ മമ്മൂക്കയാണ്. ഞാന്‍ അത് മമ്മൂക്കയോടും പറഞ്ഞിട്ടുണ്ട്. ശുഭദിനം കഴിഞ്ഞ അവിടെ ഒറു സോഫയില്‍ കാലൊക്കെ കയറ്റിവച്ച് ഇരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു വെട്ടം ഒരു ഏരിയയില്‍ വന്നപോലെ തോന്നി. ഞാന്‍ എന്താണ് സംഭവം എന്ന് നോക്കുമ്പോള്‍ ഒരു ലൈറ്റ് യെല്ലോ ഷര്‍ട്ടും ബെയ്ജ് കളര്‍ പാന്റ്ും ഇട്ട് ഒരു മനുഷ്യന്‍ അവിടെ നില്‍ക്കുന്നു. അങ്ങേരുടെ ചുറ്റും എന്തൊക്കെയോ ഹാലോ ഉണ്ട്. പെട്ടന്ന് എനിക്ക് മനസിലായില്ല. പിന്നെ നോക്കിയപ്പോള്‍ മമ്മൂട്ടിയാണ് അത്. അദ്ദേഹം വന്നു ചിരിച്ച് അകത്തേക്ക് കയറിപോയി. അതായിരുന്നു എന്റെ കണ്ണില്‍ സൂപ്പര്‍ സ്റ്റാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ ഈ ഇടയ്ക്ക് ദുബായില്‍വെച്ച് ഒറു ഫംങ്ഷനില്‍ അക്ഷയ്കുമാറിനേയും ജോണ്‍ എബ്രാഹിമിനേയും കണ്ടു. അവരുടെ കൂടെ ഫോട്ടോ എടുക്കാന്‍ എന്തുകൊണ്ട് നിന്നില്ലെന്ന് സുഹൃത്തുക്കള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു ‘ എടോ മമ്മൂട്ടിയെ കണ്ടവര്‍, യോശുദാസിന്റെ ശബ്ദം കേട്ടവര്‍ എനിക്ക് ഒരു സ്റ്റാര്‍ഡം ഈ അക്ഷയ്കുമാറിലും ജോണ്‍ എബ്രഹാമിലും ഫീല്‍ ചെയ്യില്ല. ഞാന്‍ കണ്ട സൂപ്പര്‍ സ്റ്റാര്‍ മമ്മൂക്ക തന്നെയാണ്. മമ്മൂക്കയെ കണ്ട എനിക്ക് മറ്റുള്ളവരെ ഒന്നുമായി തോന്നുന്നില്ലെന്നും അനൂപ് വ്യ്ക്തമാക്കുന്നു.