“ക്ലോസപ്പ് ഷോട്ടിൽ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് മമ്മൂട്ടിയെ കണ്ടാണ് മനസിലാക്കിയത് “- വിക്രം തുറന്നു പറയുന്നു..
1 min read

“ക്ലോസപ്പ് ഷോട്ടിൽ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് മമ്മൂട്ടിയെ കണ്ടാണ് മനസിലാക്കിയത് “- വിക്രം തുറന്നു പറയുന്നു..

മലയാള സിനിമ പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും ഒരേപോലെ പ്രിയപ്പെട്ട താരമാണ് വിക്രം. നിരവധി ആരാധകരാണ് വിക്രത്തിന് മലയാളത്തിലുള്ളത്. മലയാള സിനിമയിലും തന്റെതായ വ്യക്തിമുദ്ര ചാർത്താൻ സാധിച്ചിട്ടുണ്ട് വിക്രത്തിന്. സൈന്യം ധ്രുവം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയിട്ടുണ്ട് വിക്രമിനേ. ധ്രുവം സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിക്കൊപ്പം ഉണ്ടായ ചില അനുഭവങ്ങളെ കുറിച്ച് ഒക്കെയാണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. വിക്രമിന്റെ വാക്കുകൾ ഇങ്ങനെയാണ്…

ധ്രുവം സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയുടെ അഭിനയം ഒക്കെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ക്ലോസപ്പ് ഷോട്ടിൽ എങ്ങനെയാണ് അഭിനയിക്കേണ്ടത് ഷോട്ട് എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നൊക്കെ അദ്ദേഹത്തെ കണ്ടാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഒരു സീൻ വരുമ്പോൾ അഭിനയം നന്നാക്കാൻ വേണ്ടി ഞാൻ ഇമോഷണൽ ആയി കരയാൻ ഒക്കെ നോക്കിയിരുന്നു. എന്നാൽ അദ്ദേഹം വളരെ കണ്ട്രോൾ ചെയ്ത് ആണ് അഭിനയിക്കുന്നത്.

അഭിനയിക്കുമ്പോൾ മമ്മൂക്കയുടെ കണ്ണുകൾ കാണാൻ നല്ല രസമാണ്. ഞാൻ അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിച്ചു. അദ്ദേഹം മികച്ചൊരു നടനാണ്. നല്ല സ്ക്രിപ്റ്റ് വന്നാൽ മമ്മൂക്കയുടെ കൂടെ ഇനിയും അഭിനയിക്കുമെന്നാണ് വിക്രം പറഞ്ഞത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒരു വലിയ ഫാനാണ് താനെന്നും വിക്രം പറഞ്ഞിരുന്നു. വീട്ടിൽ ഒരു വലിയ മോഹൻലാൽ ഫാൻ ഉണ്ട്.കോബ്ര കണ്ടപ്പോഴും ഇതൊക്കെ എന്ത് മോഹൻലാൽ ഇത് സിമ്പിളായി ചെയ്യും എന്നു പറയും. തന്റെ വില്ലൻ വീട്ടിൽ തന്നെ ഉണ്ടെന്നാണ് വിക്രം പറയുന്നത്. ഇപ്പോൾ തനിക്ക് മലയാളം കുറച്ചൊക്കെ അറിയാം. നേരത്തെ ഒട്ടും അറിയില്ലായിരുന്നു. ഇപ്പോൾ സദയം ഉൾപ്പെടെയുള്ള മോഹൻലാലിന്റെ സിനിമകൾ ഒക്കെ കാണാൻ തുടങ്ങി.

കിലുക്കം പോലുള്ള സിനിമകൾ എന്ത് മനോഹരമാണ്. ഒരുപാട് ഞാൻ ആസ്വദിച്ചിട്ടുണ്ട് ഒക്കെ. അദ്ദേഹത്തിന്റെ അഭിനയം ഒരുപാട് ഇഷ്ടമാണ്. മോഹൻലാലിനൊപ്പം അഭിനയിക്കാൻ തനിക്ക് ചാൻസ് കിട്ടുമായിരിക്കും എന്നൊക്കെ പറയുന്നുണ്ട്. ഇനി പുറത്തിറങ്ങാനുള്ള വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രം കോബ്ര ആണ്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താൻ കോബ്രയിൽ അഭിനയിക്കുന്നുണ്ട്. റോഷൻ മാത്യു, മാമുക്കോയ, മിയ ജോർജ് തുടങ്ങിയ മലയാളി താരങ്ങൾ ഒക്കെ തന്നെ ചിത്രത്തിൽ ഉണ്ട്. അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകരും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് കോബ്ര എന്ന് പറയേണ്ടിയിരിക്കുന്നു.