ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങൾ ഒന്നിക്കുന്നു, മോഹൻലാൽ ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ എത്തുമെന്ന് റിപ്പോർട്ടുകൾ
1 min read

ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങൾ ഒന്നിക്കുന്നു, മോഹൻലാൽ ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ എത്തുമെന്ന് റിപ്പോർട്ടുകൾ

മലയാളികൾ മറക്കാൻ സാധ്യതയില്ലാത്ത ബാങ്ക് കവർച്ചയാണ് പതിനഞ്ച് വർഷം മുമ്പ് കേരളത്തിൽ നടന്ന ചേലേമ്പ്ര ബാങ്ക് കവർച്ച. 56 ദിവസം നടത്തിയ സാഹസിക അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കേരള പോലീസിന് ലഭിച്ചത്. ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു ആ 16അംഗ പോലീസ് സംഘത്തിന്. രാജ്യത്തെ അഞ്ചോളം നഗരങ്ങളിലാണ് പോലീസ് സംഘം തിരച്ചിൽ നടത്തിയത് അതിനിടയിൽ അന്വേഷണ സംഘത്തിൽ ഉള്ളവർക്ക് മാറ്റം സംഭവിച്ചത് കേസിനെ ബാധിച്ചെങ്കിലും അന്വേഷണ സംഘത്തിന്റെ ദൃഢനിശ്ചയവും സംഘത്തലവൻ എന്റെ ആത്മ വിശ്വാസവും സഹപ്രവർത്തകരുടെ സാഹസികതയും വിജയം കണ്ടു .i

സിനിമാക്കഥയെ വെല്ലുന്ന സംഭവ വികാസങ്ങൾ ആയിരുന്നു അന്ന് മലയാളികൾ അറിഞ്ഞു തുടങ്ങിയത്. സിനിമയെ വെല്ലുന്ന ആ യഥാർത്ഥ ജീവിതം ഇപ്പോളിതാ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ്.  മലപ്പുറം ചേലേമ്പ്ര ബാങ്കിൽനിന്ന്  2007ലെ പുതുവത്സര തലേന്ന് 80കിലോ സ്വർണവും 25 ലക്ഷം രൂപയും ആണ് നാലങ്ക സംഘം കൈക്കലാക്കി മുങ്ങിയത്.  ഐ.പി.എസ്. ഓഫീസറായ പി.വിജയൻ. അടങ്ങുന്ന സംഘമാണ് കേസിന് നേതൃത്വം കൊടുത്തത് ഇപ്പോഴിതാ സിനിമയാകുമ്പോൾ കേന്ദ്രകഥാപാത്രമായ  വിജയനാകുന്നത് സൂപ്പർതാരം മോഹൻലാൽ ആണ് . കൂടാതെ സംഘത്തലവനായ ബാബുവുമായി അഭ്രപാളിയിലേക്ക് എത്തുന്നത് ഫഹദ് ഫാസിലും. മലയാളം മാത്രമല്ല മറ്റു ഭാഷകളിലും സിനിമ ആരാധകർക്ക് മുന്നിലേക്ക് എത്തിക്കാനുള്ള ചർച്ച ചെന്നൈയിൽ നടന്നു കൊണ്ടിരിക്കുകയാണ്.

അനിർബൻ ഭട്ടാചാര്യ രചിച്ച ഇന്ത്യയുടെ മണി ഹീസ്റ്റ് – ദി ചെലേമ്പ്ര ബാങ്ക് റോബറിയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മോഹൻലാലും അന്വേഷണ ഉദ്യോഗസ്ഥൻ പി.വിജയനും പങ്കെടുത്തിരുന്നു. അന്വേഷണത്തിന് ആദ്യഘട്ടത്തിൽ 20 ലക്ഷത്തോളം ഫോൺകോളുകൾ പരിശോധിച്ചു കൊണ്ട് ആയിരുന്നു അന്വേഷണം ആരംഭിച്ചത്. ഇതിനു വേണ്ടി ഒരു പ്രത്യേക സോഫ്റ്റ്‌വെയർ പോലും സംഘം നിർമ്മിച്ചിരുന്നു. ഒടുവിലായി പ്രതികൾ കോഴിക്കോട് നിന്നായിരുന്നു പോലീസ് പിടിയിൽ അകപ്പെട്ടത്. അന്വേഷണ സംഘത്തിൽ അന്ന്  ഇപ്പോൾ ക്രൈംബ്രാഞ്ച് എസ്.പിയായ വിക്രമൻ, അന്നത്തെ ക്രൈം ബ്രാഞ്ച് എസ്.പി മോഹന ചന്ദ്രൻ, കൂടാതെ ഇൻസ്പെക്ടർ അൻവർ. ഇപ്പോഴത്തെ എസ്.പി ഷൗക്കത്ത് അലി തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. സംഘത്തലവനായ വിജയം ഇപ്പോൾ  കേരള ബുക്സ് ആൻ‌ഡ് പബ്ളിക്കേഷൻ സൊസൈറ്റി എം.ഡിയാണ് .