” അന്ന് മമ്മൂട്ടിയുടെ അവസ്ഥകണ്ട് വല്ലാത്ത വേദന അദ്ദേഹത്തിന് തോന്നിയിരുന്നു “- മമ്മൂട്ടിയെ കുറിച്ചുള്ള ഓർമ്മയിൽ മുകേഷ്
1 min read

” അന്ന് മമ്മൂട്ടിയുടെ അവസ്ഥകണ്ട് വല്ലാത്ത വേദന അദ്ദേഹത്തിന് തോന്നിയിരുന്നു “- മമ്മൂട്ടിയെ കുറിച്ചുള്ള ഓർമ്മയിൽ മുകേഷ്

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത കലാകാരന്മാരിൽ ഒരാൾ തന്നെയാണ് മുകേഷ്. പഴയകാല സിനിമ ഓർമ്മകളെ കുറിച്ച് പങ്കുവയ്ക്കുവാൻ ആയി ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ കൂടി മുകേഷ് തുടങ്ങിയിട്ടുണ്ട്. മലയാള സിനിമയുടെ താര രാജാവായ മമ്മൂട്ടിയെ കുറിച്ചും അദേഹത്തിന്റെ സിനിമാ ജീവിതത്തെ കുറിച്ചും ഒക്കെ മുകേഷ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ പി ജി വിശ്വംഭരൻ തന്നോട് പറഞ്ഞ വാക്കുകളാണ് മുകേഷ് യൂട്യൂബ് ചാനൽ വഴി പറയുന്നത്.

 

മമ്മൂട്ടിയും ഭാര്യയും ഒരിക്കൽ സ്കൂട്ടറിൽ യാത്ര ചെയ്തു കൊണ്ടിരിക്കെ മഴപെയ്തു. അതോടെ മമ്മൂട്ടിയും ഭാര്യയും വെയിറ്റിംഗ് ഷെഡ്ഡിൽ കാത്തു നിന്നു. അന്ന് മമ്മൂട്ടിയെ ആരും തിരിച്ചറിയുന്ന കാലഘട്ടമല്ല. അന്ന് കാറിൽ വന്ന് സംവിധായകനായ വിശ്വംഭരൻ ഇത് കണ്ടു. ഭാവിയിൽ ഒരു നല്ല നടൻ ആവേണ്ട വ്യക്തിയാണ് ഇവിടെ ഇങ്ങനെ നിൽക്കുന്നത് എന്ന് ഓർത്ത് അദ്ദേഹം വിഷമിച്ചു എന്നാണ് പറയുന്നത്. അന്ന് തന്നെ വിശ്വംഭരൻ തീരുമാനിച്ചിരുന്നു തന്റെ സിനിമയിൽ മമ്മൂട്ടിക്ക് ഒരു പ്രധാനപ്പെട്ട വേഷം നൽകണമെന്ന്. അതുകൊണ്ട് മമ്മൂട്ടി രക്ഷപ്പെടുന്നുണ്ടെങ്കിൽ രക്ഷപെടട്ടെ എന്നാണ് അദ്ദേഹം ചിന്തിച്ചിരുന്നത്. തന്നോട് വിശ്വംഭരൻ തന്നെ പറഞ്ഞതാണ് ഇത് എന്നും മുകേഷ് പറയുന്നുണ്ടായിരുന്നു.

പഴയകാല അനുഭവങ്ങളെക്കുറിച്ച് തന്റെ സ്വതസിദ്ധമായ ഹാസ്യത്തോടെ പലപ്പോഴും യൂട്യൂബ് ചാനൽ വഴി മുകേഷ് പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്. മുകേഷിന്റെ ഇത്തരം കഥകൾ കേൾക്കാൻ പ്രേക്ഷകർക്കും വലിയ താല്പര്യമാണ്. അതുകൊണ്ടു തന്നെ ഇത്തരം കഥകൾക്ക് ആരാധകരും ഏറെയാണ് എന്നതാണ് സത്യം. നിമിഷനേരം കൊണ്ടാണ് മുകേഷിന്റെ കഥകളെല്ലാം വൈറലായി മാറുന്നത്. തന്റെ അഭിനയ ജീവിതത്തിലെ മികച്ച ഒരുപാട് അനുഭവങ്ങളെക്കുറിച്ച് ഇത്തരത്തിൽ യൂട്യൂബ് ചാനൽ വഴി മുകേഷ് സംസാരിച്ചിട്ടുണ്ട്. മമ്മൂട്ടിയെ കുറിച്ചുള്ള ഒരുപാട് ഓർമ്മകൾ ആണ് മുകേഷിന് പറയാനുള്ളത്. കുറച്ചു നാളുകൾക്കു മുൻപ് മമ്മൂട്ടിയെ കുറിച്ചുള്ള ഒരു ഓർമ്മ മുകേഷ് പങ്കുവെച്ചിരുന്നു. സൈന്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് ഒക്കെയായിരുന്നു അന്ന് അദ്ദേഹം വാചാലനായിരുന്നത്. നിമിഷ നേരം കൊണ്ട് ആണ് മുകേഷിന്റെ വീഡിയോ ട്രെൻഡിങ്ങിൽ എത്തുന്നത്.