‘താടിയും കൊമ്പന്‍ മീശയുമുള്ള ജയറാമല്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കരയിപ്പിക്കുന്ന ജയറാമായി മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ്….’
1 min read

‘താടിയും കൊമ്പന്‍ മീശയുമുള്ള ജയറാമല്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കരയിപ്പിക്കുന്ന ജയറാമായി മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ്….’

ലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ജയറാം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം. പത്മരാജന്‍ സംവിധാനം ചെയ്ത അപരനിലൂടെയായാണ് ജയറാം തുടക്കം കുറിച്ചത്. മണിരത്‌നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച് വന്‍ കയ്യടി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജയറാം പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് രാവണസുര. മാസ് മഹാരാജ എന്ന് തെലുങ്ക് പ്രേക്ഷകര്‍ വിളിക്കുന്ന രവി തേജയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. രാവണാസുര എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. അഭിഷേക് പിക്‌ചേര്‍സിന്റെ ബാനറില്‍ അഭിഷേക് നാമയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ വെളിവാക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് ജയറാം അഭിനയിക്കുന്നത്. വൈകുണ്ഠപുരം എന്ന ചിത്രത്തിന് ശേഷം ജയറാം സുപ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രമാണ് രാവണാസുര. ജയറാം അവതരിപ്പിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്ന ഒരു പെണ്‍കുട്ടിയുടെ മരണത്തിന്റെ ക്രൈം സീനില്‍ നിന്നാണ് ടീസര്‍ ആരംഭിക്കുന്നതായി കാണിക്കുന്നു. രവി തേജ ഒരു അഭിഭാഷകനായാണ് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. എന്നാല്‍ ഈ കഥാപാത്രത്തില്‍ വ്യത്യസ്ഥ മുഹൂര്‍ത്തങ്ങള്‍ ടീസറില്‍ കാണിക്കുന്നുണ്ട്. രവിതേജയുടെ ക്യാരക്ടര്‍ വില്ലനാണോ നായകനാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത രീതിയിലാണ് ടീസര്‍ എന്ന് പറയാം. ടീസര്‍ പുറത്തിറങ്ങിയ ശേഷം നിരവധിപേരാണ് ജയറാമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ജയറാം മലയാളസനിമയില്‍ അധികം അഭിനയിക്കുന്നില്ലെന്നും അദ്ദേഹം മലയാളത്തിലേക്ക് തിരിച്ചുവരവണമെന്നും പറഞ്ഞൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

‘രവി തേജ നായകനായ ‘രാവണാസുര’ യുടെ ടീസറിന്റെ തുടക്കത്തില്‍ ജയറാമിനെയും കാണിക്കുന്നുണ്ട്. തോക്കെടുത്തു മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞ്.. പിന്നീട് രവി തേജയുടെ എന്‍ട്രിക്കു ശേഷം ഒരു സീനില്‍ പോലും അദ്ദേഹത്തെ കാണിക്കുന്നില്ല. തെലുഗ് സിനിമയില്‍ ചെറിയ റോളുകള്‍ അല്ലെങ്കില്‍ വില്ലന്‍ റോളുകള്‍ക്ക് അപ്പുറം മലയാളത്തില്‍ നായകനായി അടുത്തൊന്നും സിനിമകള്‍ ഇല്ലാ എന്ന് തോന്നുന്നു. താടിയും കൊമ്പന്‍ മീശയുമുള്ള ജയറാമല്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കരയിപ്പിക്കുന്ന സ്വന്തം ചേട്ടനായി മലയാളത്തില്‍ അദ്ദേഹത്തിനു ഒരു തിരിച്ചു വരവ് നടത്താന്‍ ഒരു സത്യന്‍ അന്തിക്കാട് സിനിമ തന്നെ വരണം. ജയറാമിനെ അത്രയും മനോഹരമായി ഉപയോഗിക്കാന്‍ സത്യനല്ലാതെ മാറ്റാര്‍ക്ക് കഴിയും. അതും പ്രേക്ഷകരുടെ പള്‍സ് അറിയുന്ന ഒരു വിനീത് ശ്രീനിവാസന്‍ രചനയില്‍ ആണെങ്കില്‍……!’