രജനികാന്ത്, മണിരത്നം അടക്കം എല്ലാരേയും പൊട്ടിചിരിപ്പിച്ചു ജയറാം , ഇത് കാലം കൊടുത്ത അംഗീകാരം എന്ന് പ്രേക്ഷകർ. വിഡിയോ യൂട്യൂബിൽ ട്രെൻഡിംഗ്
1 min read

രജനികാന്ത്, മണിരത്നം അടക്കം എല്ലാരേയും പൊട്ടിചിരിപ്പിച്ചു ജയറാം , ഇത് കാലം കൊടുത്ത അംഗീകാരം എന്ന് പ്രേക്ഷകർ. വിഡിയോ യൂട്യൂബിൽ ട്രെൻഡിംഗ്

മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന കലാകാരനാണ് ജയറാം. ഇന്നും ഒരു വേദി കിട്ടിയാൽ ആ വേദിയിൽ ഉള്ളവരെ കയ്യിലെടുക്കാനുള്ള ഒരു കഴിവ് ജയറാമിനുണ്ട്. പലപ്പോഴും ജയറാമെത്തുന്ന വേദികളിലെല്ലാം അത് മനസ്സിലാക്കാൻ സാധിക്കും. ഏറ്റവും അടുത്ത സമയത്താണ് പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ ജയറാമിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്. തമിഴ് സിനിമാലോകത്തെ പ്രമുഖരെ എല്ലാം തന്റെ കഴിവുകൊണ്ട് ഒറ്റ നിമിഷം കൊണ്ട് കയ്യിലെടുക്കാൻ സാധിച്ച ജയറാമിന്റെ ആ പ്രകടനം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. ഇതിനെക്കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജിഷ്ണു മുരളീധരൻ എന്ന ഒരാളാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്..

” ജയറാമേട്ടന്റെ സ്പീച്ച് ആണ് ഇപ്പോൾ ഏറ്റവും കൂടുതലായി കണ്ടിട്ടുള്ളത്. അദ്ദേഹം മണിരത്നം, കമലഹാസൻ, രജനീകാന്ത് തുടങ്ങി തമിഴ് സിനിമയിലെ ഇതിഹാസങ്ങളെ എല്ലാം തന്റെ സ്വതസിദ്ധമായ ശബ്ദാനുകരണവൈഭവം കൊണ്ട് എത്ര ഈസിയായി ആണ് കയ്യിൽ എടുക്കുന്നത് എന്ന് നമ്മൾ കണ്ടിരുന്നു പോകും. ജയറാമേട്ടന്റെ ആ എനർജി തന്നെയാണ് ആ വീഡിയോ നമ്മളെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിച്ചു തുടങ്ങുന്നത്. അതിനേക്കാളേറെ ആകർഷിച്ച മറ്റൊരു കാര്യം എന്നത് തമിഴ് താരങ്ങൾ അദ്ദേഹത്തിന് നൽകുന്ന ഒരു ബഹുമാനമുണ്ട് അതാണ്. പൊന്നിയൻസെൽവനിലെ കഥാപാത്രം ആയി മാറാൻ വേണ്ടി അദ്ദേഹം നടത്തിയ കാര്യങ്ങളെ പറ്റിയും ഒക്കെ പറയുമ്പോൾ അവരുടെ വാക്കുകളിൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ആ ബഹുമാനം.”

ഇങ്ങനെ ആണ് കുറിപ്പ്. ജയറാം അവർക്ക് നൽകുന്ന വിലയും വളരെ വലുതാണ് എന്ന് വിഡിയോ കാണുന്നവർക്ക് അറിയാം, കാരണം ഓരോരുത്തരെയും അദ്ദേഹം സംബോധന ചെയ്യുന്നത് സർ എന്നാണ്. ഈ കഥാപാത്രം നടന്റെ കരിയറിൽ ഒരു നാഴികക്കല്ലായി മാറാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്. എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു പ്രകടനം തന്നെയാണ് ജയറാം ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട ഒരു വസ്തുത ആണ്. മണിരത്നത്തിന്റെ ഒരു സ്വപ്ന പദ്ധതി ആയിരുന്നു പൊന്നിയൻ സെൽവൻ.

40 വർഷങ്ങളോളം ഈ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം വലിയതോതിൽ തന്നെ കഷ്ടപ്പാടുകൾ സഹിച്ചിരുന്നു. ആ സ്വപ്നമാണെന്ന് പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഏറ്റവും മികച്ച ഒരു ചിത്രമായി മാത്രമേ അദ്ദേഹം ചെയ്യു എന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും. മണിരത്നം മാജിക്ക് ടച്ച് ചിത്രത്തിൽ കാണാൻ സാധിക്കും.