ബോക്‌സ്ഓഫീസിനെ തകര്‍ത്ത് തരിപ്പണമാക്കാന്‍ എത്തുന്ന സീനിയര്‍ താരങ്ങളുടെ Most awaited സിനിമകള്‍…
1 min read

ബോക്‌സ്ഓഫീസിനെ തകര്‍ത്ത് തരിപ്പണമാക്കാന്‍ എത്തുന്ന സീനിയര്‍ താരങ്ങളുടെ Most awaited സിനിമകള്‍…

ലയാള സിനിമയില്‍ സൂപ്പര്‍ താര പദവി ലഭിച്ച മൂന്ന് നടന്‍മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇവര്‍ക്ക് ശേഷം വന്ന നായകന്‍മാരില്‍ ആര്‍ക്കും തന്നെ പിന്നീട് ഇവരുടെ സൂപ്പര്‍ സ്റ്റാര്‍ ലേബല്‍ അധികം ലഭിച്ചിട്ടില്ല. മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷമാണ് സുരേഷ് ഗോപിയുടെ താരമൂല്യം ഉയര്‍ന്നത്. കരിയറില്‍ താഴ്ചയും ഉയര്‍ച്ചയും ഒരുപോലെ കണ്ടവരാണ് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും. മോഹന്‍ലാല്‍ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന ഒരു കാലഘട്ടത്തില്‍ മമ്മൂട്ടിക്ക് തുടരെ പരാജയ സിനിമകള്‍ ആയിരുന്നു. ഇതില്‍ പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും മാറ്റമുണ്ടായി. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് മമ്മൂട്ടിയെന്നാണ് സിനിമാ ലോകം ഒന്നടങ്കം പറയുന്നത്. ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണ് ബിലാല്‍, എമ്പുരാന്‍, ഒറ്റകൊമ്പന്‍ എന്നിവ.

മലയാളത്തിലെ ഐക്കോണിക് സിനിമകളില്‍ ഒന്നെന്നാണ് അമല്‍ നീരദ് ഒരുക്കിയ ‘ബിഗ് ബി’ എന്ന സിനിമയെ വിശേഷിപ്പിക്കുന്നത്. ‘ബിലാല്‍ ജോണ്‍ കുരിശിങ്കല്‍’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2023ഓടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യുവാക്കളുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ബിലാല്‍. പോസിറ്റീവ് റിപ്പോര്‍ട്ട് വന്നാല്‍ ഇന്‍ഡസ്ട്രി ഹിറ്റ് പുലിമുരുകന് ശേഷം അടിക്കാന്‍ സാധ്യതയുള്ള സിനിമ എന്നാല്‍ ആരാധകര്‍ പറയുന്നത്.

മലയാളം സിനിമയുടെ വിപണന മൂല്യം ഉയര്‍ത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. 200 കോടി കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ലൂസിഫര്‍ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്. എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 പകുതിയോടെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എമ്പുരാന്റേയും ചിത്രീകരണം പൂര്‍ണമായും വിദേശത്ത് തന്നെയായിരിക്കുമെന്നും സൂചനകളുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

മാത്യു തോമസിന്റെ സംവിധാനത്തില്‍ ടോമി്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റകൊമ്പന്‍. സുരേഷ് ഗോപിയുടെ. പിറന്നാളിന് വന്ന വെറുമൊരു മോഷന്‍ പോസ്റ്റര്‍ കൊണ്ട് തരംഗമായി മാറുകയായിരുന്നു ഈ ചിത്രം. ടോളിവുഡ് നായി അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഡിസംബര്‍ പകുതിയോടെ കൂടി ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പുതിയ അപ്‌ഡേറ്റ്.