കസേര വേണ്ട, തൊഴിലാളികള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി, വീഡിയോ വൈറല്‍
1 min read

കസേര വേണ്ട, തൊഴിലാളികള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി, വീഡിയോ വൈറല്‍

മലയാളികളുടെ പ്രിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഴിഞ്ഞ ദിവസം മമ്മൂട്ടി ഉദ്ഘാടനം ചെയ്ത ഹരിപ്പാടിലെ വസ്ത്രശാലയിലെ തൊഴിലാളികള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹരിപ്പാട് പുതുതായി ആരംഭിച്ച വസ്ത്രവില്‍പന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതിനിടെയായിരുന്നു സംഭവം. മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാന്‍ കാത്തിരുന്ന ജീവനക്കാരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് അദ്ദേഹം അവര്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

അതേസമയം, അദ്ദേഹത്തിന് ഇരിക്കാന്‍ ഒരുക്കിയ ഇരിപ്പിടം ഉപേക്ഷിച്ചാണ് താരം നിലത്തിരുന്നത്. മമ്മൂട്ടിയുടെ ഈ വിഡിയോ വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. അന്ന് മമ്മൂട്ടിയെ കാണാന്‍ കടയുടെ മുന്നില്‍ വന്‍ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഒടുവില്‍ ആരാധകരെ നിയന്ത്രിക്കാന്‍ മമ്മൂട്ടിക്കു തന്നെ ഇടപെടേണ്ടി വന്നിരുന്നു.

അന്ന് ഉദ്ഘാടന വേദിയില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ‘ നമ്മള്‍ ഇത്രയും നേരം റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തു പോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുകയാണ്, പക്ഷെ, അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം’. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയുടെ തിയേറ്ററില്‍ എത്താനുള്ള ചിത്രങ്ങള്‍. ഈ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും, മമ്മൂട്ടി ആരാധകരും.