malayalam actor
തോരാമഴയത്തും വിജയക്കുട ചൂടി ‘കണ്ണൂർ സ്ക്വാഡ്’ ; കുതിപ്പ് 50 കോടിയിലേക്ക്
ഒരു സൂപ്പര്‍താര ചിത്രം വലിയ പ്രീ റിലീസ് ഹൈപ്പ് കൂടാതെ എത്തുന്നത് അപൂര്‍വ്വമാണ്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡിന്‍റെ കാര്യം അങ്ങനെ ആയിരുന്നു. തിയറ്റര്‍ കൌണ്ട് മുതല്‍ എല്ലാ കാര്യങ്ങളും അങ്ങനെ ആയിരുന്നു. പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ മമ്മൂട്ടി അടക്കം എത്തിയെങ്കിലും സൂക്ഷിച്ച് മാത്രമാണ് അവര്‍ വാക്കുകള്‍ ഉപയോഗിച്ചത്. എന്നാല്‍ റിലീസ് ദിനമായ വ്യാഴാഴ്ചത്തെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ചിത്രം വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയതോടെ ട്രെന്‍ഡ് സെറ്റര്‍ ആവുകയായിരുന്നു […]
“ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം ഞാൻ അദ്ദേഹത്തിന്റെ മകൻ ആയതുകൊണ്ടാണ്”… അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ച് വിജയരാഘവൻ
ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ തിളങ്ങിയ താരങ്ങളിൽ ഒരാളാണ് വിജയരാഘവൻ. സഹനടനായും വില്ലനായും പ്രേക്ഷകർക്കും മുന്നിലെത്തിയിരുന്ന താരത്തിന്റെ കരിയറിലെ വഴിത്തിരിവായ ചിത്രമായിരുന്നു ‘റാംജിറാവു സ്പീക്കിംഗ്’ പോലുള്ള ചിത്രങ്ങൾ. മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നടനാണ് വിജയരാഘവൻ. ഇപ്പോഴിതാ കാൻ ചാനൽ എന്ന മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയരാഘവൻ നടനും നാടകാ കൃത്തുമായ അച്ഛന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. “അച്ഛൻ കാണുന്ന പോലെ ദേഷ്യക്കാരൻ അല്ല. ഞാനും അച്ഛനും തമ്മിൽ ഭയവും ബഹുമാനവും ഒക്കെയുള്ള ബന്ധമാണ്. എന്റെ ഏറ്റവും നല്ല സുഹൃത്താണ്. […]
‘അവസാന നാളുകളിൽ കരൾ പകുത്തു നൽകാൻ തുനിഞ്ഞിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല’; നെടുമുടി വേണുവിന്റെ ഭാര്യ മനസ്സ് തുറക്കുന്നു
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായിരുന്നു നെടുമുടി വേണു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് ഉണ്ടായ തീരാനഷ്ടം തന്നെയാണ്. ഇപ്പോഴത്തെ നെടുമുടി വേണു മരിച്ചിട്ട് ഒരാണ്ടിലേക്ക് കടക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തെ പറ്റിയുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയായ സുശീല. ” ആലപ്പുഴ എസ്ഡി കോളേജിലാണ് ഞങ്ങൾ പഠിച്ചത്. ഞാൻ കോളേജിൽ പഠിക്കാൻ എത്തിയപ്പോഴേക്കും അദ്ദേഹം പഠനം കഴിഞ്ഞു പോയിരുന്നു. എങ്കിലും ഇടയ്ക്ക് കോളേജിലേക്ക് വരും. കൂട്ടത്തിൽ ഫാസിലും ഉണ്ടാകും. ഒരിക്കൽ എനിക്ക് പനിപിടിച്ചു കിടപ്പിലായി. അന്ന് […]
‘ ആക്ടര്‍ എന്നുള്ള ഇമേജ് തന്നയാണ് പണ്ടുള്ളതും ഇപ്പോള്‍ ഉള്ളതും, ബാക്കിയുള്ളതൊക്കെ ചാര്‍ത്തിയതാ ‘ ; മമ്മൂട്ടി
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി, മലയാളിത്തിന്റെ സ്വകാര്യ അഹങ്കാരമെന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 20ാമത്തെ വയസ്സില്‍ ആദ്യമായി ഫിലിം ക്യാമറയുടെ മുന്നിലെത്തി പിന്നീട് മലയാളികളുടെ അഭിമാനത്തിന് മാറ്റു കൂട്ടുകയായിരുന്നു. ഒരു ഡയലോഗ് പോലുമില്ലാതെ 1971ല്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. 1973ലാണ് ഡയലോഗ് പറഞ്ഞ് കാലചക്രം എന്ന സിനിമയില്‍ അഭിനയിച്ചത്. പിന്നീട് നായകനിരയിലേക്ക് പ്രവേശിക്കുകയും പുഴു എന്ന സിനിമ വരെ ആ ചലച്ചിത്രയാത്ര എത്തിനില്‍ക്കുന്നു. മൂന്ന് ദേശീയ […]
“അനിയത്തിപ്രാവിൽ കുഞ്ചാക്കോബോബന് പകരം അഭിനയിക്കേണ്ടിയിരുന്നത് താനായിരുന്നു, മണിച്ചിത്രത്താഴിലും തനിയ്‌ക്കാണ് ആദ്യം അവസരം ലഭിച്ചത്” : നടൻ വിനീത് മനസ് തുറക്കുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് വിനീത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് വിനീത്. നഖക്ഷതങ്ങള്‍, പരിണയം, സര്‍ഗം, മഴവില്ല് കാബൂളിവാല ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ തൻ്റെ അഭിനയ മികവ് സാക്ഷ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. മലയാളം സിനിമകൾക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. അഭിനയത്തോടൊപ്പം നൃത്തത്തിലും കഴിവ് തെളിയിച്ചു. മലയാളത്തിലെ ചില ഐകോണിക് സിനിമകളിലെ നിര്‍ണായക കഥാപാത്രങ്ങളും വിനീതിനെ തേടിയെത്തിയിരുന്നു. ഒരു കാലത്ത് […]
ശ്രീനിവാസൻ വെന്റിലേറ്ററില്‍ ; ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് അധികൃതർ
മലയാള സിനിമയിലെ നടനും, സംവിധായകനുമായ ശ്രീനിവാസനെ ഗുരുതരാവസ്ഥയിൽ ഇന്നലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. എന്നാൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടെത്തിയതായും, നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട സാഹചര്യത്തിൽ മാർച്ച് – 30 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തുകയായിരുന്നു. മരുന്നുകൾ നൽകിയ സാഹചര്യത്തിൽ അദ്ദേഹം […]
മലയാള സിനിമയിലെ അഭിനയ പ്രതിഭയ്ക്ക് വിട : മുതിർന്ന നടൻ ‘കൈനകരി തങ്കരാജ്’ വിടവാങ്ങി
പ്രശസ്ത ചലച്ചിത്ര – നാടക നടൻ കൈനകരി തങ്കരാജ് (77) വിടവാങ്ങി. കൊല്ലം കേരളപുരം വേളം കോണോത്ത് സ്വദേശിയാണ് ഇദ്ദേഹം. പ്രശസ്ത നാടക കലാകാരൻ കൃഷ്ണൻ കുട്ടി ഭാഗവതരുടെ മകൻ കൂടിയാണ് കൈനകരി തങ്കരാജ്. പതിനായിരത്തിലേറേ വേദികളിൽ പ്രധാന വേഷങ്ങളിൽ തിമിർത്ത് അഭിനയിച്ച അപൂർവ്വം നാടക നടന്മാരിൽ ഒരാളായ തങ്കരാജ് കെഎസ്ആർടിസിയിലേയും, കയർ ബോർഡിലേയും ജോലി ഉപേക്ഷിച്ച് അഭിനയ ജീവിതത്തിലേയ്ക്ക് കടന്നു വരികയായിരുന്നു. ഇടയ്ക്ക് വെച്ച് നാടകങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ കലയെ കൈവിടാതെ സിനിമയിലേയ്ക്ക് പ്രേവേശിക്കുകയിരുന്നു. […]
‘തന്നെ കുറിച്ചുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറില്ല’ ; മോഹൻലാൽ പറയുന്നു
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന വിശേഷങ്ങളും, താരത്തെ സംബന്ധിക്കുന്ന വാർത്തകളും, ഇന്റെർവ്യൂകളെല്ലാം നിമിഷ നേരം കൊണ്ട് പ്രേക്ഷക ശ്രദ്ധയാകർഷിക്കാറുമുണ്ട്. അൽപ്പം വായനയും, എഴുത്തും, യാത്രകളുമെല്ലാം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് മോഹൻലാൽ. അദ്ദേഹത്തിൻ്റെ ബ്ലോഗുകളെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്. ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ വെച്ച് അദ്ദേഹത്തോട് ബ്ലോഗുകൾ മുന്നേ പ്ലാൻ ചെയ്താണോ താങ്കൾ എഴുതാറുള്ളത് എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഒരിക്കലുമല്ല. അങ്ങനെ പ്ലാൻഡ് ആയി എഴുതാറില്ല. […]
‘സഹോദരിയ്ക്ക് എൻ്റെ ഭാഷാപ്രയോഗത്തിൽ വിഷമം നേരിട്ടതില്‍ ക്ഷമ’ ; മാധ്യമ പ്രവര്‍ത്തകയോട് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞു നടൻ വിനായകൻ
വിനായകൻ പ്രധാന വേഷത്തിലെത്തിയ ‘ഒരുത്തീ’ സിനിമയുടെ പ്രെമോഷൻ്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ താൻ പറഞ്ഞ കാര്യങ്ങളിൽ മാപ്പ് ചോദിച്ച് നടൻ വിനായകൻ രംഗത്ത്. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിയ്ക്ക് ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു എനാണ് വിനായകൻ തൻ്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ ‘നമസ്‌കാരം, ഒരുത്തീ സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു […]
‘അനൂപ് മേനോൻ 50 ശതമാനം മോഹന്‍ലാൽ അനുകരണം’: പ്രേക്ഷകൻ ഇട്ട കമന്റിന് അനൂപ് മേനോന്റെ മറുപടി ഇങ്ങനെ..
വ്യത്യസ്തവും , പുതുമയുള്ളതുമായ കഥാപാത്രങ്ങങ്ങളിലൂടെ കടന്ന് വന്ന് മലയാളി പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ച നടനാണ് അനൂപ് മേനോൻ . 2002 -ല്‍ കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേയ്ക്ക് കാൽവെപ്പ് നടത്തുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, നായക വേഷങ്ങളിലും അനൂപ് മേനോൻ നിറഞ്ഞു നിൽക്കുകയായിരുന്നു. ട്രാഫിക് , തിരക്കഥ, കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, വിക്രമാദിത്യന്‍, പാവാട തുടങ്ങി നിരവധി സിനിമകളിൽ പ്രധാന വേഷം കൈകാര്യം ചെയ്‌തു. കേവലം അഭിനയം […]