News Block
Fullwidth Featured
‘ഇപ്പോൾ ബിലാൽ വേണ്ട, ഭീഷ്മ പർവ്വം മതി’; മമ്മൂക്ക പറഞ്ഞത് വെളിപ്പെടുത്തി അമൽ നീരദ്
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ഭീഷ്മപര്‍വ്വം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് മുതല്‍ ഡയലോഗ് വരെ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും വന്‍ ചര്‍ച്ചയാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കൂട്ടുകെട്ടിന്റെ ആദ്യ സിനിമയായ ബിഗ്ബി തിയേറ്ററുകളില്‍ വന്‍ ഓളമാണ് ഉണ്ടാക്കിയത്. ബിലാല്‍ എന്നചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ ആയിരുന്നു അമല്‍ നീരദ് ഭീഷ്മ പര്‍വ്വവുമായി വന്നത്. ഷൂട്ടിംഗിന് ദിവസങ്ങള്‍ക്ക് മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും ബിലാല്‍ നിര്‍ത്തിവെക്കുന്നതും. ഭീഷ്മപര്‍വ്വം തിയേറ്ററുകളില്‍ മികച്ച് പ്രതികരണങ്ങളോടെ […]
പെട്ടെന്ന് പിടികിട്ടാത്ത ആറാട്ട് സിനിമയിലെ HIDDEN DETAILS പറഞ്ഞ് ഒരു യൂട്യൂബ് ചാനൽ
ബി ഉണ്ണികൃഷ്ണന് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. സമ്മിശ്രപ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ‘ആറാട്ട്’ എന്ന ചിത്രത്തിന് വമ്പന്‍ ഓപ്പണിംഗാണ് കിട്ടിയിരുന്നത്. ലോകമാകമാനം 2700 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പഴയ മാസ് മോഹന്‍ലാലിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാസ്വാദകരും ആരാധകരും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര് പ്രശംസയുമായി രംഗത്തെത്തിയിരുന്നു. ആറാട്ട് ആമസോണിലും നല്ല രീതിയില്‍ സ്ട്രീമിംഗ് തുടരുകയാണ്. നിരവധിപേര്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളേയെല്ലാം പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ […]
‘നമ്മുടെ ലാലേട്ടൻ തിരിച്ചുവരും!!’; ജഗന്നാഥന്, മംഗലശ്ശേരി നീലകണ്ഠന്, ആടുതോമ. . . മലയാളത്തിന്റെ നടനവിസ്മയം ആടിത്തിമിര്‍ത്ത കഥാപാത്രങ്ങള്‍; ഓര്‍മിപ്പിച്ച് ഫെയ്സ്ബുക്ക് കുറിപ്പ്
മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് അഭിനയ പാടവം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. പൂവള്ളി ഇന്ദുചൂഢനും ജഗന്നാഥനും മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും എല്ലാം മലയാളികളുടെ സ്വന്തം ലാലേട്ടന് ആടിത്തിമിര്‍ത്ത കഥാപാത്രങ്ങളാണ്. സദയം, ഇരുവര്‍, തന്മാത്ര, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്നതിലും അപ്പുറം പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. പലരുടേയും ചെറുപ്പം മുതലുള്ള ആരാധന താരമാണ് മോഹന്‍ലാല്‍. അത്തരത്തില്‍ അദ്ദേഹത്തിനോടുള്ള ആരാധന എത്ര വലുതാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് വൈറ്റ്മെന്‍ എന്റര്ടെയ്ന്മെന്റില് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് രാഗീത് ആര് […]
മിനിസ്ക്രീൻ പ്രേക്ഷകരെ കോരിതരിപ്പിക്കാൻ മരക്കാർ : അറബിക്കടലിന്റെ സിംഹം വിഷുവിന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു
മലയാളത്തിന്റെ ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമായിരുന്നു മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ കാണേണ്ട ചിത്രം തന്നെയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നാണ് അഭിപ്രായം വന്നത്. ഈ ചിത്രത്തിന് വിദേശങ്ങളിലടക്കം തിയേറ്ററുകളില്‍ മികച്ച് തുടക്കമായിരുന്നു. ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലും എത്തിയിരുന്നു. ഇപ്പോഴിതാ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി മറ്റൊരു സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്. മിനിസ്ക്രീനില്‍ […]
“പടം മാസയാലും, ക്ലാസായാലും പ്രേക്ഷകർ കാണും” : നടൻ മമ്മൂട്ടി പറയുന്ന പ്രസ്താവന ഇങ്ങനെ
ഏതൊരു പടത്തെക്കുറിച്ച് പറയുമ്പോഴും, സിനിമയെ വിലയിരുത്തുന്ന രണ്ട് തരം വിഭാഗക്കാരാണുള്ളത്. ഒന്ന് ഊഹാപോഹങ്ങളിൽ നിന്നും, മറ്റൊന്ന് സിനിമയെ കണ്ട് അടി മുടി കീറി മുറിച്ച് പരിശോധന നടത്തി വിലയിരുത്താൻ തയ്യാറാകുന്നവരും. കേട്ടറിവിൻ്റെ അടിസ്ഥാനത്തിൽ മാത്രം സിനിമയെ വിലയിരുത്തുമ്പോൾ അവൻ / അവൾക്ക് ആ സിനിമയെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്ന് കേൾവിക്കാരന് വേഗത്തിൽ ബോധ്യമാകും, എന്നാൽ സിനിമ കണ്ട് പൂർണമായി വിലയിരുത്തുമ്പോൾ അവർ ആ സിനിമയെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്നും, മനസിലാക്കിയിട്ടുണ്ടെന്നും ബോധ്യപ്പെടും. പലപ്പോഴും സിനിമയെ സംബന്ധിച്ച് കേട്ടുവരുന്ന രണ്ട് പദങ്ങളാണ് മാസ് […]
‘എടോ. . താനെന്റെ ഡാനി കണ്ടിട്ടുണ്ടോ. . അതിലെന്റെ അഭിനയം കണ്ടിട്ടുണ്ടോ’; മാധ്യമ പ്രവർത്തകനോട് മമ്മൂട്ടിയുടെ കൗതുകം നിറയ്ക്കുന്ന ചോദ്യം
ആകാരഭംഗി, മുഖസൗന്ദര്യം, ഘനഗംഭീരമായ ശബ്ദം, വിവിധ ഭാഷകളിലുള്ള പ്രാവീണ്യം, ഗൗരവതരമായ വേഷങ്ങളിലെ അഭിനയപാടം എന്നീ ഗുണങ്ങളാല്‍ നടനെന്ന് നിലയില്‍ പൂര്‍ണ്ണനാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. ഏതൊരു കഥാപാത്രമായാലും ആ കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങിചെന്ന് ചെയ്യുന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന ഒരു നടനാണ് അദ്ദേഹം. കഥാപാത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ രൂപം മാറ്റാന്‍ വരെ അദ്ദേഹം തയ്യാറാകുന്നു. തന്റെ താരപദവിയുടെ സാധ്യതകളേയും സാമ്പത്തിക മൂല്യങ്ങളേയുമൊക്കെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്ന ആള് കൂടിയാണ് മമ്മൂട്ടി. വളരെ സെലക്ടീവായിട്ടുള്ള ചിത്രങ്ങളാണ് മമ്മൂട്ടി ചെയ്യാറുള്ളത്. […]
“80കൾ മുതൽ 2022 വരെ.. ഒരൊറ്റ അയ്യർ.. ഒരേയൊരു മമ്മൂട്ടി..”; സിബിഐ സീരീസ് നാൾവഴികൾ
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5-ാം പതിപ്പ്. ലോകത്തിലെ തന്നെ വളരെ സവിശേഷതകളുള്ള ചിത്രമാണിത്. ഒരു സിനിമയ്ക്ക് അഞ്ചാം പതിപ്പ് ഉണ്ടാവുക, അതില്‍ ഒരേ നടന് തന്നെ നായക കഥാപാത്രത്തെ അവതരിപ്പിക്കുക, ഒരേ സംവിധായകനും തിരക്കഥാകൃത്തും അണിയറയില്‍ പ്രവര്‍ത്തിക്കുക തുടങ്ങി നിരവധി വിശേഷണങ്ങള്‍ ചിത്രത്തിനുണ്ട്. മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും ഐക്കോണിക് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സിബിഐ 5 ദ ബ്രയ്ന് എന്നാണ് ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്. സിബിഐ സീരീസിലെ എല്ലാ ചിത്രങ്ങളും […]
റീമേക്ക് ചെയ്തു ബ്ലോക്ബസ്റ്റർ ആയ 10 മോഹൻലാൽ സിനിമകൾ
മലയാളത്തിലെ നടന വിസ്മയമാണ് മോഹൻലാൽ. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇതിനോടകം താരത്തിന് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ബോക്സ് ഓഫീസ് ഹിറ്റുകൾ മലയാളത്തിന് സമ്മാനിക്കുന്നതും മോഹൻലാൽ തന്നെ. നിരവധി മോഹൻലാൽ ചിത്രങ്ങളാണ് പലഭാഷകളിലായി റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത 10 മോഹൻലാൽ ചിത്രങ്ങളാണ് ചർച്ചയാകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ ശോഭന, നെടുമുടി വേണു തുടങ്ങിയവർ അഭിനയിച്ച ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഈ […]
“ഒരു നല്ല മോഹൻലാൽ സിനിമ ആസ്വദിച്ചിട്ട് 3 വർഷമായി” എന്ന് ആരാധകന്റെ കുറിപ്പ്, വൈറൽ
മലയാള സിനിമയില്‍ കോടികിലുക്കത്തിന്റെ താരരാജാവായി ഇരിപ്പിടം ഉറപ്പിച്ച താരമാണ് മോഹന്‍ലാല്‍. തെന്നിന്ത്യന്‍ സിനിമാലോകത്തെ കിരീടമില്ലാത്ത രാജാവിന് ഇന്നും ആരാധകര്‍ ഏറെയാണ്. ആരാധകരെ സന്തോഷിപ്പിക്കാനായി താരം നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റെ ഒരു നല്ല സിനിമ ആസ്വദിച്ചിട്ട് മൂന്ന് വര്‍ഷമായെന്നും മോഹന്‍ലാല്‍ എന്ന നടനെ കോമാളി ആക്കാത്ത മോഹന്‍ലാല്‍ എന്ന നടനെ ചുഷണം ചെയ്യുന്ന ഒരു സിനിമക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. ഞാന്‍ എന്ന […]
‘ഭീഷ്മ പർവ്വം രണ്ടാം ഭാഗം!?’ : തിരക്കഥാകൃത്ത് ദേവദത്ത് ഷാജി തരുന്ന അപ്ഡേറ്റ് ഇങ്ങനെ
പടം റിലീസായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തു വെച്ച ചിത്രമാണ് ” ഭീഷ്മ പർവ്വം.” സിനിമ വിജയകരമായി പ്രദർശനം ഒരു തിയേറ്ററിൽ നിന്നും മറ്റൊരു തിയേറ്ററിലേയ്ക്ക് തുടരുകയാണ്. പടം അതിന്റെ വിജയ യാത്ര പ്രതീക്ഷയോടെ തുടരുമ്പോൾ പ്രേക്ഷകരുടെ ചോദ്യം മറ്റൊന്നാണ്. ഭീഷ്മ പാർവ്വത്തിന് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ ? അതെ സമയം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവാനും, ഇല്ലാതിരിക്കാനും സാധ്യതയുണ്ടെന്നാണ് തിരക്കഥാകൃത്ത് ദേവദത്ത് ഷാജി നൽകുന്ന വിശദീകരണം.വിശദമായി ബാക്ക് സ്റ്റോറി തയ്യാറാക്കിയതിന് […]