ആള്‍ക്കൂട്ടത്തില്‍ നിന്ന് ‘ജയറാമേ…’ എന്ന് ഒരു കൊച്ചു പയ്യന്‍, വൈറലായി താരത്തിന്റെ പ്രതികരണം
1 min read

ആള്‍ക്കൂട്ടത്തില്‍ നിന്ന് ‘ജയറാമേ…’ എന്ന് ഒരു കൊച്ചു പയ്യന്‍, വൈറലായി താരത്തിന്റെ പ്രതികരണം

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. സിനിമയിലെ മികച്ച കഥാപാത്രങ്ങളുടെ പേരിലും സിനിമയ്ക്ക് പുറത്ത് വളരെ സാധാരണക്കാരനായ വ്യക്തി എന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് ജയറാം. തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ പുതിയചിത്രങ്ങളുമായി തിരക്കിലാണ് താരം.

ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന നടനെ ‘ജയറാമേ’ എന്ന് വിളിക്കുകയായിരുന്നു ഒരു കുട്ടികുറുമ്പന്‍. ആരെടാ അത് എന്നുള്ളരീതിയില്‍ കുസൃതി നിറഞ്ഞ അംഗവിക്ഷേപമായിരുന്നു ഇതിനോടുള്ള ജയറാമിന്റെ പ്രതികരണം. താരത്തിന്റെ ആ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

https://www.facebook.com/watch/?v=514088544030979

ജയറാം ലൈവ് എന്ന ഫാന്‍സ് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആള്‍ക്കൂട്ടത്തിനിടയിലൂടെ ചിരിച്ചുകൊണ്ട് താരം നടന്നുവരുമ്പോള്‍ ഒരു കുട്ടി ജയറാമേ എന്ന് പേരെടുത്ത് വിളിക്കുകയാണ്. ജയറാം തിരിഞ്ഞുനോക്കുകയും തന്നെ വിളിച്ച ആരാധകനോട് രസകരമായി പ്രതികരിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍. എന്തായാലും ജയറാമിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

Made mistakes while choosing movies: Jayaram | Jayaram | Lonappante Mammodisa | Malayalam movies | Malayalam cinema | acors | Kalidas

അതേസമയം, താരമിപ്പോള്‍ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ്. താരം തന്നെയാണ് ആരാധകരോട് ഇക്കാര്യം തുറന്നു പറഞ്ഞത്. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം മഹേഷ് ബാബുവിന്റെ കരിയറിലെ 28-ാമത്തെ ചിത്രമാണ്.

Jayaram: When I am done with my acting projects, I would look at direction | Malayalam Movie News - Times of India

മഹേഷ് ബാബുവിനും ത്രിവിക്രം ശ്രീനിവാസിനുമൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ ജയറാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ‘കൃഷ്ണ സാറിന്റെ (മഹേഷ് ബാബുവിന്റെ അച്ഛന്‍) ചിത്രങ്ങള്‍ തിയേറ്ററില്‍ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ മഹേഷ് ബാബു എന്ന മനോഹരമായ വ്യക്തിത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു. എന്റെ സ്വന്തം ത്രിവിക്രംജിക്കൊപ്പം ഒരിക്കല്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷം’, ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

HBD Jayaram: Most awaited upcoming films of the superstar | The Times of India