‘മലയാളത്തില്‍ തിരിച്ചുവരവിനു ഒരുപാട് ശ്രമിച്ചിട്ടും ഭാഗ്യം തുണച്ചില്ല, എന്നാല്‍ അന്യഭാഷയില്‍ ജയറാമേട്ടന്‍ ഒരു ഭാഗ്യതാരം ആണ്’; കുറിപ്പ്
1 min read

‘മലയാളത്തില്‍ തിരിച്ചുവരവിനു ഒരുപാട് ശ്രമിച്ചിട്ടും ഭാഗ്യം തുണച്ചില്ല, എന്നാല്‍ അന്യഭാഷയില്‍ ജയറാമേട്ടന്‍ ഒരു ഭാഗ്യതാരം ആണ്’; കുറിപ്പ്

ലയാള സിനിമയിലെ ജനപ്രിയ നടന്‍മാരിലൊരാളാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ പ്രിയ നായകനായ ജയറാം മലയാളത്തില്‍ നിരവധി കഥാപാത്രങ്ങളെ ബിഗ് സ്‌ക്രീനില്‍ എത്തിച്ചു. രണ്ട് കേരള സംസ്ഥാന അവാര്‍ഡ്, തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം, നാല് ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിവ ജയറാമിന് ഇക്കാലളവിനിടയില്‍ ലഭിച്ചിട്ടുണ്ട്. 2011 ല്‍ പദ്മ ശ്രീ പുരസ്‌കാരവും ലഭിച്ചു. മലയാളത്തില്‍ ജയറാം അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ മകള്‍ എന്ന സത്യന്‍ അന്തിക്കാട് സിനിമയാണ്. മീര ജാസ്മിന്‍ നായികയായ സിനിമ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നേടിയത്. മണിരത്‌നം ഒരുക്കിയ തമിഴ് ചിത്രം പൊന്നിയിന്‍ സെല്‍വനും ദമാക്കയുമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇപ്പോഴിതാ ജയറാമിനെക്കുറിച്ച് ഗ്ലാഡ്വിന്‍ ഷരുണ്‍ ഷാജി എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

*തുപ്പാക്കി – കുറെ പരാജയങ്ങള്‍ സംഭവിച്ചു ആകെ ഡൌണ്‍ ആയി നിന്ന വിജയ്ക്ക് ഒരു വമ്പന്‍ ബ്ലോക്ക് ബസ്റ്റര്‍ കൊടുത്ത് വിജയ്ക്ക് ഒരു വന്‍ തിരിച്ചു വരവ് കൊടുത്ത ചിത്രം. അത് വരെയുള്ള വിജയ് സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തുപ്പാക്കി വിജയുടെ കരിയറിലെ ആദ്യ 100 കോടി പടമാണ്. ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ജയറാമേട്ടന്‍ ഉണ്ടായിരുന്നു.

*അങ്ങ് വൈകുന്ദപുരത്തു – കുറെ പരാജയങ്ങള്‍ വന്നു മങ്ങി നിന്ന അല്ലു അര്‍ജുന്‍ വീണ്ടും ടോപ്പില്‍ ആയ ചിത്രം. അല്ലു അര്‍ജുന്റെ ആദ്യ All time Blockbuster കൂടാതെ non Bahubali 2 ഇന്‍ഡസ്ട്രിയല്‍ ഹിറ്റും. തെലുങ്കില്‍ നിന്ന് മാത്രം 200 കോടിയും WW 270 കോടിയും നേടി ചിത്രം അല്ലു അര്‍ജുന്റെ അത് വരെയുള്ള കരിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. ഈ ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ ജയറാമേട്ടന്‍ ഉണ്ടായിരുന്നു..

*പൊന്നിയിന്‍ സെല്‍വന്‍ – ഈ സിനിമയിലെ മൂന്നു നായകന്മാരുടെയും കരിയറിലെ ആദ്യ All time BlockBuster & Industrial Hit. അന്യന് ശേഷം ഒരു ബ്ലോക്ക് ബസ്റ്റര്‍ ഇല്ല എന്ന് വിമര്‍ശനം കേട്ടിരുന്ന വിക്രത്തിന് മള്‍ട്ടിയില്‍ ആണെങ്കിലും ഒരു All Time Blockbuster കൊടുത്ത് നല്ലൊരു തിരിച്ചു വരവ് കൊടുത്ത ചിത്രം WW 500 കോടിയോളം കളക്ഷന്‍ നേടി ഈ സിനിമയിലെ 3 നായകന്മാരുടെയും കരിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായി മാറി. ഈ സിനിമയിലും ഒരു പ്രധാന വേഷത്തില്‍ ജയറാമേട്ടന്‍ ഉണ്ടായിരുന്നു..

*ദമാക്ക – കുറച്ചു പരാജയങ്ങള്‍ വന്നു ഡൌണ്‍ ആയി നിന്ന രവി തേജക്ക് നല്ലൊരു തിരിച്ചു വരവ് കൊടുത്ത ചിത്രം. രവി തേജയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ വന്ന ദമാക്ക പുള്ളിയുടെ ആദ്യ 100 കോടി ചിത്രം കൂടി ആയിരുന്നു. ഈ സിനിമയിലും ഒരു പ്രധാന വേഷത്തില്‍ ജയറാമേട്ടന്‍ ഉണ്ടായിരുന്നു..

കേള്‍വിപ്പെട്ടിറിക്കാ ഭാഗ്യനായകന്‍

മലയാളത്തില്‍ തിരിച്ചുവരവിനു ഒരുപാട് ശ്രമിച്ചിട്ടും ഭാഗ്യം തുണച്ചില്ലെങ്കിലും അന്യഭാഷയില്‍ ജയറാമേട്ടന്‍ ഒരു ഭാഗ്യതാരം ആണെന്ന് തോന്നുന്നു. നല്ലൊരു തിരിച്ചുവരവിനു ശ്രമിക്കുന്ന നായകന്മാരുടെ കൂടെ ജയറാമേട്ടനും ചേരുമ്പോള്‍ ഭാഗ്യവും സംഭവിക്കുന്നു.! പ്രഭാസിന്റെ കൂടെ അഭിനയിച്ച രാധേ ശ്യാം മാത്രം ഒരു വന്‍ പരാജയം ആയി ചിലപ്പോള്‍ കണ്ണ് തട്ടാതിരിക്കാന്‍
ആകും. ജയറാമേട്ടന്‍ നായകനായി കത്തി നിന്ന അതേ ടൈമില്‍ മറ്റു ഭാഷകളിലും നായകന്‍ ആയി കത്തി നിന്ന അര്‍ജുന്‍, ശരത് കുമാര്‍, സത്യരാജ്, ജഗപതി ബാബു, ശ്രീകാന്ത് പോലുള്ള പല താരങ്ങളും സപ്പോര്‍ട്ടിംഗ് വേഷങ്ങളും വില്ലന്‍ വേഷങ്ങളും ഒക്കെ ചെയ്തു തുടങ്ങി. ഇനിയിപ്പോ നായകന്‍ ആയി ഒരു തിരിച്ചുവരവിന് സാധ്യതയില്ലാത്തതുകൊണ്ട് ജയറാമേട്ടനും അത്തരം വേഷങ്ങള്‍ ചെയ്യട്ടെ. അങ്ങനെയുള്ള വേഷങ്ങള്‍ മലയാളത്തില്‍ ചെയ്യുന്നതിനേക്കാള്‍ റീച്ചും പ്രതിഫലവും അന്യഭാഷയില്‍ കിട്ടുകയും ചെയ്യും അത് കൊണ്ട് അക്കാര്യത്തില്‍ പുള്ളിയെ തെറ്റ് പറയുന്നതില്‍ കാര്യമില്ല. ജോമോന്റെ സുവിശേഷങ്ങളിലും ദമാക്കയിലും മുകേഷ് ചെയ്ത പോലത്തെ റോള്‍, ബ്രോ ഡാഡിയില്‍ ലാലു അലക്‌സ് ചെയ്ത വേഷം, അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ ബിജു മേനോന്‍ ചെയ്ത പോലത്തെ വേഷങ്ങള്‍ ഒക്കെ വരുമ്പോ മലയാളത്തിലും പുള്ളി അഭിനയിക്കട്ടെ.

Upcoming Films of Jayaram

Raavanusara – Telugu
Shankar Ramcharan Movie – Telugu
Ponniyin Selvan 2 – Tamil
Ghost – Kannada
Party – Tamil
Namo – Sanskrit