Empuraan
ബോക്‌സ്ഓഫീസിനെ തകര്‍ത്ത് തരിപ്പണമാക്കാന്‍ എത്തുന്ന സീനിയര്‍ താരങ്ങളുടെ Most awaited സിനിമകള്‍…
മലയാള സിനിമയില്‍ സൂപ്പര്‍ താര പദവി ലഭിച്ച മൂന്ന് നടന്‍മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇവര്‍ക്ക് ശേഷം വന്ന നായകന്‍മാരില്‍ ആര്‍ക്കും തന്നെ പിന്നീട് ഇവരുടെ സൂപ്പര്‍ സ്റ്റാര്‍ ലേബല്‍ അധികം ലഭിച്ചിട്ടില്ല. മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷമാണ് സുരേഷ് ഗോപിയുടെ താരമൂല്യം ഉയര്‍ന്നത്. കരിയറില്‍ താഴ്ചയും ഉയര്‍ച്ചയും ഒരുപോലെ കണ്ടവരാണ് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും. മോഹന്‍ലാല്‍ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന ഒരു കാലഘട്ടത്തില്‍ മമ്മൂട്ടിക്ക് തുടരെ പരാജയ സിനിമകള്‍ ആയിരുന്നു. ഇതില്‍ പിന്നീട് അങ്ങോട്ടും […]
തിയേറ്ററുകളില്‍ ആരവം തീര്‍ക്കാന്‍ മോഹന്‍ലാല്‍…! വരാന്‍ പോകുന്നത് 5 സിനിമകള്‍
തിയേറ്ററുകളില്‍ ഇനി അങ്ങോട്ട് ആഘോഷമായിരിക്കും. കാരണം മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ആദ്യമെത്തുന്നത് മോണ്‍സ്റ്ററാണ്. മലയാളത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പുലിമുരുകന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. ഒക്ടോബര്‍ 21നാകും ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യുക. യു\എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നത്. […]
‘ലൂസിഫര്‍ മൂന്നാം ഭാഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കൂടി ഇന്ത്യന്‍ സിനിമയുടെ സകല റെക്കോര്‍ഡുകളും തൂത്തുവാരും’ ; കുറിപ്പ് വൈറല്‍
2019 ല്‍ മലയാളത്തിലിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, സാനിയ ഇയ്യപ്പന്‍, വിവേക് ഒബ്‌റോയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ആ വര്‍ഷത്തെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും ലൂസിഫര്‍ അടയാളപ്പെടുത്തി. രണ്ടാം ഭാഗം എമ്പുരാന്‍ ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസില്‍ ഒരുക്കാനാണ് പൃഥി ശ്രമിക്കുന്നത്. 400 കോടി […]
‘അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍ ഞാന്‍ ലാലേട്ടന്റെ വീട്ടിലേക്ക് പോവുകയാണ് ‘; പൃഥ്വിരാജ്
മലയാള സിനിമയില്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. ഏട്ടന്‍ എന്നാണ് പൃഥ്വി മോഹന്‍ലാലിനെ വിളിക്കുന്നത്. തിരിച്ച് സഹോദരതുല്യമായ സ്‌നേഹവും വാത്സല്യവുമൊക്കെയാണ് മോഹന്‍ലാലിന് പൃഥ്വിരാജിനോടുള്ളത്. 2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്സ്ഓഫീസില്‍ നിന്നും റോക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാംഭാഗം എമ്പുരാന്‍ ഉടന്‍ ഉണ്ടാവുമെന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു. ആരാധകര്‍ ഏതാനും വര്‍ഷങ്ങളായി കാത്തിരിക്കുന്ന […]
പൃഥ്വിരാജിന്റെ നായകനാകാൻ മമ്മൂട്ടി; നായകനൊത്ത വില്ലനാകാൻ മോഹൻലാലും..
മലയാളത്തിന്റെ ബിഗ് എംസുകൾ ഒന്നിച്ച് ഒരു സിനിമയിൽ എത്തിയാൽ ആരാധകർക്ക് അതിൽപരം വേറെ ഒന്നും വേണ്ട. ആ ചിത്രം പൃഥ്വിരാജ് സുകുമാരനാണ് സംവിധാനം ചെയ്യുന്നത് എങ്കിൽ അത് മാസ് ആയിരിക്കും. അതിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ വില്ലനും ആയാൽ ആ ചിത്രം മരണമാസാകും. അങ്ങനെ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ചിന്തയിലാണ് പൃഥ്വിരാജ്. മമ്മൂട്ടിയെ വെച്ച് എടുക്കാൻ പാകത്തിലുള്ള കഥ ലഭിച്ചാൽ തീർച്ചയായും ചെയ്യുമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് സംവിധാനം […]
‘എമ്പുരാനില്‍ വീഴാന്‍ പോകുന്ന വന്‍മരം ആര്?’ ; വെളിപ്പെടുത്തലുമായി ഇന്ദ്രജിത്ത്
മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാാണ് ഈ ചിത്രം. ലൂസിഫര്‍ വന്‍ ഹിറ്റായ ചിത്രങ്ങളില്‍ ഒന്നായിരുന്നു. 2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍ എന്ന് തന്നെ പറയാം. 200 കോടി ക്ലബില്‍ കയറിയ ചിത്രമായിരുന്നു ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. എമ്പുരാനിലും ഈ ടീം തന്നെയാണ് ഒന്നിക്കുന്നത്. ‘ലൂസിഫര്‍’ പോലെ തന്നെ […]
ഇന്ത്യൻ ബോക്സ് ഓഫീസ് തൂഫാനാക്കാൻ എമ്പുരാൻ വരുന്നു.. തിരക്കഥ പൂർത്തിയായെന്ന് മുരളി ഗോപി
ദൈവത്തിനെ കൊന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അവൻ രണ്ടാം വരവിനായി ഒരുങ്ങുകയാണ്. ഇത്തവണ അവൻ എമ്പുരാൻ എന്ന പേരിലാണ് വാഴ്ത്തപ്പെട്ടുക. തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയുടെ തൂലികയിൽ ജനിച്ച ലൂസിഫറിനെ പ്രിഥ്വിരാജ് എന്ന സംവിധായകൻ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് മഹാനടൻ മോഹൻലാലിലൂടെ ആയിരുന്നു. ആ കൂട്ടുകെട്ട് മലയാള സിനിമ കണ്ട ഏറ്റവും വലിയ ചരിത്രം ആയി മാറി. ലൂസിഫർ എന്ന ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ മോഹൻലാലിനും പൃഥ്വിരാജിനും മുരളിഗോപിക്കും ഒരേപോലെ തങ്ങളുടെ ഹിറ്റ്ചാർട്ടിൽ കുറിക്കാൻ […]
‘ആടുജീവിതം’ കഴിഞ്ഞാൽ ഉടൻ ‘എമ്പുരാൻ’!! ; വെളിപ്പെടുത്തൽ നടത്തി പൃഥ്വിരാജ് സുകുമാരൻ
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നതാണ് സിനിമാ പ്രേമികളില്‍ ആകാംഷയുണ്ടാക്കാന്‍ കാരണവും. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു എമ്പുരാന്‍ പ്രഖ്യാപിച്ചത്. കഥ ഫുള്‍ പറയണമെങ്കില്‍ മൂന്ന് സിനിമകളായി പുറത്തിറക്കണമെന്ന് പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും പറഞ്ഞിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംങ് […]
“എമ്പുരാന്‍ ഒരു സാധാരണ സിനിമ മാത്രം”; സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ വെളിപ്പെടുത്തുന്നു
ലൂസിഫറിന്റെ രണ്ടാഭാഗം എമ്പുരാന്‍ എന്ന ചിത്രത്തിനായി ആകാംഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 28നായിരുന്നു മോഹന്‍ലാല്‍ – പൃഥ്വിരാജ് – മുരളി ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫര്‍’ തീയേറ്ററുകളിലെത്തിയതിന്റെ മൂന്നാം വാര്‍ഷികം. പൃഥ്വിരാജും മുരളി ഗോപിയും ഫെയ്‌സ്ബുക്കില്‍ എമ്പുരാന്‍ ഉടന്‍ എത്തുമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവെച്ചിരുന്ന പോസ്റ്റില്‍ ‘നിങ്ങള്‍ ഏറ്റവും ഉന്നതിയിലായിരിക്കുന്ന നിമിഷത്തില്‍ ജാഗ്രത പാലിക്കൂ, അപ്പോഴാണ് ചെകുത്താന്‍ നിങ്ങളെ തേടി വരുന്നത്’ എന്നാണ് പൃഥ്വി കുറിച്ചിരുന്നത്. എമ്പുരാന്‍ ചിത്രത്തിന്റെ തിരകഥാകൃത്ത് മുരളി ഗോപിയും ഒരു […]
‘ആ കണ്ണുകളിൽ ഡെവിളിനെ കണ്ട് ഞാൻ വിറങ്ങലിച്ചു പോയി, ആകെ ഞാൻ കണ്ടത് എന്നെയും എൻ്റെ പാപങ്ങളെയുമാണ്’; രോമാഞ്ചം കൊള്ളിക്കുന്ന അപ്ഡേറ്റുമായി മുരളി ഗോപി
മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’. 2019 മാര്‍ച്ച് 28നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അന്നുവരെയുണ്ടായ എല്ലാ മലയാള സിനിമകളുടേയും എല്ലാ ബോക്സ് ഓഫീസ് കളക്ഷനുകളേയും തകര്‍ത്ത് ആദ്യമായി 200 കോടി സ്വന്തമാക്കിയ ചിത്രമായിരുന്നു ലൂസിഫര്‍. ഈ ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. മുരളി ഗോപിയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റ്സ് പങ്കുവെക്കാറുണ്ടായിരുന്നു. എമ്പുരാന്‍ എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ […]