Malaikottai valibhan
വാലിബന്റെ പരാജയം, നിരാശ മാറാനെടുത്തത് മൂന്നാഴ്ച; തുറന്നുപറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി
മൂന്നു ദശാബ്ദങ്ങൾ നീണ്ട ആ വലിയ കരിയറിലെ ഒരു അസാധാരണ വർഷമാണ് കടന്നു പോകുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്നു വിശേഷിപ്പിക്കാവുന്ന മോഹൻലാൽ എന്ന അഭിനേതാവിന് ഈ വർഷം അവകാശപ്പെടാൻ ഒരേ ഒരു ചിത്രം മാത്രം- മലൈക്കോട്ടൈ വാലിബൻ, അതും ബോക്സ്ഓഫീസിൽ ‘ലാൽ മാജിക്’ കാട്ടാതെ ഒതുങ്ങി. ഈ വർഷം ജനുവരി 25ന് റിലീസ് ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിനായി വൻ പ്രതീക്ഷയോടെ ആയിരുന്നു […]
”ലാലേട്ടന് ചെസ്റ്റ് ഇൻഫക്ഷൻ വരെ വന്നു, രാത്രി രണ്ട് മണിക്കെല്ലാം ചിത്രീകരണമുണ്ടായി”; സുചിത്രാ നായർ
ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടൈ വാലിബനിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച് സുചിത്രാ നായർ എന്ന നടി ചലച്ചിത്രലോകത്തേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. സീരിയലിലൂടെയും ബിഗ് ബോസിലൂടെയും ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധപിടിച്ച് പറ്റിയ താരം ഇപ്പോഴാണ് ബിഗ് സ്ക്രീനിന്റെ ഭാഗമാകുന്നത്. മാതംഗി എന്ന കഥാപാത്രമായാണ് സുചിത്ര ചിത്രത്തിലെത്തിയിരിക്കുന്നത്. ഈ സിനിമയിലെ പ്രകടനത്തിന് മികച്ച പ്രതികരണവും സുചിത്രയ്ക്ക് കിട്ടുന്നുണ്ട്. ഇപ്പോഴിതാ വാലിബൻ ചിത്രീകരണ സമയത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുചിത്ര. ചിത്രീകരണ സമയത്ത് മോഹൻലാലിന് ചെസ്റ്റ് ഇൻഫെക്ഷനും മറ്റും […]
സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബുക്ക് മൈ ഷോയിൽ കുതിച്ച് വാലിബൻ; കഴിഞ്ഞ 24 മണിക്കൂറിനിടയിൽ വിറ്റ ടിക്കറ്റുകളുടെ കണക്കറിയാം…
ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടികെട്ടിലിറങ്ങിയ മാജിക്കൽ മൂവി മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ വലിയ തോതിലുള്ള ഡീഗ്രേഡിങ്ങിന് ഇടയാക്കപ്പെട്ടു. പലരും സിനിമ കാണാതെയാണ് സമൂഹമാധ്യമങ്ങളിലൂടെ നെഗറ്റീവ് പ്രചരണങ്ങൾ നടത്തിയത്. എന്നാലിപ്പോൾ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ മൗത്ത് പബ്ലിസ്റ്റിയിലൂടെ വാലിബൻ കത്തിക്കയറുകയാണ്. മലയാള സിനിമയിൽ ഏറ്റവുമധികം ഇൻഡസ്ട്രി ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള അതുല്യ നടനും നവ റിയലിസ്റ്റിക് സിനിമാ ചിന്തകളിൽ നിന്ന് മാറി ചിന്തിച്ച് പ്രേക്ഷകർക്ക് വ്യത്യസ്തതയുടെ മനോഹര അനുഭവങ്ങൾ സമ്മാനിച്ച […]
”ഹേറ്റ് കാമ്പയ്ൻ എന്തിന്?, സിനിമ കണ്ട് അഭിപ്രായം പറയണം, സ്വീകരിച്ചില്ലെങ്കിൽ രണ്ടാം ഭാഗം ആലോചിക്കാനാവില്ല”; ലിജോ ജോസ് പെല്ലിശ്ശേരി
മലൈക്കോട്ടൈ വാലിബൻ സിനിമയ്ക്കെതിരെ വലിയ ഹേറ്റ് കാമ്പയ്ൻ ആണ് നടക്കുന്നത്. റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ വിമർശനങ്ങളും വന്ന് തുടങ്ങിയിരുന്നു. പലരും സിനിമ കാണാതെയാണ് വിമർശിക്കുന്നതെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ലിജോ ജോസ് പെല്ലിശ്ശേരി. മലൈക്കോട്ടൈ വാലിബൻ സിനിമയ്ക്കെതിരായ ഹേറ്റ് ക്യാംപയിൻ എന്തിനെന്നറിയില്ലെന്ന് അദ്ദേഹം പറയുന്നു. നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് തനിക്ക് പ്രശ്നമല്ല. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ […]
”മോഹൻലാലും ലിജോയും ചേരുമ്പോൾ നിങ്ങൾ പ്രതീക്ഷിക്കുന്നത് ലഭിച്ചിരിക്കും”; നിർമ്മാതാവ് ഷിബു ബേബി ജോൺ പ്രതികരിക്കുന്നു
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലിറങ്ങുന്ന മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളു. പ്രേക്ഷകർ ഏറെ ആവേശത്തോടെ അക്ഷമരായി കാത്തിരിക്കുകയാണ്. പ്രഖ്യാപിച്ചത് മുതൽ വലിയ ഹൈപ്പോടുകൂടെയാണ് ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരിലേക്കെത്തിയത്. വലിയ കാൻവാസിൽ ഒരുക്കിയ ഈ ചിത്രത്തിലെ ഇന്നലെയിറങ്ങിയ ട്രെയ്ലർ സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ടായിരുന്നു. മലൈക്കോട്ടൈ വാലിബൻ എന്ന ഈ സിനിമ ഒരു പ്രത്യേക ജോണറിലുള്ളതാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും ഈയിടെ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. അതുകൊണ്ട് വാലിബൻ ഒരു വലിയ സിനിമയാണെന്ന് പറയാം, പക്ഷേ […]
”ഈ വെല്ലുവിളി ഏറ്റെടുക്കുമോ?, ഞാനിതിനെ വാലിബൻ ചലഞ്ചെന്ന് വിളിക്കും”; പ്രേക്ഷകരെ വെല്ലുവിളിച്ച് മോഹൻലാൽ
ആരാധകർ മലൈക്കോട്ടെ വാലിബന്റെ റിലീസിന് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. ഇതിനിടെ ടീസർ കൂടി പുറത്ത് വന്നതോട് കൂടി ഏവരും അക്ഷമരായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ റിലീസിനോടടുക്കുമ്പോൾ വാലിബൻ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. നിങ്ങൾ സ്വീകരിക്കുമോ, എന്ന കുറിപ്പോടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ഡൗൾ കേബിൾ മെഷിനിൽ താരം വ്യായാമം ചെയ്യുന്ന രംഗമാണ് വീഡിയോയിൽ. ടീസറിൽ ഉണ്ടായിരുന്ന ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’… എന്ന് തുടങ്ങുന്ന മോഹൻലാലിന്റെ […]
മോഹൻലാലിന്റെ പുതിയ വര്‍ക്കൗട്ട് ഫോട്ടോ വൈറലാവുന്നു
മലായാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. കഴിഞ്ഞ 4 പതിറ്റാണ്ടായി സിനിമയിൽ സജീവമാണ് താരം. 1978 ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തി താരം, സ്വന്തം കഠിന പ്രയ്തനത്തിലൂടെയാണ് സിനിമയിൽ തൻറേതായ ഇടം കണ്ടെത്തിയത്. സിനിമയോടുളള അടക്കാനാവാത്ത ഭ്രമമാണ് മോഹൻലാലിനെ ഇന്നു കാണുന്ന സൂപ്പർ താരപദവിയിലേയ്ക്ക് എത്തിച്ചത്. മലയാള സിനിമയുടെ വിപണി വളര്‍ന്നത് ചലച്ചിത്ര വ്യവസായം പലപ്പോഴും തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ്. ദൃശ്യമായും പുലിമുരുകനായും ലൂസിഫറായുമൊക്കെ ബോക്സ് ഓഫീസില്‍ പല പല പടികള്‍. […]
‘മലൈക്കോട്ടൈ വാലിബനി’ലെ മോഹന്‍ലാല്‍ എങ്ങനെയായിരിക്കും…? ; ചിത്രങ്ങള്‍ വൈറല്‍
ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ്. അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ പുതിയ സിനിമ ആഖ്യാനങ്ങള്‍ക്കുമായി മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് സിനിമ ചെയ്യാനിരിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലായിരുന്നു. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ […]
കാന്താര സ്റ്റാർ ഋഷഭ് ഷെട്ടി മോഹൻലാലിനൊപ്പം മലയ്ക്കോട്ടയ് വാലിബനിൽ…
സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരിയുടെ ബിഗ് ബജറ്റ് മോഹൻലാൽ സിനിമയാണ് മലയ്ക്കോട്ടയ് വാലിബൻ. കംപ്ലീറ്റ് ആക്ടർ സൂപ്പർസ്റ്റാർ മോഹൻലാലും മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ഈ സിനിമ രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് ചിത്രീകരിക്കുന്നത്. ബിസിനസ് മാൻ ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് 50 കോടിയിലധികം വരുന്ന ബഡ്ജറ്റിൽ […]
‘മലൈക്കോട്ടൈ വാലിബന്‍’ ചിത്രീകരണം പുരോഗമിക്കുന്നു ; മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍
പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ആരംഭിച്ചു. മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാലും പ്രഗത്ഭനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോള്‍ തിയേറ്ററില്‍ ദൃശ്യ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. […]