Fahad faasil
പതിവ് തെറ്റിച്ച പട്ടിക, മലയാളികളുടെ ഇഷ്ടതാരം ഇത്തവണ ഇദ്ദേഹമാണ്; ഏറ്റവും ഇനപ്രീതിയുള്ള നടൻമാരുടെ ലിസ്റ്റ് പുറത്ത്
പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത് താരങ്ങളുടെ സിനിമയും കഥാപാത്രങ്ങളുമാണ്. എന്നിരുന്നാലും ദീർഘകാലമായി സിനിമയിൽ തുടരുന്ന താരങ്ങളുടെ സ്റ്റാർ വാല്യുവും ഒരു വലിയ ഘടകമാണ്. അതുകൊണ്ട് തന്നെ മലയാളത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കവച്ച് വെച്ചൊരു സ്ഥാനം നേടുന്നത് അക്ഷരാർത്ഥത്തിൽ അസാധ്യമാണ്. അതുകൊണ്ട് തന്നെ ആദ്യ പേരുകളിൽ ഇവരിൽ ആര് മുന്നിൽ എന്ന് മാത്രം ആലോചിച്ചാൽ മതി. അതുകൊണ്ട് മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്ത് വന്നപ്പോൾ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും മോഹൻലാലും മമ്മൂട്ടിയും ലീഡ് […]
രോമാഞ്ചത്തിന് ശേഷം വീണ്ടുമൊരു ജിത്തു മാധവൻ ചിത്രം; ആവേശമായി ആവേശം ഫസ്റ്റ് ലുക്ക് പുറത്ത്
തിയേറ്ററിൽ ചിരിച്ച് ചിരിച്ച് പ്രേക്ഷകന്റെ വയറുളിക്കിപ്പോയ ചിത്രമാണ് ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം. സൗബിൻ ഷാഹിറും അർജുൻ അശോകനും സഹതാരങ്ങളുമെല്ലാം കൂടി ഒരു ബഹളം തന്നെയായിരുന്നു. അതിന്റെ ഹാങ്ങ്ഓവർ മാറും മുൻപേ തന്റെ അടുത്ത ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുകയാണ് ഹിറ്റ് മേക്കർ ജിത്തു മാധവൻ. ഫഹദ് ഫാസിൽ നായകനായയെത്തുന്ന ഈ ‘ആവേശം’ എന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ […]
ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങൾ ഒന്നിക്കുന്നു, മോഹൻലാൽ ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ എത്തുമെന്ന് റിപ്പോർട്ടുകൾ
മലയാളികൾ മറക്കാൻ സാധ്യതയില്ലാത്ത ബാങ്ക് കവർച്ചയാണ് പതിനഞ്ച് വർഷം മുമ്പ് കേരളത്തിൽ നടന്ന ചേലേമ്പ്ര ബാങ്ക് കവർച്ച. 56 ദിവസം നടത്തിയ സാഹസിക അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കേരള പോലീസിന് ലഭിച്ചത്. ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു ആ 16അംഗ പോലീസ് സംഘത്തിന്. രാജ്യത്തെ അഞ്ചോളം നഗരങ്ങളിലാണ് പോലീസ് സംഘം തിരച്ചിൽ നടത്തിയത് അതിനിടയിൽ അന്വേഷണ സംഘത്തിൽ ഉള്ളവർക്ക് മാറ്റം സംഭവിച്ചത് കേസിനെ ബാധിച്ചെങ്കിലും അന്വേഷണ സംഘത്തിന്റെ ദൃഢനിശ്ചയവും സംഘത്തലവൻ എന്റെ ആത്മ വിശ്വാസവും സഹപ്രവർത്തകരുടെ സാഹസികതയും വിജയം കണ്ടു […]
ഫഹദ് ഫാസിലിന്റെ ഏറ്റവും മികച്ച ആറ് കഥാപാത്രങ്ങളെ പരിചയപ്പെടാം
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് ഫഹദിനോളം തുടര്‍ച്ചയായി അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ നല്‍കുന്ന മറ്റൊരു നടനുണ്ടാകില്ല. ആദ്യ സിനിമയുടെ പരാജയമേല്‍പ്പിച്ച മുറിവായിരിക്കാം പതിന്മടങ്ങ് ശക്തിയോടെ ഫഹദ് തിരിച്ചെത്തിയത്. ആദ്യ ചിത്രം പരാജയപ്പെട്ടപ്പോള്‍ ഏഴ് വര്‍ഷത്തെ ഇടവേളയെടുത്ത് ഇന്‍ഡസ്ട്രിക്ക് പുറത്ത് പോയി പിന്നീട് ഒരു ഗംഭീര തിരിച്ചുവരവായിരുന്നു. ഓരോ സിനിമ കഴിയുന്തോറും ഇതിന് മുകളില്‍ എന്താണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഫഹദിന്റെ പ്രകടന മികവ്. തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് മലയാള സിനിമയും കടന്ന് […]
ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പൃഥ്വിയും ഫഹദും ആദ്യമായി ഒന്നിക്കുന്നു!? ; തിരക്കഥ ശ്യാം പുഷ്ക്കരന്റെ വക
സംവിധായകൻ, നടൻ, നിർമാതാവ്, എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന സിനിമ വ്യക്തിത്വമാണ് ദിലീഷ് പോത്തൻ. ഇങ്ങനെയൊക്കെയാണെങ്കിലും ഇദ്ദേഹത്തിന് ഏറെ ഇഷ്ടം സംവിധാനം ചെയ്യാനാണ്. മൂന്നു സിനിമകളാണ് ദിലീഷ് പോത്തൻ ഇതിനോടകം സംവിധാനം ചെയ്തിട്ടുള്ളത്. 2016 – ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരമാണ് ആദ്യ ചിത്രം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഈ മൂന്നു ചിത്രങ്ങളിലും നായകനായി എത്തിയത് യുവ നടൻ ഫഹദ് ഫാസിലായിരുന്നു. ഈ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഒരു റിയലിസ്റ്റിക് തരംഗംതന്നെ സൃഷ്ട്ടിച്ച […]
കാത്തിരുപ്പുകള്‍ക്ക് വിരാമം, മെഗാസ്റ്റാറിന്റെ ‘ബിലാല്‍’ വരുന്നു ! ഫഹദ് ഫാസില്‍ എത്തുന്നത് വില്ലനായോ അനിയനായോ ?
മലയാളത്തിലെ എക്കാലത്തേയും മികച്ച സ്റ്റൈലിഷ് ചിത്രമാണ് മമ്മൂട്ടിയുടെ ബിഗ് ബി. അതിലെ ഓരോ ഡയലോഗുകളും സിനിമാപ്രേമികളും ആരാധകര്‍ക്കും മന:പാഠമാണ്. 2007ലാണ് ബിഗ് ബി പുറത്തിറങ്ങിയത്. അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു അത്. മലയാള സിനിമ കണ്ടുശീലിച്ച ആക്ഷന്‍ സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തതയോടെയായിരുന്നു ബിഗ് ബി ഒരുക്കിയത്. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ ഇന്നും യുവാക്കളുടെ ഹരമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു സിനിമയുടെ അല്ലെങ്കില്‍ ഒരു കഥാപാത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ടെങ്കില്‍ അത് മെഗാസ്റ്റാര്‍ […]
‘ബാഴ്‌സലോണയില്‍ പോയി ഊബര്‍ ടാക്‌സി ഓടിച്ച് ജീവിക്കണം’ ; തന്റെ റിട്ടയര്‍മെന്റ് പ്ലാനുകളെപറ്റി പറഞ്ഞ് ഫഹദ് ഫാസില്‍
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഫഹദ് ഫാസില്‍ നായകനായത്തിയ മലയന്‍കുഞ്ഞ് കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. എ.ആര്‍ റഹ്മാന്റെ സംഗീത സംവിധാനം, ഫാസിലിന്റെ നിര്‍മാണം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളോടെയാണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങള്‍ നേടി ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളെല്ലാം മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കരിക്ക് ഫ്‌ലിക്കിന് നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. തന്റെ റിട്ടയര്‍മെന്റ് പ്ലാനുകളെകുറിച്ച് അഭിമുഖത്തില്‍ ഫഹദ് പറയുന്നുണ്ട്. ബാഴ്‌സലോണയില്‍പോയി ഊബര്‍ […]
”നാഷ്ണല്‍ അവാര്‍ഡ് പ്രതീക്ഷിക്കാം.. കീരീടത്തിലെ മോഹന്‍ലാല്‍ അഭിനയിച്ചത് പോലെയാണ് ഫഹദ് ഫാസില്‍ അഭിനയിച്ചത്” : സന്തോഷ് വര്‍ക്കി പറഞ്ഞ റിവ്യൂ ഇങ്ങനെ
മോഹന്‍ലാലിന്റെ ആറാട്ട് സിനിമ പുറത്ത് ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരായിരുന്നു സന്തോഷ് വര്‍ക്കി. മോഹന്‍ ലാല്‍ ആറാടുകയാണെന്നുളള ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്‍ജിനീയറായ സന്തോഷ് ഇപ്പോള്‍ എറണാകുളത്ത് ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. സന്തോഷ് വര്‍ക്കിയുടേതായി വരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസില്‍ നായകനായെത്തിയ മലയന്‍ കുഞ്ഞ് സിനിമ കണ്ടതിന് ശേഷമുള്ള സന്തോഷ് വര്‍ക്കിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വളരെ നല്ല സിനിമയാണെന്നും […]
“ബിഗ്ബിയിൽ മമ്മൂക്ക ചെയ്ത ആ സീൻ കണ്ടപ്പോഴാണ് കഥാപാത്രങ്ങളിൽ വരുത്തേണ്ട വ്യത്യാസം എന്താണെന്ന് എനിക്ക് മനസ്സിലായത്” : ഫഹദ് ഫാസിൽ
സിനിമാ മേഖലയിൽ സജീവമായിട്ട് അധികം വർഷങ്ങളായില്ലെങ്കിൽ പോലും മലയാള സിനിമയുടെ തന്നെ അഭിമാനമായ നടനാണ് ഫഹദ് ഫാസിൽ. ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ താരങ്ങളെല്ലാം ഫാസിലിന്റെ അഭിനയ മികവിനെ പുകഴ്ത്തുന്ന കാഴ്ചയാണ് നാമിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനം ആയിരിക്കുകയാണ് ഫഹദ്. മലയാളത്തിന് പുറമെ മറ്റുള്ള ഭാഷകളിലും തന്റെ അഭിനയ മികവ് കാണിക്കാൻ താരത്തിന് സാധിച്ചു കഴിഞ്ഞു. സൂക്ഷ്മമായ ഓരോ അഭിനയവും അദ്ദേഹത്തെ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാവുകയാണ്. ഇപ്പോഴിതാ ബിഗ്ബി എന്ന സിനിമ […]
“മകന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും മലയൻകുഞ്ഞ്” – മനസ്സ് തുറന്നു അച്ഛൻ ഫാസിൽ
നവാഗതനായ സജിമോൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. സിനിമയുടെ ട്രെയ്‌ലർ, മേക്കിങ് വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെയാണ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയത്. പാട്ടുകളെല്ലാം ആരാധകർ ഇരുകൈയും നീട്ടി തന്നെയാണ് സ്വീകരിച്ചത്. 30വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘മലയൻകുഞ്ഞ് എന്ന സിനിമയെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ആത്മാർത്ഥതയും തുറന്നുപറയുകയാണ് സിനിമയുടെ നിർമാതാവായ ഫാസിൽ. ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും […]