‘ഇത് മഹാനടന്‍ മാത്രമല്ല, മഹാ മനുഷ്യത്വവുമാണ്…ഒരെയൊരു മോഹന്‍ലാല്‍’ ; ഹരീഷ് പേരടി
1 min read

‘ഇത് മഹാനടന്‍ മാത്രമല്ല, മഹാ മനുഷ്യത്വവുമാണ്…ഒരെയൊരു മോഹന്‍ലാല്‍’ ; ഹരീഷ് പേരടി

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ വെച്ച് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകര്‍ കാത്തിരിക്കുന്നത്.

12th Man, directed by Mohanlal and Drishyam, is now in production : Bollywood News - Bollywood Hungama

ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തെ കുറിച്ച് പുതിയ ഒരു അപ്ഡേഷന്‍ ആണ് പുറത്തു വരുന്നത്. മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാജസ്ഥാനില്‍ വച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം. പൂര്‍ണമായും രാജസ്ഥാന്‍ തന്നെയായിരിക്കും ചിത്രത്തിന്റെ ലൊക്കേഷനെന്നാണ് വിവരം. ഏറെ നാളുകള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നായികയായെത്തുന്നത് ബംഗാളി നടിയും മോഡലുമായ കത നന്ദിയാണ്.

യഥാർത്ഥ വിസ്മയം, അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും; മോഹൻലാലിനെ പുകഴ്ത്തി ഹരീഷ് പേരടി, Hareesh Peradi, Mohanlal, Olavum Theeravum Movie, Priyadarshan, MT Vasudevan Nair

ഇപ്പോഴിതാ, ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരീഷ് പേരടി മോഹന്‍ലാലിനെ കുറിച്ച് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനില്‍ ഒരു പിറന്നാളാഘോഷം നടന്നിരുന്നു. യുവനടന്‍ മനോജ് മോസസ് പിറന്നാള്‍ കേക്ക് മുറിക്കുമ്പോള്‍ മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയുമൊക്കെ സമീപത്ത് ഉണ്ടായിരുന്നു.

May be an image of 9 people, people standing, cake and outdoors

ഹരീഷ് പേരടിയുടെ വാക്കുകള്‍….

ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടന്‍ മനോജിന്റെ പിറന്നാളാണ്… മുന്നില്‍ നില്‍ക്കുന്ന ഞങ്ങളല്ല താരങ്ങള്‍… വലിപ്പച്ചെറുപ്പമില്ലാതെ, പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന.. എല്ലാവരെയും മുന്നിലേക്ക് തള്ളി നിര്‍ത്തുന്ന.. ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം.. നമ്മുടെ ലാലേട്ടന്‍.. അയാള്‍ക്ക് പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ഒരു നോ മതി… ഞാനൊന്നും ഈ സിനിമയിലേ ഉണ്ടാകില്ല.. പക്ഷേ ആ മനുഷ്യന്‍ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല… അഭിമാനത്തോടെ ഞാന്‍ പറയും.. ഇത് മഹാനടന്‍ മാത്രമല്ല… മഹാ മനുഷ്യത്വവുമാണ്.. ഒരെയൊരു മോഹന്‍ലാല്‍…, ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Malaikottai Valiban Official First Look is Out | Mohanlal and Lijo Jose Pellissery's Dream Project - YouTube

ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് മലൈക്കോട്ടൈ ബാലിവന്‍ നിര്‍മ്മിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.