ബോക്സ് ഓഫീസിനെ പിടിച്ചു കുലിക്കിയ മമ്മൂട്ടി – ജോഷി കൂട്ടുകെട്ടിലെ മികച്ച ചിത്രങ്ങൾ
1 min read

ബോക്സ് ഓഫീസിനെ പിടിച്ചു കുലിക്കിയ മമ്മൂട്ടി – ജോഷി കൂട്ടുകെട്ടിലെ മികച്ച ചിത്രങ്ങൾ

മമ്മൂട്ടി ജോഷി കൂട്ടുകെട്ട് എന്നും ഹിറ്റ് ചിത്രങ്ങളുടെ ഒരു കൂട്ടുകെട്ട് ആയിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. നിരവധി ആരാധകരും ഈയൊരു കൂട്ടുകെട്ടിന് ഉണ്ടായിരുന്നു.1983 മുതൽ 2008 വരെയുള്ള കാലയളവിൽ നിറഞ്ഞുനിന്നിരുന്ന ജോഷി മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തിയ സിനിമകൾ വളരെയധികം ബോക്സോഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ചിത്രങ്ങളാണ്. ആ കൂട്ടുകെട്ടിലെ ആദ്യത്തെ ചിത്രമെന്നത് ആ രാത്രി എന്ന ചിത്രമാണ്. രണ്ടാമത്തെ ചിത്രം കോടതി എന്ന ചിത്രം. പിന്നീട് ഇറങ്ങിയത് സന്ദർഭമാണ്. സന്ദർഭം എക്കാലത്തെയും ഹിറ്റ് ചിത്രം ആണ്. എക്കാലത്തെയും ജോഷി മമ്മൂട്ടി കൂട്ടുകെട്ട് ആണെന്ന് പറയണം. പ്രേംനസീർ മമ്മൂട്ടി ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ അലകടലിനക്കരെ ആണ് മറ്റൊരു ചിത്രം.

തുടർന്ന് ഇടവേളയ്ക്കു ശേഷം, മൂഹൂർത്തം 10 30ന്, കഥ ഇതുവരെ, ഒന്നിങ്ങുവന്നെങ്കിൽ, ഇനിയും കഥ തുടരും, നിറക്കൂട്ട്, എക്കാലത്തെയും എവർഗ്രീൻ ചിത്രം ശ്യാമ, ക്ഷമിച്ചു എന്നൊരു വാക്ക്,  ആയിരം കണ്ണുകൾ,  സായം സന്ധ്യ,  ന്യായവിധി,  വീണ്ടും, ന്യൂഡൽഹി,  ദിനരാത്രങ്ങൾ, തന്ത്രം, സംഘം,  നായർസാബ്, മഹായാനം,  നമ്പർ 20 മദ്രാസ് മെയിൽ,  ഈ തണുത്ത വെളുപ്പാൻ കാലത്ത്, കുട്ടേട്ടൻ,  കൗരവർ, ധ്രുവം, സൈന്യം,  ദുബായ്, പോത്തൻവാവ,  നസ്രാണി,  ട്വന്റി ട്വന്റി.

 

ഈ ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയം നേടിയ ചിത്രങ്ങളും ആയിരുന്നു. മമ്മൂട്ടി ജോഷി കൂട്ടുകെട്ട് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ സാധിക്കാത്ത നിരവധി ഹിറ്റുകൾ ആണ്. മലയാളികൾക്ക് മാസ്സ് ആൻഡ് ക്ലാസ്സ്‌ സമ്മാനിച്ചിട്ടുള്ള ഒരു കൂട്ടുകെട്ട് തന്നെയാണ് ഇത്. ഇനിയും ആ ഹിറ്റ് കോമ്പിനേഷൻ ഒന്നിക്കുവാൻ വേണ്ടിയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. അതേസമയം ഒരു വലിയ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒരുമിച്ച് എത്തിയ പാപ്പൻ എന്ന ചിത്രം വലിയ വിജയം തന്നെയാണ് നേടിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ വിജയം മുതൽ തന്നെ പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് എക്കാലത്തെയും ഹിറ്റ് കോംബിനേഷൻ ആയ ജോഷി മമ്മൂട്ടി കൂട്ടുകെട്ട് ഒരിക്കൽക്കൂടി ഒന്നിക്കണമെന്ന്.

മാസ്സ് ചിത്രങ്ങൾ ഇനിയും ആ കൂട്ടുകെട്ടിൽ പിറക്കണം. കുടുംബ ചിത്രങ്ങൾ ആണെങ്കിലും മാസ്സ് ആക്ഷൻ ചിത്രങ്ങൾ ആണെങ്കിലും മമ്മൂട്ടിയും ജോഷിയും ഒരുമിച്ച് എത്തിയാൽ അത് ബോക്സോഫീസിൽ ഉണ്ടാക്കുന്ന ചലനം ഒന്ന് വേറെ തന്നെയാണ്. സന്ദർഭവും നിറക്കൂട്ടും ശ്യാമയും ഒക്കെ അതിന് ഉദാഹരണങ്ങൾ തന്നെയായിരുന്നല്ലോ .