”നാഷ്ണല്‍ അവാര്‍ഡ് പ്രതീക്ഷിക്കാം.. കീരീടത്തിലെ മോഹന്‍ലാല്‍ അഭിനയിച്ചത്‌ പോലെയാണ് ഫഹദ് ഫാസില്‍ അഭിനയിച്ചത്” : സന്തോഷ് വര്‍ക്കി പറഞ്ഞ റിവ്യൂ ഇങ്ങനെ
1 min read

”നാഷ്ണല്‍ അവാര്‍ഡ് പ്രതീക്ഷിക്കാം.. കീരീടത്തിലെ മോഹന്‍ലാല്‍ അഭിനയിച്ചത്‌ പോലെയാണ് ഫഹദ് ഫാസില്‍ അഭിനയിച്ചത്” : സന്തോഷ് വര്‍ക്കി പറഞ്ഞ റിവ്യൂ ഇങ്ങനെ

മോഹന്‍ലാലിന്റെ ആറാട്ട് സിനിമ പുറത്ത് ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരായിരുന്നു സന്തോഷ് വര്‍ക്കി. മോഹന്‍ ലാല്‍ ആറാടുകയാണെന്നുളള ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്‍ജിനീയറായ സന്തോഷ് ഇപ്പോള്‍ എറണാകുളത്ത് ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. സന്തോഷ് വര്‍ക്കിയുടേതായി വരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസില്‍ നായകനായെത്തിയ മലയന്‍ കുഞ്ഞ് സിനിമ കണ്ടതിന് ശേഷമുള്ള സന്തോഷ് വര്‍ക്കിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

വളരെ നല്ല സിനിമയാണെന്നും ഫഹദിന് നാഷ്ണല്‍ അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ടെന്നും സന്തോഷ് പറയുന്നു. ഫഹദ് ചിത്രത്തില്‍ നന്നായിതന്നെ അഭിനയിച്ചിട്ടുണ്ടെന്നും കിരീടത്തിലെ മോഹന്‍ലാല്‍ അഭിനയിച്ചതുപോലെ വന്നിട്ടുണ്ടെന്നും അത്‌കൊണ്ട് തന്നെ ഒരു നാഷ്ണല്‍ അവാര്‍ഡ് ഫഹദിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും സന്തോഷ് പറയുന്നു. ചിത്രത്തില്‍ ഒരു നെഗറ്റീവായി ഞാന്‍ കണ്ടത് ജാതി പരാമര്‍ശിക്കുന്നതാണെന്നും ജാതിയത ഒഴിവാക്കാമായിരുന്നുവെന്നും പറയുന്നു. ചിത്രത്തിന്റെ മേക്കിങ്ങെല്ലാം ഉഗ്രനാണെന്നും ലാഗൊന്നുമില്ലാതെ സെന്റിമെന്റ്‌സ് ഉണ്ട്, ക്ലൈമാക്‌സ് നല്ലതാണെന്നും സന്തോഷ് വ്യക്തമാക്കുന്നു.

മലയാള സിനിമാപ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ മികച്ച റിലീസുകളിലൊന്നാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമകണ്ടിറങ്ങിയവരെല്ലാം തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സര്‍വൈവല്‍ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സജിന്‍മോന്‍ ആണ്. ഈ ചിത്രം രചിച്ചത് മഹേഷ് നാരായണനും നിര്‍മ്മിച്ചിരിക്കുന്നത് ഫാസിലുമാണ്. വര്‍ഷങ്ങള്‍ക്ക്‌ശേഷം അച്ഛനും മോനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മലയന്‍ കുഞ്ഞിന് ഉണ്ട്.

മലയന്‍കുഞ്ഞ് ചിത്രത്തിന്റെ ട്രയ്‌ലറിനും ഗാനങ്ങള്‍ക്കുമെല്ലാം വന്‍സ്വീകരണമായിരുന്നു ലഭിച്ചത്. അത്‌കൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസിന് മുന്നേ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമായിരുന്നു. ആപ്രതീക്ഷകള്‍ക്ക് ഒട്ടുംതന്നെ കോട്ടം വന്നിട്ടില്ലെന്നതാണ് തിയേറ്ററില്‍ നിന്ന് സിനിമ കണ്ടിറങ്ങിയവരുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാകാന്‍ സാധിക്കുന്നതും. മുപ്പതു വര്‍ഷത്തിന് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തിലെത്തുന്നു ചിത്രമെന്നതും ഇതിന് വലിയ ശ്രദ്ധ നേടിക്കൊടുക്കാന്‍ കാരണമായിട്ടുണ്ട്. എ ആര്‍ റഹ്മാന്‍ സംഗീതമൊരുക്കിയ ചിത്രത്തിന് ക്യാമറ ചലിപ്പിത് മഹേഷ് നാരായണന്‍ ആണ്.