മലയാളികളുടെ ജനപ്രിയ നായകന്‍ വീണ്ടും തെലുങ്കിലേക്ക്! ഇത്തവണ മഹേഷ് ബാബുവിനൊപ്പം
1 min read

മലയാളികളുടെ ജനപ്രിയ നായകന്‍ വീണ്ടും തെലുങ്കിലേക്ക്! ഇത്തവണ മഹേഷ് ബാബുവിനൊപ്പം

അടുത്ത കാലത്ത് മലയാളത്തിനേക്കാള്‍ തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളുടെ ഭാഗമായ നടനാണ് ജയറാം. ഇപ്പോഴിതാ തെലുങ്കില്‍ പുതിയ ചിത്രത്തിന്റെ ഭാഗമാവുകയാണ് ജയറാം. താരം തന്നെയാണ് ആരാധകരോട് ഇക്കാര്യം തുറന്നു പറഞ്ഞത്. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം മഹേഷ് ബാബുവിന്റെ കരിയറിലെ 28-ാമത്തെ ചിത്രമാണ്.

https://www.instagram.com/p/Cp636wMu6RR/?utm_source=ig_web_copy_link

മഹേഷ് ബാബുവിനും ത്രിവിക്രം ശ്രീനിവാസിനുമൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ ജയറാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ‘കൃഷ്ണ സാറിന്റെ (മഹേഷ് ബാബുവിന്റെ അച്ഛന്‍) ചിത്രങ്ങള്‍ തിയേറ്ററില്‍ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ മഹേഷ് ബാബു എന്ന മനോഹരമായ വ്യക്തിത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു. എന്റെ സ്വന്തം ത്രിവിക്രംജിക്കൊപ്പം ഒരിക്കല്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷം’, ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അല്ലു, പ്രഭാസ്, രാം ചരൺ... അടുത്തത് മഹേഷ് ബാബുവിനൊപ്പം; ജയറാം വീണ്ടും തെലുങ്കിലേക്ക്

പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമന്‍ ആണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ചിത്രം ഒരുക്കുക. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ‘തോര്‍’ ആയി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ക്രിസ് ഹെംസ്‌വെര്‍ത്ത് മഹേഷ് ബാബുവിനൊപ്പം അഭിനയിക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ‘സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു ചിത്രം.

Jayaram - IMDb

അതേസമയം രവി തേജയുടെ പ്രതിനായകനായി എത്തിയ ധമാക്ക ആയിരുന്നു ജയറാമിന്റേതായി അവസാനമെത്തിയ തെലുങ്ക് ചിത്രം. മഹേഷ് ബാബു ചിത്രം കൂടാതെ നിരവധി അന്യ ഭാഷ സിനിമകൾ ജയറാമിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. രാം ചരണും ശങ്കറും ഒന്നിക്കുന്ന ‘ആർ സി 15’, മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’, സാമന്ത-വിജയ് ദേവരകൊണ്ട ടീമിന്റെ ‘ഖുശി’ എന്നിങ്ങനെ പോകുന്നു നടന്റെ പുതിയ സിനിമകളുടെ നിര. ‘ഗോസ്റ്റ്’ എന്ന ചിത്രത്തിലൂടെ കന്നടയിലും ജയറാം അരങ്ങേറ്റം കുറിക്കുകയാണ്.