22 Dec, 2024
1 min read

ആള്‍ക്കൂട്ടത്തില്‍ നിന്ന് ‘ജയറാമേ…’ എന്ന് ഒരു കൊച്ചു പയ്യന്‍, വൈറലായി താരത്തിന്റെ പ്രതികരണം

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. സിനിമയിലെ മികച്ച കഥാപാത്രങ്ങളുടെ പേരിലും സിനിമയ്ക്ക് പുറത്ത് വളരെ സാധാരണക്കാരനായ വ്യക്തി എന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് ജയറാം. തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ പുതിയചിത്രങ്ങളുമായി തിരക്കിലാണ് താരം. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന നടനെ ‘ജയറാമേ’ എന്ന് വിളിക്കുകയായിരുന്നു ഒരു കുട്ടികുറുമ്പന്‍. ആരെടാ അത് എന്നുള്ളരീതിയില്‍ കുസൃതി നിറഞ്ഞ അംഗവിക്ഷേപമായിരുന്നു ഇതിനോടുള്ള ജയറാമിന്റെ പ്രതികരണം. താരത്തിന്റെ ആ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. https://www.facebook.com/watch/?v=514088544030979 ജയറാം ലൈവ് എന്ന ഫാന്‍സ് പേജിലാണ് വീഡിയോ […]

1 min read

മലയാളികളുടെ ജനപ്രിയ നായകന്‍ വീണ്ടും തെലുങ്കിലേക്ക്! ഇത്തവണ മഹേഷ് ബാബുവിനൊപ്പം

അടുത്ത കാലത്ത് മലയാളത്തിനേക്കാള്‍ തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളുടെ ഭാഗമായ നടനാണ് ജയറാം. ഇപ്പോഴിതാ തെലുങ്കില്‍ പുതിയ ചിത്രത്തിന്റെ ഭാഗമാവുകയാണ് ജയറാം. താരം തന്നെയാണ് ആരാധകരോട് ഇക്കാര്യം തുറന്നു പറഞ്ഞത്. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം മഹേഷ് ബാബുവിന്റെ കരിയറിലെ 28-ാമത്തെ ചിത്രമാണ്. https://www.instagram.com/p/Cp636wMu6RR/?utm_source=ig_web_copy_link മഹേഷ് ബാബുവിനും ത്രിവിക്രം ശ്രീനിവാസിനുമൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ ജയറാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ‘കൃഷ്ണ […]

1 min read

‘താടിയും കൊമ്പന്‍ മീശയുമുള്ള ജയറാമല്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കരയിപ്പിക്കുന്ന ജയറാമായി മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ്….’

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ജയറാം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം. പത്മരാജന്‍ സംവിധാനം ചെയ്ത അപരനിലൂടെയായാണ് ജയറാം തുടക്കം കുറിച്ചത്. മണിരത്‌നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച് വന്‍ കയ്യടി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജയറാം പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് രാവണസുര. മാസ് മഹാരാജ എന്ന് തെലുങ്ക് പ്രേക്ഷകര്‍ വിളിക്കുന്ന രവി തേജയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. രാവണാസുര എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. അഭിഷേക് പിക്‌ചേര്‍സിന്റെ ബാനറില്‍ […]

1 min read

‘മലയാളത്തില്‍ തിരിച്ചുവരവിനു ഒരുപാട് ശ്രമിച്ചിട്ടും ഭാഗ്യം തുണച്ചില്ല, എന്നാല്‍ അന്യഭാഷയില്‍ ജയറാമേട്ടന്‍ ഒരു ഭാഗ്യതാരം ആണ്’; കുറിപ്പ്

മലയാള സിനിമയിലെ ജനപ്രിയ നടന്‍മാരിലൊരാളാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ പ്രിയ നായകനായ ജയറാം മലയാളത്തില്‍ നിരവധി കഥാപാത്രങ്ങളെ ബിഗ് സ്‌ക്രീനില്‍ എത്തിച്ചു. രണ്ട് കേരള സംസ്ഥാന അവാര്‍ഡ്, തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം, നാല് ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിവ ജയറാമിന് ഇക്കാലളവിനിടയില്‍ ലഭിച്ചിട്ടുണ്ട്. 2011 ല്‍ പദ്മ ശ്രീ പുരസ്‌കാരവും ലഭിച്ചു. മലയാളത്തില്‍ ജയറാം അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ മകള്‍ എന്ന സത്യന്‍ അന്തിക്കാട് സിനിമയാണ്. മീര ജാസ്മിന്‍ നായികയായ സിനിമ സമ്മിശ്ര […]

1 min read

തെലുങ്കില്‍ തിളങ്ങാന്‍ മലയാളത്തിന്റ സ്വന്തം ജയറാം എത്തുന്നു! രവി തേജ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

രവി തേജ നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രവീണ്‍ കുമാര്‍ ബെസവഡ രചന നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ത്രിനാഥ റാവു നക്കിനയാണ്. റാം പൊതിനേനി നായകനായ ഹലോ ഗുരു പ്രേമ കോശമേയ്ക്കു ശേഷം ത്രിനാഥ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രവി തേജ ഇരട്ടവേഷത്തിലാണ് എത്തുന്നത്. കൂടാതെ, ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ സ്വന്തം നടനായ ജയറാം […]

1 min read

‘ചരട് വലികള്‍ നടത്താന്‍ അറിഞ്ഞിരുന്നെങ്കില്‍ അപ്പ എത്രയോ വലിയ നടനായേനെ’ ; കാളിദാസ് ജയറാം

ബാലതാരമായി എത്തി ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നേടി ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് കാളിദാസ് ജയറാം. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയറാമിന്റെയും പര്‍വതിയുടെയും മകനായ കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് സിനിമയിലേക്ക് എത്തുന്നത്. 2000 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. എന്റെ വീട് അപ്പുന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം […]

1 min read

രജനികാന്ത്, മണിരത്നം അടക്കം എല്ലാരേയും പൊട്ടിചിരിപ്പിച്ചു ജയറാം , ഇത് കാലം കൊടുത്ത അംഗീകാരം എന്ന് പ്രേക്ഷകർ. വിഡിയോ യൂട്യൂബിൽ ട്രെൻഡിംഗ്

മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന കലാകാരനാണ് ജയറാം. ഇന്നും ഒരു വേദി കിട്ടിയാൽ ആ വേദിയിൽ ഉള്ളവരെ കയ്യിലെടുക്കാനുള്ള ഒരു കഴിവ് ജയറാമിനുണ്ട്. പലപ്പോഴും ജയറാമെത്തുന്ന വേദികളിലെല്ലാം അത് മനസ്സിലാക്കാൻ സാധിക്കും. ഏറ്റവും അടുത്ത സമയത്താണ് പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ ജയറാമിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്. തമിഴ് സിനിമാലോകത്തെ പ്രമുഖരെ എല്ലാം തന്റെ കഴിവുകൊണ്ട് ഒറ്റ നിമിഷം കൊണ്ട് കയ്യിലെടുക്കാൻ സാധിച്ച […]

1 min read

‘മണിരത്‌നത്തിന് അറിയാം മലയാള സിനിമാ നടന്മാരെ എങ്ങനെ ഉപയോഗിക്കണമെന്ന്’ ; പൊന്നിയിന്‍ സെല്‍വനില്‍ കയ്യടി നേടി ജയറാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴകത്തെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തെ കുറിച്ച് വളരെ മികച്ച പ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ജയറാമും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ജയറാമിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിമയില്‍ വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ […]

1 min read

‘മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാം’; കുറിപ്പ് വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ജയറാം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം. പത്മരാജന്‍ സംവിധാനം ചെയ്ത അപരനിലൂടെയായാണ് ജയറാം തുടക്കം കുറിച്ചത്. മണിരത്നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച് വരികയാണ് ജയറാം. കരിയറിലെ തന്നെ മികച്ച വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് താന്‍ കരുതുന്നതെന്ന് ജയറാം പറഞ്ഞത്. ഇപ്പോഴിതാ ഒരു കുറിപ്പാണ് വൈറലാവുന്നത്. മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാമിനേയും ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തെയും കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ഭാസ്‌കര്‍ ദി റാസ്‌കല്‍ […]

1 min read

“വിനായകന് നേരെയുള്ള ചൂണ്ടുവിരൽ ജാതീയതയോ വംശവെറിയോ? ” സോഷ്യൽ മീഡിയ ചോദിക്കുന്നു..

മീ ടൂവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ കുറച്ചുനാൾ മുമ്പ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സോഷ്യൽ മീഡിയകളിൽ അടക്കം വൻ ചർച്ചയായ വിഷയം ഒന്ന് ആറിത്തണുക്കുമ്പോഴേക്കും സമാനമായ സാഹചര്യം വീണ്ടും ഉണ്ടായിരിക്കുകയാണ്. അന്ന് നടന്നതിന്റെ ബാക്കി എന്നോണം ഉള്ള  സംഭവങ്ങളാണ് കഴിഞ്ഞദിവസം ഉണ്ടായത്. പന്ത്രണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ വെച്ച് വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മിൽ വാക്ക്പോര് നടന്നിരുന്നു. ഈ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. വിനായകനോടുള്ള മാധ്യമപ്രവർത്തകരുടെ പെരുമാറ്റം […]