‘മണിരത്‌നത്തിന് അറിയാം മലയാള സിനിമാ നടന്മാരെ എങ്ങനെ ഉപയോഗിക്കണമെന്ന്’ ; പൊന്നിയിന്‍ സെല്‍വനില്‍ കയ്യടി നേടി ജയറാം
1 min read

‘മണിരത്‌നത്തിന് അറിയാം മലയാള സിനിമാ നടന്മാരെ എങ്ങനെ ഉപയോഗിക്കണമെന്ന്’ ; പൊന്നിയിന്‍ സെല്‍വനില്‍ കയ്യടി നേടി ജയറാം

റെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴകത്തെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തെ കുറിച്ച് വളരെ മികച്ച പ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ജയറാമും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ജയറാമിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിമയില്‍ വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള ശക്തമായ റോള്‍ ആണ് ജയറാമേട്ടന് കിട്ടിയിരിക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്.

മണിരത്‌നം പടങ്ങളിലൊക്കെ മലയാള നടന്‍ന്മാര്‍ക്ക് എന്നും മികച്ച വേഷങ്ങളെ കിട്ടിയിട്ടുള്ളൂ. ദളപതി, ഇരുവര്‍, രാവണ്‍, ഓകെ കണ്മണി ഒക്കെ മമ്മൂട്ടിക്കും മോഹന്‍ലാലിനും പൃഥ്വിക്കും ദുല്‍ക്കറിനും തമിഴ് സിനിമയില്‍ ലഭിച്ച ഏറ്റവും മികച്ച വേഷം ആണ്. അതായത് ഈ 4 പേര്‍ക്കും തമിഴിലെ ഏറ്റവും മികച്ച കഥാപാത്രം കിട്ടിയത് മണിരത്‌നം സിനിമകളിലാണ്. ഇനി പൊന്നിയിന്‍ സെല്‍വനിലേക്ക് വന്നാല്‍ മണിരത്‌നത്തിന്റെ ഈ ഒരു രീതി വെച്ചും നോവലില്‍ കഥാപാത്രത്തിനുള്ള പ്രാധാന്യം വെച്ചും ആള്‍വര്‍ കടയാന്‍ നമ്പി തമിഴ് സിനിമയിലെ ജയറാമേട്ടന്റെ ഏറ്റവും മികച്ച വേഷം മാത്രം അല്ല പുള്ളിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷം ആവാനും സാധ്യതയുണ്ട്.

സിനിമയില്‍ വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള ശക്തമായ റോള്‍ ആണ് ജയറാമേട്ടന് കിട്ടിയിരിക്കുന്നത്. കാര്‍ത്തി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്പേസും ജയറാമേട്ടന് ആയിരിക്കും. കൗശലബുദ്ധിയുള്ള രസികനായാ ചാരന്‍ ആള്‍വര്‍ കടയാന്‍ നമ്പിയെന്നാണ് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. കുറിപ്പിന് താഴെ നിരവധി പേരുടെ കമന്റുകളും ഉണ്ട്. ബുക്കിന്റെ വിക്കി പേജ് നോക്കിയാല്‍ ഫസ്റ്റ് നെയിം വന്ധ്യദേവന്‍, അടുത്തത് നമ്പിയുമാണ്. സിനിമയില്‍ വിക്രത്തിന്റെ വാര്‍ സീനിന് ഇംപോര്‍ട്ടന്റ് കൊടുത്തു കാണിക്കും എന്നു കരുതുന്നുവെന്നും അങ്ങനെ വാര്‍ ഫൈറ്റൊക്കെയായി വിക്രം, കാര്‍ത്തി, ജയം രവി സ്‌കോര്‍ ചെയ്യും. പക്ഷേ ചിത്രം മുന്നോട്ടു കൊണ്ടു പോകുന്നത് കാര്‍ത്തി, ജയറാം, തൃഷ, ഐശ്വര്യ എന്നിവരാണെന്നായിരുന്നു ഒരാളുടെ കമന്റ്.

വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കുക.