കാന്താര സ്റ്റാർ ഋഷഭ് ഷെട്ടി മോഹൻലാലിനൊപ്പം മലയ്ക്കോട്ടയ് വാലിബനിൽ…
1 min read

കാന്താര സ്റ്റാർ ഋഷഭ് ഷെട്ടി മോഹൻലാലിനൊപ്പം മലയ്ക്കോട്ടയ് വാലിബനിൽ…

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരിയുടെ ബിഗ് ബജറ്റ് മോഹൻലാൽ സിനിമയാണ് മലയ്ക്കോട്ടയ് വാലിബൻ.  കംപ്ലീറ്റ് ആക്ടർ സൂപ്പർസ്റ്റാർ മോഹൻലാലും മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ഈ സിനിമ രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് ചിത്രീകരിക്കുന്നത്. ബിസിനസ്‌ മാൻ ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് 50 കോടിയിലധികം വരുന്ന ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ നിർമ്മാണ പ്രവർത്തകർ. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് മലയ്ക്കോട്ടയ് വാലിബൻ.

ജനുവരി 18ന് ഈ സിനിമയുടെ ഷൂട്ടിംഗ് രാജസ്ഥാനിൽ ആരംഭിച്ചിരുന്നു. ലിജോ ജോസ് തന്നെ സംവിധാനം ചെയ്ത  ആമേൻ, സിനിമകയ്ക്ക് തിരക്കഥയൊരുക്കിയ പിഎസ് റഫീഖ് ഈ മോഹൻലാൽ സിനിമയുടെ തിരക്കഥ തയ്യാറാക്കുമ്പോൾ മധു നീലകണ്ഠൻ ക്യാമറ കൈകാര്യം ചെയ്യുന്നു. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. സിനിമയിലെ മറ്റ് കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. ഈ വർഷത്തെ മോഹൻലാലിന്റെ ഏറ്റവും പ്രതീക്ഷ ഏറിയ പ്രൊജക്ടാണ് ഈ സിനിമ. ഇപ്പോൾ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി ചെയ്ത നന്പകൽ നേരത്ത് മയക്കം തിയേറ്ററുകളിലും നിരൂപകർക്കിടയിലും മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്.

 

എന്നാൽ ഏറ്റവും പുതിയ വിശേഷമായി സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന പുതിയ അപ്ഡേറ്റ് ഇപ്പോൾ ആരാധകർക്കിടയിലും മറ്റും ചർച്ചയായിരിക്കുകയാണ്. ഇന്ത്യൻ സിനിമാ ലോകം തന്നെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി – മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ കണ്ണട സൂപ്പർതാരം ഋഷഭ് ഷെട്ടി എത്തുമെന്നാണ് ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല എങ്കിലും പുറത്തുവരുന്ന അഭ്യൂഹങ്ങൾ ആരാധകർക്ക് ആവേശം പകരുന്നതാണ്. അതിനായി ഋഷഭ് ഷെട്ടിയുമായി സംസാരിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാന്താര താരം ഋഷഭ് ഷെട്ടി മോഹൻലാലിനൊപ്പം മലയ്ക്കോട്ടയ് വാലിബനിൽ ഉണ്ടെന്നുള്ള റിപ്പോർട്ടിന്റെ സ്ഥിരീകരണത്തിനു വേണ്ടി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ. എന്തായാലും ഈ മോഹൻലാൽ സിനിമ ബോക്സ് ഓഫീസിലും തകർപ്പൻ പ്രതികരണം നേടുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ ഏറ്റവും കമർഷ്യൽ ശ്രമം ആയിരിക്കും മലയ്ക്കോട്ടയ് വാലിബൻ എന്നും റിപ്പോർട്ടുകൾ പറയുന്നു.

 

Summary : Rishabh Shetty in Malaikottai Valiban?