‘ആശിർവാദ് സിനിമാസിന്റെ വിജയത്തിന് പിന്നിൽ ആന്റണി പെരുമ്പാവൂർ’ എന്ന് മോഹൻലാൽ
1 min read

‘ആശിർവാദ് സിനിമാസിന്റെ വിജയത്തിന് പിന്നിൽ ആന്റണി പെരുമ്പാവൂർ’ എന്ന് മോഹൻലാൽ

മോഹൻലാൽ സിനിമകളെ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടികൊടുക്കാൻ ഒരുങ്ങുകയാണ് ആശിർവാദ് സിനിമാസ്. രാജ്യാന്തര തലത്തിലുള്ള ആരാധകരിലേക്ക് എല്ലാ ചിത്രങ്ങളെയും കൂടുതൽ ജനശ്രദ്ധ നേടി കൊടുക്കുക എന്ന ഉദ്ദേശത്തോടെ ആശിർവാദ് സിനിമാസ് തങ്ങളുടെ ഏറ്റവും പുതിയ ശൃംഖല ദുബായിയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ കൂടെ തന്നെ 20 ഭാഷകളിലേക്ക് മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ഡബ്ബ് ചെയ്ത് ഇറക്കാനും തീരുമാനമായിട്ടുണ്ട്. ദുബായിലെ പുതിയ ഓഫീസ് തുടങ്ങുന്നതിനോടൊപ്പം തന്നെ ഗൾഫിൽ സിനിമ വിതരണ രംഗത്ത് കൂടി സജീവമാകുകയാണ് ആശിർവാദ് സിനിമാസ്. യുഎഇയിലെ പ്രമുഖ സിനിമ വിതരണ കമ്പനിയായ ഫാർസ് സിനിമാസുമായി കൈകോർത്തു കൊണ്ടായിരിക്കും ആശിർവാദ് സിനിമാസ് തങ്ങളുടെ മേഖല സജീവമാകാനൊരുങ്ങുന്നത് .

കൂടാതെ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ചൈനീസും പോർച്ചുഗീസും അടക്കം 20 ഭാഷകളിൽ ഡബ്ബ് ചെയ്‌തോ സബ്‌ടൈറ്റിൽ നൽകിയോ പുറത്തിറക്കാനാണ് തീരുമാനം എടുത്തത് . അതുപോലെ എമ്പുരാൻ അടക്കം ഇനി ആശിർവാദ് സിനിമാസിന്റെതായി പുറത്തിറങ്ങാനുള്ള സിനിമകളെല്ലാം   രണ്ടിലേറെ ഭാഷകളിലായിരിക്കും ആരാധകരിലേക്ക് എത്തിക്കുക. ഇതിനോടൊപ്പം തന്നെ  തെലുങ്കിലും മലയാളത്തിലും വരുന്ന മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ വൃഷഭം എന്ന സിനിമയുടെ നിർമാണ പ്രവർത്തനങ്ങളും ദുബായ് ആസ്ഥാനമാക്കി ആയിരിക്കും നടത്തുക . ഒരു മത്സരബുദ്ധിയോടെ അല്ല തങ്ങൾ ആശിർവാദ് സിനിമാസിന്റെ ഈ ഒരു സംരംഭം ആരംഭിക്കുന്നത്. മലയാള സിനിമയിലെ ഏതു സിനിമയ്ക്കും ഇതരഭാഷാ ചിത്രങ്ങൾക്കും തങ്ങളെ സമീപിക്കാമെന്ന് ആശിർവാദ് സിനിമാസ് അറിയിച്ചിട്ടുണ്ട്.

ദുബായിലെ ബിസിനസ് ബെയിലാണ് ആശിർവാദ് സിനിമാസ് തങ്ങളുടെ ഔദ്യോഗിക സ്ഥാപനം തുറന്നിരിക്കുന്നത്. ഇതിന്റെ കൂടെ തന്നെ മോഹൻലാൽ വാർത്താ സമ്മേളനത്തിൽ ആശിർവാദ് സിനിമാസ് ഇത്രയേറെ ഉയരങ്ങൾ കീഴടക്കാൻ കഴിഞ്ഞത് ആന്റണി പെരുമ്പാവൂർ എന്ന വ്യക്തിയെ കൊണ്ട് മാത്രമാണ് എന്ന് പറഞ്ഞു. 32 സിനിമകൾ ഓളം ആണ് ആശിർവാദിന്റെ അണിയറയിൽ നിന്നും പുറത്തു വന്നത്. ഇതിൽ ഞാൻ അഭിനയിച്ചു എന്നതു കൊണ്ട് മാത്രമാണ് ആശിർവാദും ഞാനും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധത്തിലെ തീവ്രത വളരാൻ കാരണമായത്. ഒരിക്കലും നല്ല സിനിമകൾ നിർമ്മിക്കാനായി ബഡ്ജറ്റ് തടസ്സം ആകാൻ പാടില്ല എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.