മോഹൻലാലിന്റെ പുതിയ വര്‍ക്കൗട്ട് ഫോട്ടോ  വൈറലാവുന്നു
1 min read

മോഹൻലാലിന്റെ പുതിയ വര്‍ക്കൗട്ട് ഫോട്ടോ വൈറലാവുന്നു

മലായാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. കഴിഞ്ഞ 4 പതിറ്റാണ്ടായി സിനിമയിൽ സജീവമാണ് താരം. 1978 ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തി താരം, സ്വന്തം കഠിന പ്രയ്തനത്തിലൂടെയാണ് സിനിമയിൽ തൻറേതായ ഇടം കണ്ടെത്തിയത്. സിനിമയോടുളള അടക്കാനാവാത്ത ഭ്രമമാണ് മോഹൻലാലിനെ ഇന്നു കാണുന്ന സൂപ്പർ താരപദവിയിലേയ്ക്ക് എത്തിച്ചത്. മലയാള സിനിമയുടെ വിപണി വളര്‍ന്നത് ചലച്ചിത്ര വ്യവസായം പലപ്പോഴും തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ്. ദൃശ്യമായും പുലിമുരുകനായും ലൂസിഫറായുമൊക്കെ ബോക്സ് ഓഫീസില്‍ പല പല പടികള്‍.

ഫിറ്റ്‍നെസിന് വലിയ പ്രാധാന്യം നല്‍കുന്ന താരമായിട്ടാണ് മോഹൻലാലിനെ ഈ സമീപകാലത്ത് കാണാനാകുന്നത്. നടൻ മോഹൻലാലിന്റെ വര്‍ക്കൗട്ട് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ ശ്രദ്ധയാകർഷിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വര്‍ക്കൗട്ട് ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാകുന്നത്. മോഹൻലാലിന്റെ രസകരമായ ചില എഐ ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.  മോഹൻലാല്‍ നായകനാകുന്ന നേര് എന്ന ചിത്രീകരണം അടുത്തിടെ തിരുവനന്തപുരത്ത് പൂര്‍ത്തിയായിരുന്നു. സംവിധായകൻ ജീത്തു ജോസ് ഒരുക്കുന്ന ചിത്രത്തിന്റെ ടാഗ്‍ലൈൻ നീതി തേടുന്നു എന്നാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. സംഗീതം വിഷ്‍ണു ശ്യാമുമാണ്.

മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘വൃഷഭ’ പൂര്‍ത്തിയാകാനുണ്ട്. സംവിധാനം നന്ദ കിഷോര്‍ ആണ്. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് വൃഷഭയുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ‘വൃഷഭ’ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. 2024 ജനുവരി 25ന് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. വാലിബൻ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണെന്ന് അറിയുന്നതിന് ഒരു സൂചനയ്ക്കായി കാത്തിരിക്കുകയാണ് സിനിമ ആരാധകർ. ആക്ഷൻ ചിത്രമോ അതോ ലിജോയുടെ ഫാന്റസിയാകുമോ എന്നിങ്ങിനെ പല സംശയങ്ങളും അഭ്യുഹങ്ങളും ആരാധകർ പങ്കുവെചിരുന്നു. ഒരു മുഴുനീള ആക്ഷൻ ചിത്രമല്ല മലൈക്കോട്ടൈ വാലിബൻ. ആക്ഷൻ രംഗങ്ങൾ എല്ലാമുള്ള ഇമോഷണൽ ഡ്രാമയാണ് ലിജോ ജോസ്-മോഹൻലാൽ ചിത്രമെന്ന് ടിനു വാപ്പച്ചൻ വ്യക്തമാക്കിയിരുന്നു.