06 May, 2024
1 min read

ഒരു മാജിക്കൽ മോഹൻലാൽ മൂവി; ദിവസങ്ങൾ കഴിയും തോറും പ്രേക്ഷകമനസിൽ കോട്ടകൾ തീർക്കുന്നു എൽജെപിയുടെ മലൈക്കോട്ടൈ വാലിബൻ

മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് എന്ന ബാനറല്ലാതെ മറ്റൊരു പരസ്യവും വേണ്ടാത്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പ്രഖ്യാപിച്ചത് മുതൽ മലയാളം കണ്ടതിൽ വെച്ച് ഏറ്റവുമധികം ഹൈപ്പ് ലഭിച്ച ഈ ചിത്രം തിയേറ്ററിൽ കണ്ടപ്പോൾ ശെരിക്കും ഞെട്ടിപ്പോയി. അക്ഷരാർത്ഥത്തിൽ മാജിക് തന്നെയായിരുന്നു കൺമുന്നിൽ. മാസ്സ് ഇല്ല, എന്നാൽ ക്ലാസുമാണ്.., പതിഞ്ഞ താളത്തിൽ ആവേശം ഒട്ടും ചോരാതെ കഥപറഞ്ഞ് പോകുന്ന രീതിയാണ് ലിജോ പിന്തുടർന്നിരിക്കുന്നത്. മാസിനൊപ്പം ഇടയ്ക്ക് ഇന്റലക്ച്വൽ ഹാസ്യവും കൂട്ടിച്ചേർത്ത് എൽജെപി തന്റെ കഥാപാത്രങ്ങളോരോരുത്തരെയും ​ഗോദയിലേക്ക് വലിച്ചിറക്കി. […]

1 min read

“ഇത് കേ ജി എഫും ലൂസിഫറും ഒന്നുമല്ല, ക്ലാസും മാസും നിറഞ്ഞ ഒരു LJP സംഭവമാണ് വാലിബൻ” ; പ്രേക്ഷികൻ്റെ റിവ്യൂ

കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടൈ വാലിബൻ എത്തിയിരിക്കുകയാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോഴുള്ള ആവേശത്തിലാണ് മലൈക്കോട്ടൈ വാലിബൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ മികച്ച ഒരു സിനിമ അനുഭവമാണ് എന്ന് പ്രേക്ഷകര്‍ സോഷ്യൽ മീഡിയകളിൽ കുറിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയിലെ ദൃശ്യങ്ങള്‍ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്നു എന്നാണ് മിക്ക അഭിപ്രായങ്ങളും. നിരവധി റിവ്യൂസാണ് വരുന്നത്. സിനിഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു റിവ്യു വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം   ഇത് കേ ജി എഫും ലൂസിഫറും ഒന്നുമല്ല… […]

1 min read

അതുല്യം, ഐതിഹാസികം! ഭ്രമിപ്പിക്കുന്ന ദൃശ്യാനുഭവമായി വാലിബന്‍റെ വീരചരിതം; ‘മലൈക്കോട്ടൈ വാലിബൻ’ റിവ്യൂ വായിക്കാം

‘നോ പ്ലാന്‍സ് ടു ചേഞ്ച്, നോ പ്ലാന്‍സ് ടു ഇംപ്രസ്’ എന്നുള്ള തന്‍റെ നിലപാട് ഓരോ സിനിമകളിലൂടേയും ഊട്ടി ഉറപ്പിക്കുന്ന സംവിധായകനായ ലിജോ ജോസിന്‍റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം മോഹൻലാൽ നായകനായ ‘മലൈക്കോട്ടൈ വാലിബൻ’. സിനിമാലോകത്ത് എത്തിയിട്ട് 13 വർഷങ്ങളായെങ്കിലും ‘നായകൻ’ മുതൽ ഇതിനകം ഒരുക്കിയ ഒൻപത് സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമായാണ് ലിജോ പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്. പത്താമത്തെ ചിത്രമായ ‘മലൈകോട്ടൈ വാലിബ’നും ഭ്രമിപ്പിക്കുന്ന അമ്പരപ്പിക്കുന്ന ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ്. മലയാളത്തിലെ നവയുഗ സിനിമാ […]

1 min read

“വർഷങ്ങൾക്ക് ശേഷമാണ് ഒരു മോഹൻലാൽ സിനിമയുടെ ക്ലൈമാക്സ്‌ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയത്” ; നേര് കണ്ട പ്രേക്ഷകൻ്റെ കുറിപ്പ്

  മോഹൻലാല്‍ നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് നേര്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തുമ്പോഴുള്ള ഗ്യാരണ്ടി നേരും ശരിവയ്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. സസ്‍പെൻസുകളൊന്നും അധികമില്ലാത്ത ഒരു ചിത്രമാണെന്ന് സംവിധായകൻ ജീത്തു ജോസഫ് മുൻകൂറായി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ചിത്രം പ്രതീക്ഷിച്ചാല്‍ നേര് നിരാശപ്പെടുത്തില്ല എന്നുമാണ് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയത്. ജീത്തു […]

1 min read

ഇത് വരെ ഇറങ്ങിയതിൽ ബെസ്റ്റ് റിവഞ്ച് മൂവി “റോഷാക്ക് ” : കുറിപ്പ് വൈറൽ

പേര് കേട്ടപ്പോൾ മുതൽ എന്താണിത് എന്ന് പലരും ഇന്റർനെറ്റിനെ അരിച്ചുപെറുക്കി പരതിയെടുത്ത ഒരു മമ്മൂട്ടി ചിത്രമാണ് റോഷാക്ക് . വ്യത്യസ്തമായ ആഖ്യാന രീതിയും കഥപറച്ചിലും കൊണ്ട് സിനിമാസ്വാദകരെ തിയറ്ററിൽ പിടിച്ചിരുത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ‘റോഷാക്ക്’. പ്രഖ്യാപന സമയം മുതൽ പ്രേക്ഷ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ബോക്സ് ഓഫീസിലും തിളങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. […]

1 min read

“രണ്ടാം പകുതിയിൽ മമ്മൂട്ടി വരുന്നത്തോട് കൂടി പടത്തിന്റെ ഗ്രാഫ് തന്നെ ഉയർന്നു”

രൂപത്തിലും ഭാവത്തിലും മാറിയ ജയറാം. അതിഥി വേഷത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന മമ്മൂട്ടി. സംവിധായകനായി മിഥുൻ മാനുവേല്‍ തോമസ്. ഓസ്‍ലറിന്റെ ഹൈപ്പിന് ധാരാളമായിരുന്നു ഇതൊക്കെ. ആ പ്രതീക്ഷകള്‍ നിറവേറ്റുന്ന ചിത്രം തന്നെയാകുന്നു ജയറാം നായകനായി മെഡിക്കല്‍ ത്രില്ലറായി എത്തിയ ഓസ്‍ലര്‍. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാസ്വാദകർ കാത്തിരുന്നത്. ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞുള്ള പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജയറാമിന്‍റെ മലയാളത്തിലേക്കുള്ള നല്ലൊരു തിരിച്ചുവരവാണ് ഓസ്‍ലർ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഫുള്‍ എന്‍ഗേജിംഗ് ആയിട്ടുള്ള […]

1 min read

50 കോടി ക്ലബ്ബിൽ വീണ്ടും മോഹൻലാൽ; ‘ദൃശ്യം’ മുതൽ ‘നേര്’ വരെ

ജീത്തു ജോസഫ് – മോ​ഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘നേര്’ ബോക്സ് ഓഫീസിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഇരുപതാമത്തെ 50 കോടി വേൾഡ് വൈഡ് ​ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമാണ് ‘നേര്’. 2023ലെ ക്രിസ്തുമസ് ചിത്രമായി ചിത്രത്തിൻ്റെ രചന അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, ശ്രീധന്യ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ. പത്ത് വർഷം മുൻപ് 2013ലെ ക്രിസ്തുമസ് കാലത്താണ് ആദ്യമായൊരു മലയാള ചിത്രം ലോകവ്യാപകമായി […]

1 min read

‘നേര് മലയാളികളുടെ സദാചാര ആ​ഗ്രഹങ്ങൾക്ക് പുറത്താണ്’; പ്രിയപ്പെട്ട മോഹൻലാലിനും അനശ്വര രാജനും അഭിവാദ്യങ്ങൾ

നേര് വല്ലാത്തൊരു സിനിമയാണ്, തിയേറ്ററിൽ നിന്നിറങ്ങി നേരത്തോട് നേരം എത്തിയിട്ടും കഥാപാത്രങ്ങളും കഥയും ഹൃദയത്തിൽ നിന്നിറങ്ങിപ്പോകുന്നില്ല. മോഹൻലാൽ ​ഗംഭീര തിരിച്ച് വരവ് നടത്തി അസാധ്യ പെർഫോമൻസ് നടത്തിയ സിനിമയാണെങ്കിലും ഇതൊരു അനശ്വര രാജൻ ചിത്രം കൂടിയാണെന്ന് പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല. കാരണം അവർ അത്രയ്ക്കും മിടുക്കോടെയാണ് സ്ക്രീനിന് മുന്നിലെത്തിയത്. ഒരൊറ്റ സീനിൽ പോലും ഏറിയും കുറഞ്ഞും കാണപ്പെട്ടില്ല. ഇരയായും സെക്കന്റുകൾക്കിടയിലെങ്കിലും അതിജീവിതയായും അവർ തകർത്തഭിനയച്ചു. അവർക്കൊപ്പം ആ നേർത്ത ഭം​ഗിയുള്ള വിരലുകളും ഭം​ഗിയായി അഭിനയിച്ചു. അവസാന […]

1 min read

‘നടൻ എന്ന നിലയിൽ ഇനിയിങ്ങനെയൊരാളില്ല എന്ന് കരുതിയയാൾ തിരിച്ച് വന്ന പോലെ’; തിരികെ നടന്ന് മോഹൻലാൽ

ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ എന്ന നടനെ (താരപരിവേഷമില്ലാതെ) സ്ക്രീനിൽ കാണാൻ കഴിഞ്ഞു എന്നാണ് നേര് കണ്ടിറങ്ങിയപ്പോൾ തോന്നിയ സന്തോഷം. ഒരു കോർട് റൂം ഡ്രാമ എന്ന നിലയിൽ പ്രേക്ഷകനോട് നീതി പുലർത്തിയ സിനിമയായിരുന്നു നേര്. 1959ൽ പുറത്തിറങ്ങിയ അനാട്ടമി ഓഫ് മർഡർ എന്ന ചിത്രത്തെ ഓർമ്മിപ്പിച്ചു പല ഭാ​ഗങ്ങളും. ആരാണ് പ്രതിയെന്ന് സിനിമയുടെ തുടക്കം മുതലേ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് സസ്പെൻസ് ഒട്ടും ഇല്ലായിരുന്നു. എന്നിരുന്നാലും തുടക്കം മുതൽ ഒടുക്കം വരെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാനായില്ല […]

1 min read

”ചാവേർ-മൈൻസ്ട്രീം സിനിമയും ആർട്ട് ഹൗസും ഇഴ ചേരുന്ന കയ്യടക്കം”; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ചാവേർ റിവ്യൂ

തിയേറ്ററിൽ റിലീസ് ചെയ്ത് സിനിമ തീരും മുൻപേ നെ​ഗറ്റീവ് പ്രചരണങ്ങളാൽ വീർപ്പുമുട്ടിയ സിനിമയാണ് ചാവേർ. പക്ഷേ ശക്തമായ കണ്ടന്റും അസാധ്യ മേക്കിങ്ങും കാരണം ഒരു വിധം പിടിച്ച് നിൽക്കാനായി. നടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേറിൽ കുഞ്ചാക്കോ ബോബനായിരുന്നു പ്രധാവവേഷത്തിലെത്തിയത്. അർജുൻ അശോകൻ, സം​ഗീത, മനോജ് കെ യു, ആന്റണി വർ​ഗീസ്, ദീപക് പറമ്പോൽ, സജിൻ ​ഗോപു തുടങ്ങിയവരായിരുന്നു ചാവേറിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉത്തരമലബാറിലെ കൊലപാതക രാഷ്ട്രീയം വളരെ […]