21 Jan, 2025
1 min read

അച്ചായന്‍ ലുക്കില്‍ മമ്മൂട്ടി ; സോഷ്യല്‍ മീഡിയ ഭരിച്ച് താരത്തിന്റെ പുത്തന്‍ ലുക്ക്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടന്‍ മമ്മൂട്ടി. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ സിനിമാസ്വാദകര്‍ക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് മമ്മൂട്ടി കസറി. സമീപകാലത്ത് വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളിലൂടെ കേരളക്കരയെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്ന ഈ അഭിനയപ്രതിഭാസത്തിന് ഇന്നും പതിനേഴിന്റെ ചെറുപ്പമെന്നാണ് ആരാധകര്‍ പറയുന്നത്. ഫിറ്റ്‌നസിന്റേയും ഗ്ലാമറിന്റേയും കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ ഇന്ന് മലയാളത്തില്‍ മറ്റൊരു താരവുമില്ല. ശാരീരിക ക്ഷമത നിലനിര്‍ത്താനും ആരോഗ്യത്തോടെ ഇരിക്കാനും അദ്ദേഹം പുലര്‍ത്തുന്ന ശ്രദ്ധ ഒരുപക്ഷേ യുവ […]

1 min read

‘പ്രമോഷന്‍ പോരെന്ന് ചിലര്‍ ആവലാതിപ്പെട്ടു, പക്ഷേ മമ്മൂക്ക….’; പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് 

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. വലിയ ഹൈപ്പില്ലാതെയായിരുന്നു റിലീസ്. എന്നാല്‍ റിലീസിന് കണ്ണൂര്‍ സ്‌ക്വാഡിന്റെ കളക്ഷന്‍ മികച്ചതായിരുന്നു. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുന്ന സിനിമകളാണ് അടുത്ത കാലത്തായി മലയാളത്തില്‍ ഉണ്ടാകുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റി നേടി പ്രദര്‍ശനം തുടരുകയാണ്. ഈ […]

1 min read

ബോക്‌സ്ഓഫീസ് ഹിറ്റുറപ്പിച്ച് കണ്ണൂര്‍ സ്‌ക്വാഡ് ; ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ആണ് ഇപ്പോള്‍ മലയാള സിനിമയിലെ ചര്‍ച്ചാവിഷയം. പുതുതായി ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടാന്‍ ഒരുങ്ങുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയ ചിത്രം പ്രശംസിക്കപ്പെടുകയാണ്. ആദ്യദിനം മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രം ജോബി വര്‍ഗ്ഗീസ് രാജാണ് സംവിധാനം ചെയ്തത്. പൊലീസ് വേഷം ചെയ്യാന്‍ മമ്മൂട്ടി അല്ലാതെ മറ്റൊരാള്‍ ഇല്ലെന്ന് ആരാധകര്‍ പറഞ്ഞു. വലിയ ഹൈപ്പില്ലാതെയായിരുന്നു റിലീസ്. എന്നാല്‍ റിലീസിന് കണ്ണൂര്‍ സ്‌ക്വാഡിന്റെ […]

1 min read

പ്രേക്ഷകര്‍ നെഞ്ചേറ്റിയ കണ്ണൂര്‍ സ്‌ക്വാഡ് 160-ല്‍ നിന്ന് 250-ല്‍ പരം തിയേറ്ററുകളിലേക്ക്

ഒരു സിനിമയുടെ ഭാവി എന്താകുമെന്ന് തീരുമാനിക്കുന്നത് റിലീസ് ദിനമാണ്. സിനിമ പ്രേക്ഷര്‍ക്ക് ഇഷ്ടമായോ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമോ എന്നെല്ലാം ആദ്യ ദിനത്തിലെ ഫസ്റ്റ് ഷോ കഴിയുമ്പോള്‍ തന്നെ മനസിലാകും. ഈ പരീക്ഷ പാസാകുക എന്നത് അത്ര ചെറിയ കാര്യമല്ല. വന്‍ ഹൈപ്പോടെ എത്തിയ പല ബ്രഹ്‌മാണ്ഡ ചിത്രങ്ങളും ഈ ടെസ്റ്റില്‍ വീണുപോയിട്ടുമുണ്ട്. ഇപ്പോഴിതാ ആ കടമ്പ വിജയകരമായി കടന്നിരിക്കുകയാണ് ഒരു മാലയാള സിനിമ. മമ്മൂട്ടി നായകാനായെത്തിയ കണ്ണൂര്‍ സ്‌ക്വാഡാണ് ആ ചിത്രം. ഇന്നലെയാണ് തിയേറ്ററുകളിലേക്കെത്തിയത്. […]

1 min read

ഓവര്‍സീസ് കളക്ഷനില്‍ മമ്മൂട്ടി എത്രാമത്?, ഒന്നാമൻ ആര്?

വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ മലയാള സിനിമയ്‍ക്ക് വൻ സ്വീകാര്യത ലഭിക്കാറുണ്ട്. ആഗോള റിലീസായിട്ടാണ് മിക്ക മലയാള ചിത്രങ്ങളും ഇപ്പോള്‍ പ്രദര്‍ശനത്തിനെത്താറുള്ളതും. സിനിമയുടെ വിജയത്തില്‍ അത് നിര്‍ണായകമാകാറുണ്ട്. കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള മലയാള സിനിമ വിദേശത്തും 2018 ആണ് എന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ നിരവധി യുവ താരങ്ങള്‍ പ്രധാന വേഷത്തില്‍ അണിനിരന്ന 2018 അദ്ഭുതപ്പെടുത്തുന്ന വിജയമാണ് സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 2018 ആകെ 200 കോടി ക്ലബില്‍ […]

1 min read

ബിലാല്‍ അപ്‌ഡേറ്റ് വൈകുന്നതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി 

കഴിഞ്ഞ കൂറേ വര്‍ഷങ്ങളായി മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ബിലാല്‍. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്‌റ്റൈലിഷ് ചിത്രങ്ങളില്‍ ഒന്നായ ബി?ഗ് ബിയുടെ രണ്ടാം ഭാഗമായി പ്രഖ്യാപിച്ച സിനിമയാണിത്. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലെ മിക്ക സീനുകളുടെയും പെര്‍ഫെക്ഷന്‍ ഇന്നും പ്രേക്ഷകര്‍ എടുത്ത് പറയുന്ന ഒന്നാണ്. അതുവരെ കാണാത്തൊരു രൂപത്തിലും ഭാവത്തിലുമാണ് ബിഗ് ബിയില്‍ മമ്മൂട്ടി എത്തിയത്. അതുകൊണ്ട് കൂടിയാണ് സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ അത്രമേല്‍ ആഗ്രഹിക്കുന്നത്. 2017 ലാണ് […]

1 min read

കല്ലെറിഞ്ഞവര്‍ കൈയ്യടിക്കുന്നു; തന്റെ സിംഹാസനം തിരിച്ചുപിടിച്ച് ഉദയകൃഷ്ണ

ക്രിസ്റ്റിഫര്‍ എന്ന മമ്മൂട്ടി ചിത്രം ഇറങ്ങുന്നതിന് മുന്‍പ് പ്രേക്ഷകര്‍ക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അതിന് കാരണം ഉദയകൃഷ്ണ എന്ന എഴുത്തുകാരന്‍ തന്നെയാണ്. അവസാനമായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളായ ആറാട്ടും മോണ്‍സ്റ്ററും വലിയ പരാജയം ആയിരുന്നു. മാത്രമല്ല ആ പരാജയത്തിലെ കൂട്ടുകെട്ടായ ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ചേരുമ്പോള്‍ അത് വീണ്ടും ഒരുപാട് പരിഹാസങ്ങള്‍ക്കാണ് വഴിവെച്ചത്. ഇരുവരുടേയും കൂടെ മമ്മൂട്ടി കൂടിയപ്പോള്‍ ആരാധകര്‍ക്കിടയില്‍ അടക്കം സംശയങ്ങളും ആശങ്കകളും ഉണ്ടായിരുന്നു. 2022ല്‍ വ്യത്യസ്ഥ വേഷങ്ങളില്‍ എത്തി ഒരുപാട് ഹിറ്റുകള്‍ തന്ന മമ്മൂട്ടിക്ക് […]

1 min read

”മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം വിഷമിപ്പിക്കുന്നു, സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്”; മമ്മൂട്ടി

മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. മമ്മൂട്ടിയെന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ കൂടിയാണ് അദ്ദേഹം. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യനെന്നും മമ്മൂട്ടിയെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനയ മോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതെങ്കില്‍ അരയും തലയും മുറുക്കിയിറങ്ങുന്ന കലാകാരന്‍. അഭിനയിച്ചഭിനയിച്ചാണ് ആ പണി പഠിച്ചതെന്ന് പലപ്പോഴായി മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം […]