Latest News

” കുഴിമന്തി എന്ന പേര് വേണ്ട, നിരോധിക്കണം..! ” – നടൻ ശ്രീരാമൻ

ഓരോ ദിവസവും സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത് പുതുമനിറഞ്ഞ ഓരോ കാര്യങ്ങളാണ്. അത്തരത്തിൽ ഇത്തവണ സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത് കുഴിമന്തിയെ കുറിച്ചാണ്. നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു ദിവസത്തേക്ക് കേരളത്തിലെ ഏകാധിപതി ആക്കിയാൽ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് നിരോധിക്കുകയാണ് എന്നായിരുന്നു ശ്രീരാമൻ പറഞ്ഞത്. മലയാള ഭാഷയെ മാലിന്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒരു നടപടിയായി മാത്രം ഇത് കണ്ടാൽ മതി എന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു ദിവസത്തേക്ക് തന്നെ കേരളത്തിൽ ഏകാധിപതിയായ അവരോധിച്ചാൽ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിർത്തും.

ഈയൊരു പ്രതികരണത്തിന് അദ്ദേഹത്തിനെ പ്രതികൂലിച്ചു കൊണ്ടും അനുകൂലിച്ചു കൊണ്ടും ഒക്കെ നിരവധി ആളുകളാണ് രംഗത്ത് വന്നിരുന്നത്. ശ്രീരാമന്റെ പോസ്റ്റിനെ പ്രതികൂലിച്ചു കൊണ്ടാണ് കൂടുതൽ എത്തിയത് മുഴുവൻ കുഴിമന്തിയെ സ്നേഹിക്കുന്നവർ ആയിരുന്നു എന്നതാണ് സത്യം. ബ്രാഹ്മണ ബോധമാണ് ഇത്തരമൊരു ചിന്തയ്ക്ക് തുടക്കം കുറിച്ചത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പലരും ഉയർത്തിയ വിവാദം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് നടന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. എന്ത് കാരണം കൊണ്ടാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്താൻ നിർബന്ധിതനായത് എന്നതും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വലിയതോതിലുള്ള പ്രക്ഷോഭങ്ങളാണ് ഇപ്പോൾ നടനെതിരെ ഉയർന്നു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും മറ്റും താരങ്ങൾ എന്തെങ്കിലും അഭിപ്രായങ്ങൾ പറയുകയാണെങ്കിൽ അതിൽ പിടിച്ചുകൊണ്ട് വലിയ തോതിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരുപറ്റമാളുകൾ ആണ് ഇപ്പോൾ മുൻപിൽ നിൽക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ താരങ്ങൾ വളരെ സൂക്ഷിച്ചാണ് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതും.

അറിയാതെ എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞു പോയാൽ പിന്നീട് അവർക്ക് തന്നെ പ്രശ്നമാകുമെന്ന് വളരെ കുറഞ്ഞ ചില സാഹചര്യങ്ങൾ കൊണ്ട് അവർ മനസ്സിലാക്കിയിട്ടുണ്ട് എന്നതാണ് സത്യം. അടുത്ത കാലത്തായിരുന്നു നടൻ ശ്രീനാഥ് ഭാസിക്ക് അവതാരികയോടെ മോശമായി പെരുമാറിയത്. ഇതിന്റെ പേരിൽ സിനിമാ മേഖലയിൽ നിന്നും വിലക്ക് ഏർപ്പെടേണ്ടത് ആയി വന്നിരുന്നു. സമാനമായ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന താരങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഈ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്ക്കുമ്പോൾ പോലും പല താരങ്ങളും അൽപ്പം ശ്രെദ്ധയോടെ ആണ് പങ്കുവയ്ക്കാറുള്ളത്. എല്ലാവരിൽ നിന്നും വ്യത്യസ്തനായി തന്റെ നിലപാടുകൾ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നടൻ ശ്രീരാമൻ.