06 Feb, 2025
1 min read

‘അന്ന് കുമ്പളങ്ങി നൈറ്റ്‌സില്‍ അസിസ്റ്റന്റ്, ഇന്ന് അമല്‍നീരദിന്റെ ഭീഷ്മരുടെ സൃഷ്ടാവ്’; ദേവദത്ത് ഷാജിയെ കുറിച്ചറിയാം

കുറച്ചു ദിവസങ്ങളായി തീയേറ്ററിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സംസാര വിഷയമാണ് ഭീഷ്മ പര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. അമലിന്റെ മേക്കിംഗും സുഷിന്‍ ശ്യാമിന്റെ സംഗീതവും ചര്‍ച്ചയായെങ്കിലും ദേവദത്ത് ഷാജിയെ പറ്റി അധികമാരും ശ്രദ്ധിച്ചിരുന്നില്ല. അമല്‍ നീരദിനൊപ്പം ഭീഷ്മ പര്‍വ്വതത്തിന്റെ തിരക്കഥയൊരുക്കിയത് ദേവദത്ത് ഷാജിയാണ്. കൊച്ചിന്‍ സരിഗ എന്ന മിമിക്സ് ട്രൂപ്പിലൂടെ പലര്‍ക്കും സുപരിചിതനായ കലാകാരന്‍ ഷാജി സരിഗയാണ് ദേവദത്തിന്റെ അച്ഛന്‍. പ്ലസ് ടു പഠനകാലം മുതല്‍ തന്നെ ദേവദത്ത് കഥകള്‍ എഴുതി തുടങ്ങിയിരുന്നു. ‘കാലം എന്നോട് പറഞ്ഞത്’ […]

1 min read

‘മമ്മൂട്ടിക്ക് പ്രായമായി, ഭീഷ്മ ഒച്ച് ഇഴയുന്നപോലെ’: ഡീഗ്രേഡ് ചെയ്ത് അശ്വന്ത് കോക്ക് രംഗത്ത്; ചുട്ട മറുപടി നൽകി ആരാധകർ

അമൽ നീരദ് സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് ഭീഷ്മപർവ്വം. ബോക്സ് ഓഫീസിൽ ഏറെ കാലങ്ങൾക്കു ശേഷം തരംഗം സൃഷ്ടിച്ച സിനിമ കൂടിയാണ് ഭീഷ്മപർവ്വം. മമ്മൂട്ടിക്ക് പുറമേ സൗബിൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, നദിയാമൊയ്തു ലെന, മാലാ പാർവതി തുടങ്ങി വൻ താരനിര തന്നെ സിനിമയിൽ എത്തുന്നുണ്ട്. ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ഒരുപോലെ നല്ല അഭിപ്രായങ്ങളാണ് സിനിമയെ കുറിച്ച് വരുന്നത്. അതേസമയം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വലിയതോതിലുള്ള ഡിഗ്രേഡിങും നടക്കുന്നുണ്ട്. […]

1 min read

‘ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത് നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ്’: നടി മേനകയുടെ പ്രസംഗം വൈറൽ

കഴിഞ്ഞ ദിവസമാണ് ലോകമെമ്പാടും വനിതാ ദിനം ആഘോഷമാക്കിയത്. പല മേഖലയിലുമുള്ള വനിതകൾ വിവിധ പരിപാടികൾ സംഘടിപ്പിച്ച് വനിതാ ദിനം ആഘോഷമാക്കി മാറ്റിയിരുന്നു. അത്തരത്തിൽ മലയാളത്തിലെ താര സംഘടനയായ അമ്മ വനിതകൾക്ക് വേണ്ടി ‘ആർജ്ജവം’ എന്ന പരിപാടി സംഘടിപ്പിച്ചു. നിരവധി താരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. ഏറെ ആഘോഷപരമായി തന്നെ ഇത്തവണത്തെ വനിതാ ദിനം സിനിമാമേഖലയിലെ താരങ്ങളും ആഘോഷിച്ചു. വനിതാ ദിന പരിപാടിയിൽ നടി മേനക ഇടവേളബാബുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. എൺപതുകളിൽ […]

1 min read

“ജയറാം ഏട്ടനല്ല, സാറാണ്, പൃഥ്വിക്കൊപ്പം അടുത്ത സിനിമ”; നടൻ പ്രഭാസ് വെളിപ്പെടുത്തുന്നു

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് പ്രഭാസ്. മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ് പ്രഭാസ് മലയാള പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. 2002 മുതല്‍ പ്രഭാസ് അഭിനരംഗത്തുണ്ടെങ്കിലും എസ്എസ് രാജമൈലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങി ഈ ചിത്രത്തിലൂടെ പ്രഭാസിന്റെ താരമൂല്യം വര്‍ധിച്ചു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം രാധേശ്യാം നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രാധ കൃഷ്ണ കുമാറിന്റെ സംവിധാനത്തിലാണ് ‘രാധേ ശ്യാം’ഒരുങ്ങുന്നത്. കൊവിഡ് കാരണങ്ങളാല്‍ പ്രഭാസ് ചിത്രത്തിന്റെ റിലീസ് പല […]

1 min read

‘ഭീഷ്മ ഒരു ഒന്നൊന്നര പടമാണ്, എല്ലാം അമൽ നീരദ് എന്ന ഒരൊറ്റ ആളുടെ വിജയം’: സൂരജ് റഹ്മാന്റെ കുറിപ്പ് വൈറൽ

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം ഇതുവരെ ഉണ്ടായിരുന്ന ബോക്‌സ്ഓഫീസ് ഹിറ്റുകളെ ഭേദിച്ച് മുന്നേറുകയാണ്. നാല് ദിവസംകൊണ്ട് നേടിയത് എട്ട് കോടിയ്ക്ക് മുകളിലാണ്. ‘ബിഗ് ബി’ക്കു ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രം വലിയ തരംഗമാണ് സിനിമ മേഖലയിലാകെ സൃഷ്ടിച്ചത്. മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ നേടിയ റെക്കോര്‍ഡുകള്‍ ആണ് ഭീഷ്മപര്‍വ്വം മറികടന്നിരിക്കുന്നതെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ‘ഭീഷ്മ പര്‍വ’ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ […]

1 min read

“ഈ നടന് ആർത്തി കാശിനോടല്ല, കഥാപാത്രങ്ങളോടാണ്”; ഇനി വരാനിരിക്കുന്ന മമ്മൂട്ടി ഭാവങ്ങൾ ആകാംഷ നിറയ്ക്കുന്നത്

കണ്ടത് മനോഹരം ഇനി കാണാനുള്ളത് അതിനേക്കാള്‍ മനോഹരം….ഭീഷ്മയിലെ മമ്മൂട്ടിയുടെ മൈക്കിളപ്പനെക്കുറിച്ചുള്ള പ്രേക്ഷകപ്രതികരണം കാണുമ്പോള്‍ ഇങ്ങനെ പറയാനാണു തോന്നുന്നത്. അത്രമേല്‍ ഭംഗിയുണ്ട് മൈക്കിളപ്പനെന്നാണ് കേള്‍ക്കുന്നത്. മമ്മൂട്ടിയെന്ന നടന്‍ എത്രയോ വിസ്മയ കഥാപാത്രങ്ങളായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഇനിയും അത്ഭുതപ്പെടുത്താനിരിക്കുന്നു. ഭീഷ്മയില്‍ നിന്ന് ഇനി ഭാവപ്പകര്‍ച്ച പുഴുവിലേക്കാണ്. മൈക്കിളപ്പനുമായി പുലബന്ധം പോലുമില്ലാത്ത കഥാപാത്രം. പിന്നെ അവതരിക്കുന്നത് സേതുരാമയ്യരെന്ന കുശാഗ്രബുദ്ധിക്കാരനായ പൊലീസ് ഓഫീസറായി. അവിടന്ന് നേരെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്തേക്കാണ്. വേറൊരു ഭാവം വേറൊരു വേഷം. ഓരോ കഥാപാത്രങ്ങളും ഒന്നിനോടൊന്നു വ്യത്യസ്തം. […]

1 min read

“സുവർണ്ണ നിമിഷം”; മോഹൻലാൽ ആരാധകർക്ക് രോമാഞ്ചം നൽകി നടൻ സൂര്യയുടെ വാക്കുകൾ

തമിഴ് സിനിമകളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായകനാണ് സൂര്യ. താരത്തിന് തമിഴിലെന്ന പോലെ മലയാളത്തിലും വലിയൊരു ആരാധക പ്രവാഹം തന്നെയുണ്ട്. കേരളത്തിൽ സൂര്യ വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണുന്നതിനും, ഫോട്ടോ എടുക്കുന്നതിനുമായി നിരവധി ആളുകൾ എത്താറുണ്ട്. പ്രേക്ഷകരുടെ ഇഷ്ട നായകനായ സൂര്യയുടെ പുതിയ ചിത്രമായ ‘എതർക്കും തുനിന്തവൻ’ പടത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താരം കൊച്ചിയിലെത്തിയിരുന്നു. താരത്തെ ഒരു നോക്ക് കാണുന്നതിനായി നിരവധി പേർ കൊച്ചിയിൽ തടിച്ചു കൂടിയിരുന്നു. സിനിമ ലോകത്തെ ഉയർന്ന പദവിയിലിരിക്കുന്ന […]

1 min read

‘സ്ത്രീകളെയെല്ലാം വണ്ടിയില്‍ കയറ്റിവിട്ട ശേഷമേ അദ്ദേഹം പോയിരുന്നുള്ളൂ’: ലാലേട്ടന്റെ കരുതലിനെക്കുറിച്ച് ഉര്‍വശി

ഏതു മേഖലയില്‍ നോക്കിയാലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. സിനിമാ മേഖലയിലും സ്ത്രീകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിന് ഒരു ഉദാഹരണം കൊച്ചിയില്‍വെച്ച് നടി ആക്രമിക്കപ്പെട്ട കേസ് തന്നെയെടുക്കാം. അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചാണ് അവരെല്ലാം ജീവിതത്തില്‍ മുന്നോട്ട് പോവുന്നത്. ഇപ്പോഴിതാ സ്ത്രീകളോട് മോഹന്‍ലാലിനുള്ള കരുതലാണ് നടി ഉര്‍വശി പറയുന്നത്. ‘അമ്മ’യുടെ വനിതാദിനാഘോഷ പരിപാടിയായ ‘ആര്‍ജ്ജവ 2022’ല്‍ സംസാരിക്കുകയായിരുന്നു താരം. ഏതായാലും താരത്തിന്റെ വാക്കുകളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധനേടുകയാണ്. ചെറിയ വേഷം […]

1 min read

ആർക്കും തൊടാൻ പറ്റാത്ത റെക്കോർഡുകൾ സൃഷ്ടിച്ച മോഹൻലാലിന്റെ അഞ്ച് സിനിമകൾ

മലയാളത്തിൻ്റെ താരരാജാവാണ് മോഹൻലാൽ. നാല് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് താരം. എപ്പോഴും ബോക്സ് ഓഫീസുകളിൽ തരംഗം സൃഷ്ടിക്കാൻ മോഹൻലാലിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. സ്വാഭാവികമായ അഭിനയം തന്നെയാണ് മോഹൻലാലിനെ മറ്റു നടന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഉജ്ജ്വലമായ അഭിനയമുഹൂർത്തങ്ങൾ കാഴ്ചവയ്ക്കുകയും അതേസമയം ആരാധകരെ ത്രസിപ്പിക്കുകയും ചെയ്യുന്ന നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ […]

1 min read

“തീയേറ്ററുകളിലെ വൻജനാവലി അവശേഷിക്കുന്ന കഥ പറയും”: മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം സിനിമ കണ്ട് സന്ദീപ് ദാസ് എഴുതുന്നു

പ്രേക്ഷകരുടെ മനസ് കീഴടക്കി ഇതിനോടകം മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്‌ത ഭീഷമ പർവ്വം . ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയിൽ തിയേറ്ററുകൾ അടച്ചിട്ട സാഹചര്യത്തിൽ വലിയൊരു ഇടവേളയ്ക്ക് ശേഷം വമ്പൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മപർവ്വം. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ ബിഗ് ബി ‘ . 14 […]