പൃഥ്വിരാജിന്റെ നായകനാകാൻ മമ്മൂട്ടി; നായകനൊത്ത വില്ലനാകാൻ മോഹൻലാലും..
1 min read

പൃഥ്വിരാജിന്റെ നായകനാകാൻ മമ്മൂട്ടി; നായകനൊത്ത വില്ലനാകാൻ മോഹൻലാലും..

മലയാളത്തിന്റെ ബിഗ് എംസുകൾ ഒന്നിച്ച് ഒരു സിനിമയിൽ എത്തിയാൽ ആരാധകർക്ക് അതിൽപരം വേറെ ഒന്നും വേണ്ട. ആ ചിത്രം പൃഥ്വിരാജ് സുകുമാരനാണ് സംവിധാനം ചെയ്യുന്നത് എങ്കിൽ അത് മാസ് ആയിരിക്കും. അതിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ വില്ലനും ആയാൽ ആ ചിത്രം മരണമാസാകും. അങ്ങനെ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള   ചിന്തയിലാണ് പൃഥ്വിരാജ്. മമ്മൂട്ടിയെ വെച്ച് എടുക്കാൻ പാകത്തിലുള്ള കഥ ലഭിച്ചാൽ തീർച്ചയായും ചെയ്യുമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും ടൈസണും ശേഷമായിരിക്കും മെഗാസ്റ്റാറുമൊത്തുള്ള ചിത്രം. തമിഴിൽ കൈതിയും വിക്രവും ഒക്കെ വെച്ച് ലോകേഷ് കനകരാജ് യൂണിവേഴ്സ്  തുടങ്ങിയതുപോലെ പൃഥ്വിരാജും ഒരു സിനിമാറ്റിക് യൂണിവേഴ്സ്‌ ഉണ്ടാക്കാൻ  ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന ചിത്രം കൊണ്ട് അവസാനിക്കില്ല എന്നും അത് ഇനിയും തുടരുമെന്നും പൃഥ്വിരാജ്  വ്യക്തമാക്കിയിരുന്നു.

അതിനാൽ ലൂസിഫറിന്റെ മൂന്നാം ഭാഗമായ ചിത്രത്തിലായിരിക്കും മമ്മൂട്ടി നായകനായി എത്തുക എന്നാണ് സൂചന. അങ്ങനെയാണെങ്കിൽ ആ ചിത്രത്തിൽ  നെഗറ്റീവ് കഥാപാത്രമായിട്ടായിരിക്കും മോഹൻലാലിന്റെ സ്റ്റീഫൻ നെടുംമ്പളളി എത്തുക. മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രം പൃഥ്വിരാജ്  സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാനാണ് സാധ്യത. യൂണിവേഴ്സിന്റെ ഭാഗമായി പ്രേക്ഷകർക്ക് പ്രിയപ്പെട്ട മറ്റു കഥാപാത്രങ്ങളും ചിത്രത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.  മലയാളത്തിന്റെ താര സിംഹാസനങ്ങൾ അലങ്കരിക്കുന്ന ഇരുവരും നേർക്ക് നേർ വരുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയ ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ്  ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ.

ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്രോയ് ആയിരുന്നു ചിത്രത്തിലെ വില്ലൻ. സംവിധാനത്തിന് പുറമേ പൃഥ്വിരാജും ചിത്രത്തിൽ മികച്ച ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. മഞ്ജു വാര്യർ, ടോവിനോ തോമസ്, സാനിയ ഈയ്യപ്പൻ, സായി കുമാർ, നന്ദു, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്‌ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന് ശേഷം മുരളി ഗോപിയുടെ തന്നെ തിരക്കഥയിൽ ഹോംമ്പലെ ഫിലിംസ് പ്രൊഡ്യൂസ് ചെയ്യുന്ന ടൈസൺ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന അടുത്ത ചിത്രം.