തെലുങ്കില്‍ തിളങ്ങാന്‍ മലയാളത്തിന്റ സ്വന്തം ജയറാം എത്തുന്നു! രവി തേജ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്
1 min read

തെലുങ്കില്‍ തിളങ്ങാന്‍ മലയാളത്തിന്റ സ്വന്തം ജയറാം എത്തുന്നു! രവി തേജ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

രവി തേജ നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രവീണ്‍ കുമാര്‍ ബെസവഡ രചന നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ത്രിനാഥ റാവു നക്കിനയാണ്. റാം പൊതിനേനി നായകനായ ഹലോ ഗുരു പ്രേമ കോശമേയ്ക്കു ശേഷം ത്രിനാഥ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രവി തേജ ഇരട്ടവേഷത്തിലാണ് എത്തുന്നത്. കൂടാതെ, ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ സ്വന്തം നടനായ ജയറാം ആണ്.

Ravi Teja's Dhamaka Movie - First Look Teaser | Ravi Teja, Trinadharao  Nakkina | #Dhamaka Firstlook - YouTube

രണ്ട് മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ജയറാമിന്റെ കഥാപാത്രത്തെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തരാണ് രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍. ഒന്ന് തൊഴില്‍ രഹിതനായ ഒരാളും മറ്റൊന്ന് ഒരു കോര്‍പറേറ്റ് കമ്പനിയുടെ ഉടമയുമാണ്. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീലീലയാണ്. രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെയും പ്രണയിക്കുന്ന കഥാപാത്രമാണ് ശ്രീലീലയുടേത്.

Dhamaka - Teaser | Ravi Teja | Sreeleela | Bheems Ceciroleo | Thrinadha Rao  Nakkina - YouTube

പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിവേക് കുച്ചിഭോട്‌ലയാണ് സഹനിര്‍മ്മാണം. ചിത്രത്തില്‍ സച്ചിന്‍ ഖഡേക്കര്‍, തനികെല്ല ഭരണി, റാവു രമേശ്, ചിരാഗ് ജാനി, പ്രവീണ്‍, ഹൈപ്പര്‍ ആദി, പവിത്ര ലോകേഷ്, തുളസി, രാജ്ശ്രീ നായര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Jinthaak - Lyric Video | Dhamaka | Ravi Teja | Sreeleela | Bheems Ceciroleo  | Thrinadha Rao Nakkina - YouTube

ഛായാഗ്രഹണം കാര്‍ത്തിക് ഗട്ടമനേനി, സംഗീതം ഭീംസ് സെസിറോലിയോ, എഡിറ്റിംഗ് പ്രവീണ്‍ പുഡി, കലാസംവിധാനം ശ്രീ നാഗേന്ദ്ര തംഗല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുജിത്ത് കുമാര്‍ കൊല്ലി, അസോസിയേറ്റ് പ്രൊഡ്യൂസേഴ്‌സ് സുനില്‍ ഷാ, രാജ സുബ്രഹ്മണ്യന്‍, സ്റ്റണ്ട് റാം ലക്ഷ്മണ്‍, വെങ്കട്, വരികള്‍ രാമജോഗയ്യ ശാസ്ത്രി, കസര്‍ള ശ്യാം, സുഡ്ഡല അശോക് തേജ. ഡിസംബര്‍ 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Ravi Teja is likely to be seen in a dual role in his next 'Dhamaka' | Telugu  Movie News - Times of India