” കുറെനേരം അവരുടെ സൗന്ദര്യം ആസ്വദിച്ചു ഞാൻ, ഞാൻ നോക്കുന്നത് കണ്ട് അവർ തെറ്റായി വിചാരിക്കുമോന്ന് ഞാൻ ഭയന്നു ” – തൃഷയുടെ സൗന്ദര്യത്തെ കുറിച്ച് ജയറാം
1 min read

” കുറെനേരം അവരുടെ സൗന്ദര്യം ആസ്വദിച്ചു ഞാൻ, ഞാൻ നോക്കുന്നത് കണ്ട് അവർ തെറ്റായി വിചാരിക്കുമോന്ന് ഞാൻ ഭയന്നു ” – തൃഷയുടെ സൗന്ദര്യത്തെ കുറിച്ച് ജയറാം

മണിരത്നം വലിയ ക്യാൻവാസിൽ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയൻ സെൽവൻ. വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ എല്ലാവരും ഈ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ റായി, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിന് ഉള്ളത്. ഓരോരുത്തരും അവരവർക്ക് ലഭിച്ച കഥാപാത്രങ്ങളെ അതിമനോഹരം ആക്കി എന്നത് തന്നെയാണ് സത്യം. ഇപ്പോൾ ചിത്രത്തിലെ അഭിനയത്തിന് ശേഷം നടന്ന ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് ജയറാം. അഭിമുഖത്തിൽ അദ്ദേഹം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഓരോ താരങ്ങളുടേയും അഭിനയത്തെക്കുറിച്ച് വളരെ വ്യക്തമായി തന്നെയാണ് ജയറാം സംസാരിക്കുന്നത്. ആഴ്‌വാർകടിയാൻ നമ്പി എന്ന കഥാപാത്രമായാണ് ജയറാം ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ചൊക്കെ ആണ് നടൻ സംസാരിക്കുന്നത്. കാരവാനിൽ നിന്നും നടൻ ജയം രവി മേക്കപ്പ് എല്ലാം ഇട്ടു തിരിച്ച് ഇറങ്ങി വരുന്നത് കണ്ടപ്പോൾ താൻ തന്നെ അദ്ദേഹത്തിന്റെ അരികിൽ ചെന്ന് കണ്ണു തട്ടല്ലേ എന്ന് പറഞ്ഞിരുന്നു.

അത്രയ്ക്ക് മികച്ച രീതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ആ വരവ്. ശരിക്കും ചോളവംശത്തിലെ രാജാവ് നടന്നുവരുന്നത് പോലെ തന്നെ തോന്നി. അതുപോലെ തന്നെ തൃഷയുടെ ഭംഗിയും വളരെ വലുതായിരുന്നു. തൃഷയുടെ അഭിനയം ഞാൻ ഇങ്ങനെ നോക്കി ആസ്വദിക്കും. തൃഷ ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുന്ന സമയം ഞാൻ സൈഡിൽ ഇരുന്ന് കുറെനേരം അവരുടെ സൗന്ദര്യം ആസ്വദിച്ചു. ഭംഗി നമ്മൾ എന്താണെങ്കിലും ആസ്വദിക്കുന്ന ഒരു കാര്യമാണല്ലോ. ഒരുപാട് നേരം ഞാൻ നോക്കുന്നത് കണ്ട് അവർ തെറ്റായി വിചാരിക്കും എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാൻ തൃഷയുടെ അരികിലേക്ക് ചെന്നു കൊണ്ട് പറഞ്ഞത്. ഞാൻ ഇങ്ങനെ നോക്കി ഇരിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.

അത്രയ്ക്ക് ഭംഗിയായിരിക്കുകയാണ്. അതുകൊണ്ടാണ് പറഞ്ഞത്. ഓരോരുത്തരെയും വളരെ മനോഹരമായ രീതിയിൽ ആയിരുന്നു മണിരത്നം തിരഞ്ഞെടുത്തിരുന്നത്. ഐശ്വര്യലക്ഷ്മി ഒക്കെ അസാധ്യമായാണ് ചെയ്തത്. അവരുടെ കഥാപാത്രം രാജാക്കന്മാരുടെ മുന്നിൽ വരില്ല. അതൊക്കെ എത്ര മനോഹരമായാണ് ചെയ്തത്. ഓരോ താരങ്ങളോടുള്ള ബഹുമാനം ജയറാമിnte വാക്കുകളിൽ തന്നെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഈ ഒരു അഭിമുഖം ശ്രദ്ധ നേടുകയും ചെയ്തു.